ETV Bharat / sports

IPL 2022 | നടുവൊടിച്ച് ഹസരങ്ക ; കൊല്‍ക്കത്തക്കെതിരെ ബാംഗ്ലൂരിന് 129 റണ്‍സ് വിജയലക്ഷ്യം

നാല് വിക്കറ്റെടുത്ത ഹസരങ്കയും മൂന്ന് വിക്കറ്റെടുത്ത ആകാശ് ദീപും രണ്ട് വിക്കറ്റെടുത്ത ഹര്‍ഷല്‍ പട്ടേലുമാണ് കൊല്‍ക്കത്തയെ എറിഞ്ഞിട്ടത്

hasaranga  rcb vs kkr  ipl 2022  ipl live updates  ipl live score  IPL 2022 | നടുവൊടിച്ച് ഹസരങ്ക; കൊല്‍ക്കത്തക്കെതിരെ ബാഗ്ലൂരിന് 129 റണ്‍സ് വിജയലക്ഷ്യം  IPL 2022 Kolkata knight riders set 129 runs target against royal challengers Bangalore  IPL 2022 Kolkata knight riders vs royal challengers Bangalore live updates  ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍  കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്  ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സ്
IPL 2022 | നടുവൊടിച്ച് ഹസരങ്ക; കൊല്‍ക്കത്തക്കെതിരെ ബാഗ്ലൂരിന് 129 റണ്‍സ് വിജയലക്ഷ്യം
author img

By

Published : Mar 30, 2022, 9:52 PM IST

മുംബൈ : ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സിന് 129 റണ്‍സ് വിജയലക്ഷ്യം. ആദ്യം ബാറ്റ് ചെയ്‌ത കൊല്‍ക്കത്ത 18.5 ഓവറില്‍ 128 റണ്‍സിന് ഓള്‍ ഔട്ടായി. നാല് വിക്കറ്റെടുത്ത ഹസരങ്കയും മൂന്ന് വിക്കറ്റെടുത്ത ആകാശ് ദീപും രണ്ട് വിക്കറ്റെടുത്ത ഹര്‍ഷല്‍ പട്ടേലുമാണ് കൊല്‍ക്കത്തയെ എറിഞ്ഞിട്ടത്.

18 പന്തില്‍ 25 റണ്‍സെടുത്ത ആന്ദ്രെ റസലാണ് കൊല്‍ക്കത്തയുടെ ടോപ് സ്കോറര്‍. മൂന്ന് സിക്‌സും ഒരു ഫോറുമടക്കമാണ് റസല്‍ 25 റണ്‍സടിച്ചത്. അവസാന വിക്കറ്റില്‍ ഉമേഷ് യാദവ്-വരുണ്‍ ചക്രവര്‍ത്തി സഖ്യം 27 റണ്‍സടിച്ചതാണ് കൊല്‍ക്കത്തക്ക് ഭേദപ്പെട്ട സ്‌കോർ സമ്മാനിച്ചത്.

ടോസ് നഷ്‌ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ കൊല്‍ക്കത്തയുടെ തുടക്കം തന്നെ തകര്‍ച്ചയോടെയായിരുന്നു. മൂന്നാം ഓവറിലെ ആദ്യ പന്തില്‍ തന്നെ അപകടകാരിയായ ഓപ്പണര്‍ വെങ്കടേഷ് അയ്യരെ കൊല്‍ക്കത്തയ്ക്ക് നഷ്‌ടമായി. അഞ്ചാം ഓവറില്‍ അജിങ്ക്യ രഹാനയെ മുഹമ്മദ് സിറാജും പവര്‍പ്ലേ പിന്നിടും മുൻപ് നിതീഷ് റാണയെ ആകാശ് ദീപും മടക്കിയതോടെ പവര്‍പ്ലേയില്‍ 46-3 എന്ന സ്കോറിലായി കൊല്‍ക്കത്ത.

ALSO READ: IPL 2022 | 'എടാ.. നീ ഇറങ്ങി നിന്നോ.. ദേവ്' ; മത്സരത്തിനിടെ മലയാളത്തില്‍ നിര്‍ദേശം നല്‍കി സഞ്ജു

കൊല്‍ക്കത്തയുടെ ബാറ്റിംഗ് പ്രതീക്ഷയായ 13 റൺസെടുത്ത ക്യാപ്റ്റന്‍ ശ്രേയസ് അയ്യരെ വീഴ്ത്തി വിക്കറ്റ് വേട്ട തുടങ്ങിയ ഹസരങ്ക, സുനില്‍ നരെയ്ന്‍(12), ഷെല്‍ഡണ്‍ ജാക്‌സണ്‍(0), ടിം സൗത്തി(1) എന്നിവരെയും പുറത്താക്കി കൊല്‍ക്കത്തയുടെ കുതിപ്പിന് കടിഞ്ഞാണിട്ടു. പിടിച്ചുനില്‍ക്കാൻ ശ്രമിച്ച സാം ബില്ലിംഗ്‌സിനെയും(14) ആന്ദ്രെ റസലിനെയും(18 പന്തില്‍ 25) ഹര്‍ഷല്‍ പട്ടേലും വീഴ്ത്തിയതോടെ കൊല്‍ക്കത്ത 100 കടക്കാന്‍ പോലും ബുദ്ധിമുട്ടി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.