പൂനെ: ഇന്ത്യൻ പ്രീമിയർ ലീഗിൽ ലഖ്‌നൗ സൂപ്പർ ജയന്‍റ്‌സിനെതിരെ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിന് ബോളിങ്. ടോസ് നേടിയ കൊൽക്കത്ത നായകൻ ശ്രേയസ് അയ്യർ ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു. കൊൽക്കത്ത നിരയിൽ ഉമേഷ് യാദവിന് പകരം ഹർഷിത് റാണ ഇടം നേടിയപ്പോൾ ലഖ്‌നൗവിൽ കൃഷ്‌ണപ്പ ഗൗതമിന് പകരം ആവേശ് ഖാൻ ഇടം പിടിച്ചു.
-
#KKR have won the toss and they will bowl first against #LSG.#TATAIPL pic.twitter.com/GQHYjW07bW
— IndianPremierLeague (@IPL) May 7, 2022 " class="align-text-top noRightClick twitterSection" data="
">#KKR have won the toss and they will bowl first against #LSG.#TATAIPL pic.twitter.com/GQHYjW07bW
— IndianPremierLeague (@IPL) May 7, 2022#KKR have won the toss and they will bowl first against #LSG.#TATAIPL pic.twitter.com/GQHYjW07bW
— IndianPremierLeague (@IPL) May 7, 2022
പോയിന്‍റ് പട്ടികയിൽ എട്ടാം സ്ഥാനത്തുള്ള കൊൽക്കത്തെയെ സംബന്ധിച്ച് ഇന്നത്തെ മത്സരം ജീവൻ മരണ പോരാട്ടമാണ്. ഇന്ന് തോൽക്കേണ്ടി വന്നാൽ പ്ലേ ഓഫ് കാണാതെ പുറത്ത് പോകേണ്ടി വരും. മറുവശത്ത് വിജയത്തോട് പ്ലേ ഓഫ് ഉറപ്പിക്കാനാകും ലഖ്‌നൗവിന്‍റെ ശ്രമം.
ബാറ്റിങ് ബോളിങ് നിര ഒരുപോലെ സന്തുലനം പാലിക്കുന്നു എന്നതാണ് ലഖ്‌നൗ സൂപ്പർ ജയന്‍റ്സിന്‍റെ വിജയത്തിനാധാരം. നായകൻ കെഎൽ രാഹുലും ക്വിന്‍റണ്‍ ഡി കോക്കും ചേരുന്ന ഓപ്പണിങ് സഖ്യം തന്നെയാണ് ടീമിന്‍റെ പ്രധാന കരുത്ത്. മാർക്കസ് സ്റ്റോയിൻസ്, ക്രൂണാൽ പണ്ഡ്യ, ജേസൻ ഹോൾഡർ എന്നിവരുടെ ഓൾറൗണ്ട് പ്രകടനവും നിര്‍ണായകമാകും.
മറുവശത്ത് തുടർച്ചയായ അഞ്ച് മത്സരങ്ങളിലെ തോൽവിക്കൊടുവിൽ രാജസ്ഥാനെ തോൽപ്പിച്ച ആത്മവിശ്വാസത്തിലാണ് കൊൽക്കത്ത ഇന്നിറങ്ങുന്നത്. ആരോണ്‍ ഫിഞ്ചും, നായകൻ ശ്രേയസ് അയ്യരും ഫോമിലെത്താത്തതും ടീമിന് തിരിച്ചടിയാണ്. മധ്യനിരയിൽ നിതീഷ് റാണയിലും റിങ്കു സിങിലുമാണ് ടീമിന്‍റെ പ്രതീക്ഷ.
-
A look at the Playing XI for #LSGvKKR
— IndianPremierLeague (@IPL) May 7, 2022 " class="align-text-top noRightClick twitterSection" data="
Live - https://t.co/54QZZOwt2m #LSGvKKR #TATAIPL https://t.co/22pnKUYx7g pic.twitter.com/DN6ZXczc0M
">A look at the Playing XI for #LSGvKKR
— IndianPremierLeague (@IPL) May 7, 2022
Live - https://t.co/54QZZOwt2m #LSGvKKR #TATAIPL https://t.co/22pnKUYx7g pic.twitter.com/DN6ZXczc0MA look at the Playing XI for #LSGvKKR
— IndianPremierLeague (@IPL) May 7, 2022
Live - https://t.co/54QZZOwt2m #LSGvKKR #TATAIPL https://t.co/22pnKUYx7g pic.twitter.com/DN6ZXczc0M
പ്ലേയിങ് ഇലവൻ
ലഖ്‌നൗ സൂപ്പർ ജയന്‍റ്‌സ്: ക്വിന്‍റൺ ഡി കോക്ക്, കെഎൽ രാഹുൽ (സി), ദീപക് ഹൂഡ, മാർക്കസ് സ്റ്റോയിനിസ്, ആയുഷ് ബദോനി, ക്രുനാൽ പാണ്ഡ്യ, ജേസൺ ഹോൾഡർ, ദുഷ്മന്ത ചമീര, ആവേശ് ഖാൻ, മൊഹ്‌സിൻ ഖാൻ, രവി ബിഷ്‌ണോയ്.
കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ്: ആരോണ്‍ ഫിഞ്ച്, ശ്രേയസ് അയ്യർ, ബാബ ഇന്ദ്രജിത്ത്, നിതീഷ് റാണ, റിങ്കു സിങ്, ആന്ദ്രെ റസൽ, അൻകുൽ റോയ്, സുനിൽ നരെയ്ൻ, ടീം സൗത്തി, ശിവം മാവി, ഹർഷിത് റാണ,