പൂനെ : ഐപിഎല്ലിൽ ജീവന്മരണ പോരാട്ടത്തിൽ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിന് ബാറ്റിങ്. ടോസ് നേടിയ കൊൽക്കത്ത നായകൻ ശ്രേയസ് അയ്യർ ബാറ്റിങ്ങ് തെരഞ്ഞെടുക്കുകയായിരുന്നു. പ്ലേ ഓഫ് സാധ്യതകള്‍ നിലനിര്‍ത്താന്‍ ഇരുടീമിനും വിജയം അനിവാര്യമാണ്.
-
#KKR have won the toss and they will bat first against #SRH.
— IndianPremierLeague (@IPL) May 14, 2022 " class="align-text-top noRightClick twitterSection" data="
Live - https://t.co/TfqY7w3a4a #KKRvSRH #TATAIPL pic.twitter.com/cDflJ3qQM6
">#KKR have won the toss and they will bat first against #SRH.
— IndianPremierLeague (@IPL) May 14, 2022
Live - https://t.co/TfqY7w3a4a #KKRvSRH #TATAIPL pic.twitter.com/cDflJ3qQM6#KKR have won the toss and they will bat first against #SRH.
— IndianPremierLeague (@IPL) May 14, 2022
Live - https://t.co/TfqY7w3a4a #KKRvSRH #TATAIPL pic.twitter.com/cDflJ3qQM6
കഴിഞ്ഞ മത്സരം കളിച്ച ടീമില്‍ മാറ്റങ്ങളുമായാണ് ഇരു ടീമുകളും ഇന്നിറങ്ങുന്നത്. കൊല്‍ക്കത്ത ടീമില്‍ പാറ്റ് കമിന്‍സിന് പകരം ഉമേഷ് യാദവ് തിരിച്ചെത്തിയപ്പോള്‍ ഷെല്‍ഡണ്‍ ജാക്‌സണ് പകരം വിക്കറ്റ് കീപ്പറായി സാം ബില്ലിംഗ്‌സ് എത്തി. ഹൈദരാബാദ് ടീമില്‍ പേസര്‍ നടരാജനും സ്‌പിന്നര്‍ വാഷിംഗ്‌ടണ്‍ സുന്ദറും തിരിച്ചെത്തി. മാര്‍ക്കോ ജാന്‍സനും പേസ് നിരയില്‍ തിരിച്ചെത്തിയിട്ടുണ്ട്.
-
A look at the Playing XI for #KKRvSRH
— IndianPremierLeague (@IPL) May 14, 2022 " class="align-text-top noRightClick twitterSection" data="
Live - https://t.co/BGgtxVDXPl #KKRvSRH #TATAIPL https://t.co/wyj11981Zp pic.twitter.com/M1ugLeTDDL
">A look at the Playing XI for #KKRvSRH
— IndianPremierLeague (@IPL) May 14, 2022
Live - https://t.co/BGgtxVDXPl #KKRvSRH #TATAIPL https://t.co/wyj11981Zp pic.twitter.com/M1ugLeTDDLA look at the Playing XI for #KKRvSRH
— IndianPremierLeague (@IPL) May 14, 2022
Live - https://t.co/BGgtxVDXPl #KKRvSRH #TATAIPL https://t.co/wyj11981Zp pic.twitter.com/M1ugLeTDDL
കളിച്ച 11 മത്സരങ്ങളില്‍ അഞ്ച് ജയമുള്ള ഹൈദരാബാദ് നിലവിലെ പോയിന്‍റ് പട്ടികയില്‍ ഏഴാമതും, 12ല്‍ അഞ്ച് ജയമുള്ള കൊല്‍ക്കത്ത എട്ടാമതുമാണ്. ഇതോടെ പ്ലേഓഫ് സാധ്യത നിലനിർത്താൻ ഇരു ടീമിനും ജയം അനിവാര്യമാണ്.
അവസാന മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിനെ തോല്‍പ്പിച്ച ആത്മവിശ്വാസവുമായാണ് കൊല്‍ക്കത്ത വരുന്നത്. മറുവശത്ത് തുടര്‍ച്ചയായ നാല് തോല്‍വികളുമായാണ് ഹൈദരാബാദ് എത്തുന്നത്. എന്നാല്‍ സീസണിലെ ആദ്യപോരിൽ കൊൽക്കത്തയെ വീഴ്ത്തിയ ആത്മവിശ്വാസമുണ്ട്.
സൺറൈസേഴ്‌സ് ഹൈദരാബാദ്: അഭിഷേക് ശർമ, കെയ്ൻ വില്യംസൺ (ക്യാപ്‌റ്റൻ), രാഹുൽ ത്രിപാഠി, എയ്‌ഡൻ മർക്രം, നിക്കോളാസ് പുരാൻ (വിക്കറ്റ് കീപ്പർ), ശശാങ്ക് സിംഗ്, വാഷിംഗ്‌ടൺ സുന്ദർ, മാർക്കോ ജാൻസൻ, ഭുവനേശ്വർ കുമാർ, ടി. നടരാജൻ, ഉമ്രാൻ മാലിക്
കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ്: വെങ്കിടേഷ് അയ്യർ, അജിങ്ക്യ രഹാനെ, നിതീഷ് റാണ, ശ്രേയസ് അയ്യർ (ക്യാപ്‌റ്റൻ), സാം ബില്ലിംഗ്‌സ് (വിക്കറ്റ് കീപ്പർ), റിങ്കു സിംഗ്, ആന്ദ്രെ റസൽ, സുനിൽ നരെയ്ൻ, ഉമേഷ് യാദവ്, ടിം സൗത്തി, വരുൺ ചക്രവർത്തി