മുംബൈ: ഐപിഎല്ലില്‍ ഇന്ന് രണ്ട് മത്സരങ്ങള്‍. ആദ്യ മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും ഗുജറാത്ത് ടൈറ്റന്‍സും നേര്‍ക്കുനേര്‍ ഏറ്റുമുട്ടും. മുംബൈ ഡിവൈ പാട്ടീല്‍ സ്റ്റേഡിയത്തിൽ വൈകീട്ട് 3.30 നാണ് മത്സരം ആരംഭിക്കുന്നത്.
-
We go again with 2️⃣ points in mind! 💪#KKRHaiTaiyaar #KKRvGT #IPL2022 pic.twitter.com/tZ4Tn6PJRf
— KolkataKnightRiders (@KKRiders) April 23, 2022 " class="align-text-top noRightClick twitterSection" data="
">We go again with 2️⃣ points in mind! 💪#KKRHaiTaiyaar #KKRvGT #IPL2022 pic.twitter.com/tZ4Tn6PJRf
— KolkataKnightRiders (@KKRiders) April 23, 2022We go again with 2️⃣ points in mind! 💪#KKRHaiTaiyaar #KKRvGT #IPL2022 pic.twitter.com/tZ4Tn6PJRf
— KolkataKnightRiders (@KKRiders) April 23, 2022
ഈ സീസണില്‍ അരങ്ങേറിയ ഗുജറാത്ത് തകര്‍പ്പന്‍ പ്രകടനത്തിലൂടെ എല്ലാവരെയും ഞെട്ടിച്ചിരിക്കുകയാണ്. ആറ് മത്സരത്തില്‍ നിന്ന് അഞ്ച് ജയവും ഒരു തോൽവിയുമടക്കം 10 പോയിന്‍റുമായി ഗുജറാത്താണ് പട്ടികയില്‍ തലപ്പത്ത്. ഏഴ് കളിയില്‍ മൂന്ന് ജയവും നാല് തോല്‍വിയുമായി ആറ് പോയിന്‍റാണ് കൊല്‍ക്കത്തയ്ക്കുള്ളത്.
നായകന്‍ ഹര്‍ദിക് പാണ്ഡ്യ മിടുക്കുകാട്ടുമ്പോള്‍ ബാറ്റുകൊണ്ട് ശുഭ്‌മാന്‍ ഗില്ലാണ് ഗുജറാത്തിന്‍റെ പ്രധാന ആശ്രയം. ഓപ്പണർ മാത്യു വെയ്‌ഡിൽ നിന്ന് വലിയ സ്കോർ വരുന്നില്ല. രാഹുല്‍ തെവാത്തിയയുടെ ഫിനിഷിംഗ് മികവ് പ്രതീക്ഷയേകുന്നു. പേസ് നിരയില്‍ മുഹമ്മദ് ഷമിയും ലോക്കി ഫെര്‍ഗൂസനും മികച്ച ഫോമിലാണ്. രാഹുല്‍ തെവാത്തിയ, ഡേവിഡ് മില്ലര്‍ എന്നിവർ മാച്ച് വിന്നര്‍മാരാണ്.
ALSO READ: IPL 2022 | മുംബൈ ഇന്ത്യൻസിൽ വിഭാഗീതയോ..? വെളിപ്പെടുത്തലുമായി ക്രിസ് ലിൻ
ഹാട്രിക് തോല്‍വിയടക്കം വഴങ്ങിയ കെകെആറിന് ഗുജറാത്തിനെതിരായ മത്സരം നിർണായകമാണ്. ശ്രേയസ് മികച്ച ഫോമിലാണ്. എന്നാല്‍ ഓപ്പണര്‍ വെങ്കടേഷ് അയ്യര്‍ തീര്‍ത്തും നിരാശപ്പെടുത്തുന്നു. ആന്‍ഡ്രേ റസലിന് സ്ഥിരതയില്ലാത്തതും കൊല്‍ക്കത്തയ്ക്ക് തലവേദനയാണ്.
ബൗളിങ്ങിൽ പാറ്റ് കമ്മിന്‍സ്, ഉമേഷ് യാദവ് എന്നിവര്‍ നന്നായി റൺസ് വഴങ്ങുന്നുണ്ട്. സുനില്‍ നരെയ്ന്‍ മികവ് തുടരുമ്പോള്‍ വരുണ്‍ ചക്രവര്‍ത്തിയ്‌ക്ക് റണ്‍സ് വിട്ടുകൊടുക്കുന്നതിൽ യാതൊരു മടിയുമില്ല എന്നത് കെകെആറിന് തലവേദനയാണ്.