ETV Bharat / sports

IPL 2022: പവറായി പവൽ, എറിഞ്ഞിട്ട് കുൽദീപ്; കൊൽക്കത്തക്കെതിരെ ഡൽഹിക്ക് തകർപ്പൻ ജയം

കൊൽക്കത്ത ഉയർത്തിയ 147 റണ്‍സ് പിന്തുടർന്നിറങ്ങിയ ഡൽഹി 19 ഓവറിൽ ആറ് വിക്കറ്റ് നഷ്‌ടത്തിൽ ലക്ഷ്യം മറികടക്കുകയായിരുന്നു.

IPL  IPL 2022  DELHI CAPITALS BEAT KOLKATA KNIGHT RIDERS  DELHI CAPITALS VS KOLKATA KNIGHT RIDERS  കൊൽക്കത്തക്കെതിരെ ഡൽഹിക്ക് തകർപ്പൻ ജയം  ഐപിഎൽ 2022  ഇന്ത്യൻ പ്രീമിയർ ലീഗ്  കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ്  ഡൽഹി ക്യാപ്പിറ്റൽസ്  റോവ്മാൻ പവൽ  കുൽദീപ് യാദവ്
IPL 2022: പവറായി പവൽ, എറിഞ്ഞിട്ട് കുൽദീപ്; കൊൽക്കത്തക്കെതിരെ ഡൽഹിക്ക് തകർപ്പൻ ജയം
author img

By

Published : Apr 29, 2022, 6:51 AM IST

മുംബൈ: ഇന്ത്യൻ സൂപ്പർ ലീഗിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ ഡൽഹി ക്യാപ്പിറ്റൽസിന് നാല് വിക്കറ്റിന്‍റെ തകർപ്പൻ ജയം. കൊൽക്കത്ത ഉയർത്തിയ 147 റണ്‍സ് പിന്തുടർന്നിറങ്ങിയ ഡൽഹി 19 ഓവറിൽ ആറ് വിക്കറ്റ് നഷ്‌ടത്തിൽ ലക്ഷ്യം മറികടക്കുകയായിരുന്നു. 16 പന്തിൽ മൂന്ന് സിക്‌സിന്‍റെയും ഒരു ഫോറിന്‍റെയും അകമ്പടിയോടെ 33 റണ്‍സെടുത്ത റോവ്മാൻ പവലിന്‍റെ ബാറ്റിങാണ് ഡൽഹിക്ക് അനായാസ വിജയം നേടിക്കൊടുത്തത്. 42 റണ്‍സ് നേടിയ ഓപ്പണർ ഡേവിഡ് വാർണറും, കൊൽക്കത്തയുടെ നാല് വിക്കറ്റ് വീഴ്‌ത്തിയ കുൽദീപ് യാദവും ഡൽഹിയുടെ വിജയത്തിൽ നിർണായക പങ്ക് വഹിച്ചു.

വിജയലക്ഷ്യം പിന്തുടർന്ന് മറുപടി ബാറ്റിങ്ങിനിറങ്ങിയ ഡൽഹിക്ക് ഓപ്പണർ പൃഥ്വി ഷായെ ആദ്യ പന്തിൽ തന്നെ നഷ്‌ടമായി. പിന്നാലെയെത്തിയ മിച്ചൽ മാർഷിനും (13) കാര്യമായൊന്നും ചെയ്യാനായില്ല. തുടർന്ന് ലളിത് യാദവിനെ കൂട്ടുപിടിച്ച് വാർണർ സ്‌കോർ ഉയർത്തിയെങ്കിലും ടീം സ്‌കോർ 82ൽ നിൽക്കെ വാർണറേയും (42) ഡൽഹിക്ക് നഷ്‌ടമായി. തൊട്ടടുത്ത ഓവറുകളിൽ തന്നെ ലളിത് യാദവ്(22), റിഷഭ് പന്ത്(2) എന്നിവർ മടങ്ങിയതോടെ ഡൽഹിയുടെ നില പരുങ്ങലിലായി.

എന്നാൽ പിന്നീടൊന്നിച്ച പവൽ, അക്‌സർ പട്ടേൽ സഖ്യം ടീമിന് ജീവൻ നൽകി. ഇതിനിടെ ടീം സ്‌കോർ 113ൽ നിൽക്കെ അക്‌സർ റണ്‍ഔട്ട് ആയത് ഡൽഹിക്ക് തിരിച്ചടിയാകുമെന്ന് തോന്നിച്ചു. എന്നാൽ ഷാർദുൽ താക്കൂറിനെ കൂട്ടുപിടിച്ച് വമ്പൻ ഷോട്ടുകളുമായി പവൽ ഡൽഹിക്ക് വിജയം സമ്മാനിക്കുകയായിരുന്നു. കൊൽക്കത്തക്കായി ഉമേഷ്‌ യാദവ് മൂന്ന് വിക്കറ്റ് വീഴ്‌ത്തിയപ്പോൾ ഹർഷിത് പ്രദീപ് റാണ, സുനിൽ നരെയ്‌ൻ എന്നിവർ ഓരോ വിക്കറ്റും നേടി.

ALSO READ: IPL 2022: തുടര്‍ തോല്‍വികള്‍ക്കിടെ പകരക്കാരനെ സ്വന്തമാക്കി മുംബൈ ഇന്ത്യന്‍സ്

നേരത്തെ ആദ്യം ബാറ്റ് ചെയ്‌ത കൊൽക്കത്ത നിതീഷ്‌ റാണയുടേയും(57), ശ്രേയസ് അയ്യരുടേയും(42) ബാറ്റിങ്ങ് മികവിലാണ് പൊരുതാവുന്ന സ്‌കോർ കണ്ടെത്തിയത്. വാലറ്റത്ത് റിങ്കു സിങിന്‍റെ (23) പ്രകടനവും നിർണായകമായി. നാല് വിക്കറ്റ് വീഴ്‌ത്തിയ കുൽദീപ് യാദവാണ് കൊൽക്കത്ത നിരയുടെ നട്ടെല്ലൊടിച്ചത്. മുസ്‌തഫിസുർ റഹ്‌മാൻ മൂന്ന് വിക്കറ്റ് നേടി. ചേതൻ സക്കറിയ, അക്‌സർ പട്ടേൽ എന്നിവർ ഓരോ വിക്കറ്റും വീഴ്‌ത്തി.

For All Latest Updates

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.