ETV Bharat / sports

അന്ന് 'അഹങ്കാരി'യെന്ന് മുദ്രകുത്തി തഴഞ്ഞു ; ഒടുക്കം ഐപിഎല്‍ കപ്പുയര്‍ത്തി കൈയടിപ്പിച്ച് ഹാര്‍ദിക്

ഐപിഎല്ലിലെ കറുത്ത കുതിരകളായ ഗുജറാത്ത് ടൈറ്റൻസിന്‍റെ മാത്രമല്ല നായകൻ ഹർദിക് പാണ്ഡ്യയുടെ തിരിച്ചുവരവിന് കൂടിയാണ് ഫൈനൽ മത്സരം സാക്ഷിയായത്

hardhik pandya  ഹാര്‍ദിക് പാണ്ഡ്യ  IPL 2022  IPL final  hardik pandya shines im final  Gujrat titans won maiden IPL title  ഫീനിക്‌സ് പക്ഷിപ്പോയെലെ ഉയർത്തെഴുന്നേറ്റ് ഹാര്‍ദിക് പാണ്ഡ്യ  hardik comeback to indian team  perfect captaincy of hardik
IPL 2022: ഫീനിക്‌സ് പക്ഷിപ്പോയെലെ ഉയർത്തെഴുന്നേറ്റ് ഹാര്‍ദിക് പാണ്ഡ്യ
author img

By

Published : May 30, 2022, 1:05 PM IST

Updated : May 30, 2022, 1:14 PM IST

അഹമ്മദാബാദ് : ഐപിഎൽ 15-ാം സീസണിന്‍റെ കലാശപ്പോരാട്ടത്തിന് അഹമ്മദാബാദ് നരേന്ദ്ര മോദി സ്‌റ്റേഡിയത്തിൽ തിരിതെളിയുന്നു. യുവനായകൻമാരായ സഞ്ജു സാംസണും ഹാര്‍ദിക് പാണ്ഡ്യയും മുഖാമുഖം. നിരന്തരം വിമർശനങ്ങൾ കൊണ്ട് തന്നെ വേട്ടയാടിയവർക്കും ഇന്ത്യൻ ടീമിലേക്ക് പരിഗണിക്കാതെ അവഗണിച്ചവർക്കും മറുപടിയെന്നോണമായിരിന്നു സഞ്ജുവിന്‍റെ ഫൈനൽ പ്രവേശനമെങ്കിൽ 'അഹങ്കാരി' എന്ന് മുദ്രകുത്തപ്പെട്ട് ഒടുവിൽ ഇന്ത്യൻ ടീമിൽ നിന്നും തഴയപ്പെട്ടവനായിട്ടാണ് ഹാർദിക് എത്തിയത്.

ഐപിഎല്ലിലെ കറുത്ത കുതിരകളായ ഗുജറാത്ത് ടൈറ്റൻസിന്‍റെ മാത്രമല്ല നായകൻ ഹാർദിക് പാണ്ഡ്യയുടെ ഉയിർത്തെഴുന്നേൽപ്പിന് കൂടിയാണ് ഫൈനൽ മത്സരം സാക്ഷിയായത്. ആരാധകരാലും ക്രിക്കറ്റ് വിദഗ്‌ധരാലും അഹങ്കാരി എന്ന പേര് ചാർത്തപ്പെട്ട് ഇന്ത്യൻ ടീമിൽ നിന്നും തഴയപ്പെട്ട്, ഇനി ഒരു തിരിച്ചു വരവില്ലെന്ന് വിധിയെഴുതപ്പെട്ട അതേ ഹാർദിക് പാണ്ഡ്യ. കളിയാരാധകരാരും കൂടുതൽ കിരീടസാധ്യത കൽപ്പിക്കപ്പെടാതിരുന്ന ഗുജറാത്തിനെ കിരീടത്തിലേക്ക് നയിച്ചത് ഹാർദിക്. ഐപിഎല്ലിന്‍റെ വമ്പൻ പോരാട്ടത്തിന്‍റെ കലാശപ്പോരാട്ടത്തിൽ കേമനായതോടൊപ്പം കളിച്ച അഞ്ചാമത് ഫൈനലിലും ജേതാവായ ആ അഹങ്കാരിയുടെ തിരിച്ചുവരവിനെ വിശേഷിപ്പിക്കാൻ വാക്കുകളില്ല.

