ETV Bharat / sports

IPL 2022: നിർണായക മത്സരത്തിന് മുന്നേ ഡൽഹിക്ക് തിരിച്ചടി; നെറ്റ് ബോളർക്ക് കൊവിഡ്

ടീം അംഗങ്ങളെ മുഴുവൻ നിർബന്ധിത ഐസൊലേഷനിൽ പ്രവേശിപ്പിച്ചു

IPL 2022  INDIAN PREMIER LEAGUE  ഐപിഎൽ 2022  ഇന്ത്യൻ പ്രീമിയർ ലീഗ്  ഡൽഹി ക്യാമ്പിൽ വീണ്ടും കൊവിഡ്  ഡൽഹിയിൽ വീണ്ടും കൊവിഡ് ആശങ്ക  ഡൽഹി ക്യാപ്പിറ്റൽസിന്‍റെ നെറ്റ് ബോളർക്ക് കൊവിഡ്  Delhi Capitals Net Bowler Tests covid Positiv  covid cases in delhi camp  Delhi covid
IPL 2022: നിർണായക മത്സരത്തിന് മുന്നേ ഡൽഹിക്ക് തിരിച്ചടി; നെറ്റ് ബോളർക്ക് കൊവിഡ്
author img

By

Published : May 8, 2022, 3:43 PM IST

മുംബൈ: ചെന്നൈ സൂപ്പർ കിങ്സിനെതിരെ ഇന്ന് നടക്കുന്ന മത്സരം ഡൽഹി ക്യാപ്പിറ്റൽസിനെ സംബന്ധിച്ച് ഏറെ നിർണായകമാണ്. ഇന്നത്തെ മത്സരത്തിൽ വിജയിച്ചാൽ മാത്രമേ ഡൽഹിക്ക് പ്ലേ ഓഫ് സാധ്യതകൾ നിലനിർത്താനാകൂ. എന്നാൽ ഇപ്പോൾ ഡൽഹി ക്യാമ്പിൽ നിന്ന് വരുന്ന വാർത്തകൾ ടീമിന് ശുഭസൂചനയല്ല നൽകുന്നത്. ഡൽഹിയുടെ നൈറ്റ് ബോളർക്ക് കൊവിഡ് സ്ഥിരീകരിച്ചതായാണ് റിപ്പോർട്ടുകൾ.

ബോളർക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെത്തുടർന്ന് ടീം അംഗങ്ങളെയെല്ലാം നിർബന്ധിത ഐസൊലേഷനിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ താരങ്ങളോട് ഹോട്ടൽ മുറിയിൽ തന്നെ തങ്ങണമെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്. താരങ്ങളെ മുഴുവൻ ഇന്ന് രാവിലെ കൊവിഡ് പരിശോധനയ്‌ക്ക് വിധേയമാക്കിയിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ.

ALSO READ: IPL 2022 | റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ പച്ച ജഴ്‌സി അണിയുന്നത് എന്തിനാണ് ?

കൊവിഡ്‌ ഫലം അനുസരിച്ചാകും ചെന്നൈക്കെതിരായ മത്സരത്തിൽ ആരൊക്കെ കളിക്കണം എന്ന് നിർണയിക്കുക. 11 പേരെ തികയ്‌ക്കാനായില്ലെങ്കിൽ മത്സരം മാറ്റിവെയ്‌ക്കേണ്ട സാഹചര്യമുണ്ടാകും. നേരത്തെ ഡൽഹി ടീമിലെ ഫിസിയോ പാട്രിക് ഫർഹാത്, മിച്ചൽ മാർഷ്, ടീം സീഫർട്ട് അടക്കം ആറ് പേർക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. തുടർന്ന് രാജസ്ഥാൻ, പഞ്ചാബ് എന്നിവർക്കെതിരായ മത്സരം പൂനെയിൽ നിന്ന് മുംബൈയിലേക്ക് മാറ്റിയിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.