മുംബൈ : കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരായ മത്സരത്തിൽ ലഖ്‌നൗ സൂപ്പർ ജയന്‍റ്‌സ് ആദ്യം ബാറ്റ് ചെയ്യും. ടോസ് നേടിയ ലഖ്‌നൗ നായകന്‍ കെ എല്‍ രാഹുല്‍ ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. സീസണില്‍ തങ്ങളുടെ അവസാന ഗ്രൂപ്പ് മത്സരത്തിനാണ് ലഖ്‌നൗവും കൊല്‍ക്കത്തയും ഇറങ്ങുന്നത്.
മൂന്ന് മാറ്റവുമായാണ് ലഖ്‌നൗ ഇറങ്ങുന്നത്. ക്രുനാല്‍ പാണ്ഡ്യ, ചമീര, ആയുഷ് ബദോനി എന്നിവര്‍ക്ക് പകരം മനന്‍ വോറ, എവിൻ ലൂയിസ് , കെ ഗൗതം എന്നിവരെത്തി. കൊല്‍ക്കത്തയില്‍ പരിക്കേറ്റ അജിന്‍ക്യ രഹാനെയ്‌ക്ക് പകരം അഭിജീത് തോമര്‍ പ്ലെയിംഗ് ഇലവനിലെത്തി.
-
#LSG have won the toss and they will bat first against #KKR.
— IndianPremierLeague (@IPL) May 18, 2022 " class="align-text-top noRightClick twitterSection" data="
Live - https://t.co/NbhFO1ozC7 #KKRvLSG #TATAIPL pic.twitter.com/SMb8cDc0s9
">#LSG have won the toss and they will bat first against #KKR.
— IndianPremierLeague (@IPL) May 18, 2022
Live - https://t.co/NbhFO1ozC7 #KKRvLSG #TATAIPL pic.twitter.com/SMb8cDc0s9#LSG have won the toss and they will bat first against #KKR.
— IndianPremierLeague (@IPL) May 18, 2022
Live - https://t.co/NbhFO1ozC7 #KKRvLSG #TATAIPL pic.twitter.com/SMb8cDc0s9
കളിച്ച 13 മത്സരങ്ങളില്‍ എട്ട് ജയം നേടിയ ലഖ്‌നൗ നിലവിലെ പോയിന്‍റ് പട്ടികയില്‍ മൂന്നാം സ്ഥാനത്താണ്. മത്സരത്തില്‍ ജയിക്കാനായാല്‍ 16 പോയിന്‍റുള്ള കെഎല്‍ രാഹുലിനും സംഘത്തിനും പ്ലേ ഓഫ് ഉറപ്പിക്കുന്ന രണ്ടാമത്തെ ടീമാകാന്‍ കഴിയും. മറുവശത്ത് 13 മത്സരങ്ങളില്‍ ആറ് ജയത്തോടെ 12 പോയിന്‍റുള്ള കൊല്‍ക്കത്ത ആറാം സ്ഥാനത്താണ്.
-
A look at the Playing XI for #KKRvLSG
— IndianPremierLeague (@IPL) May 18, 2022 " class="align-text-top noRightClick twitterSection" data="
Live - https://t.co/NbhFO1ozC7 #KKRvLSG #TATAIPL https://t.co/Q7CpYAMWx4 pic.twitter.com/UbRsaZzw2l
">A look at the Playing XI for #KKRvLSG
— IndianPremierLeague (@IPL) May 18, 2022
Live - https://t.co/NbhFO1ozC7 #KKRvLSG #TATAIPL https://t.co/Q7CpYAMWx4 pic.twitter.com/UbRsaZzw2lA look at the Playing XI for #KKRvLSG
— IndianPremierLeague (@IPL) May 18, 2022
Live - https://t.co/NbhFO1ozC7 #KKRvLSG #TATAIPL https://t.co/Q7CpYAMWx4 pic.twitter.com/UbRsaZzw2l
കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് : വെങ്കിടേഷ് അയ്യർ, അഭിജിത് തോമർ, ശ്രേയസ് അയ്യർ (ക്യാപ്റ്റൻ), നിതീഷ് റാണ, സാം ബില്ലിംഗ്‌സ് (വിക്കറ്റ് കീപ്പർ), റിങ്കു സിംഗ്, ആന്ദ്രെ റസൽ, സുനിൽ നരെയ്ൻ, ഉമേഷ് യാദവ്, ടിം സൗത്തി, വരുൺ ചക്രവർത്തി.
ലഖ്‌നൗ സൂപ്പർ ജയന്‍റ്‌സ് : ക്വിന്റൺ ഡി കോക്ക് (വിക്കറ്റ് കീപ്പർ), കെ എൽ രാഹുൽ (ക്യാപ്റ്റൻ), എവിൻ ലൂയിസ്, ദീപക് ഹൂഡ, മനൻ വോറ, മാർക്കസ് സ്റ്റോയിനിസ്, ജേസൺ ഹോൾഡർ, കൃഷ്‌ണപ്പ ഗൗതം, മൊഹ്‌സിൻ ഖാൻ, അവേഷ് ഖാൻ, രവി ബിഷ്‌നോയ്.