പരിക്കിൽ നിന്ന് മോചിതനായ ഹാര്‍ദിക്കിന് ഒരു ഓൾറൗണ്ടറെന്ന നിലയിൽ പൂർണമായും ഫിറ്റ്നസ് വീണ്ടെടുത്ത് കളത്തിലേക്ക് തിരിച്ചെത്താനാകില്ലെന്ന നാഷണൽ ക്രിക്കറ്റ് അക്കാദമിയുടെ റിപ്പോർട്ടിനെ തുടർന്നാണ് ഇന്ത്യൻ ടീമിൽ സ്ഥാനം നഷ്‌ടമാകുന്നത്. പിന്നാലെ ഈ സീസണിന്‍റെ തുടക്കത്തിൽ മുംബൈ ഇന്ത്യൻസ് നിലനിർത്തിയ താരങ്ങളിൽ പാണ്ഡ്യയുണ്ടായിരുന്നില്ല. ഒരേ സമയം ബാറ്റിങ്ങിലും ബോളിങ്ങിലും തിളങ്ങാനാകാത്തതാകാം മുംബൈ താരത്തെ തഴഞ്ഞതിന്‍റെ പ്രധാനകാരണങ്ങളിലൊന്ന്.

മുംബൈ ഇന്ത്യന്‍സില്‍ നിന്ന് പടിയിറങ്ങാന്‍ തീരുമാനിച്ച ഹാര്‍ദിക്കിനെ നായകപദവി ഏൽപിക്കാനായിരുന്നു ഗുജറാത്ത് ടൈറ്റൻസിന്‍റെ തീരുമാനം. നായകനുവേണ്ട പക്വത ഇല്ലെന്ന് പറഞ്ഞ് എഴുതിത്തള്ളാന്‍ കാത്തിരുന്നവരെ നിശബ്‌ദരാക്കി ഓരോ കളി കഴിയും തോറും ഹാര്‍ദിക് മെച്ചപ്പെട്ടു. താരലേലത്തിന് ശേഷം പലരും എഴുതിത്തള്ളിയ ടീമായ ഗുജറാത്തിനെ മുന്നിൽ നിന്ന് നയിച്ച പാണ്ഡ്യ നിർണായകഘട്ടങ്ങളിൽ ടീമിന്‍റെ രക്ഷകനായി.

ഫിറ്റ്ന‌സില്ലെന്ന് കാരണം ചൂണ്ടിക്കാട്ടിയവരെ കാഴ്‌ചക്കാരാക്കി പരിക്കേല്‍ക്കുമെന്ന പേടി കൂടാതെ പന്തെടുക്കാന്‍ തയ്യാറായി. ബാറ്റിങ്ങില്‍ വമ്പന്‍ പേരുകാര്‍ ഇല്ലാത്തതിന്‍റെ കുറവ് പരിഹരിക്കാന്‍ നാലാം നമ്പറില്‍ ക്രിസീലെത്തി. 15 കളിയില്‍ 487 റണ്‍സുമായി റണ്‍വേട്ടക്കാരില്‍ നാലാം സ്ഥാനത്താണ് ഹാര്‍ദിക്. ഫൈനലിലെ മൂന്ന് അടക്കം എട്ട് വിക്കറ്റും വീഴ്ത്തി ഹാര്‍ദിക്കിന്‍റെ അപ്രതീക്ഷിത തിരിച്ചുവരവ് ഏവരെയും അമ്പരപ്പിക്കുന്നതാണ്.

ALSO READ: IPL 2022 : ഓറഞ്ച് ക്യാപ് ബട്‌ലറിന്, ചാഹലിന് പർപ്പിൾ ക്യാപ് ; തോൽവിയിലും രാജസ്ഥാന് ആശ്വാസം

ഫൈനലിൽ എല്ലാ മേഖലകളിലും പാണ്ഡ്യയുടെ സർവാധിപത്യമായിരുന്നു കണ്ടത്. ടോസ് നഷ്‌ടപ്പെട്ടതൊഴികെ മൈതാനത്ത് എന്ത് നടക്കണമെന്ന് തീരുമാനിച്ചത് അയാളായിരുന്നുവെന്ന് തോന്നിപ്പോകുന്ന നിമിഷങ്ങൾ. 14 വർഷത്തിന് ശേഷം രാജസ്ഥാൻ റോയൽസിനെ ഫൈനലിലെത്തിച്ച സഞ്ജു സാംസണിന്‍റെ വിജയം ആഘോഷിക്കാൻ വന്നവരെ തന്‍റെ ഓൾറൗണ്ട് പ്രകടനം കൊണ്ട് അയാൾ കൈയടിപ്പിക്കുകയായിരുന്നു.

Last Updated : May 30, 2022, 1:14 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.