ചെന്നൈ: ഐപിഎല്‍ ഉദ്‌ഘാടന മത്സരത്തില്‍ ടോസ് നേടിയ ആര്‍സിബി ബൗളിങ് തെരഞ്ഞെടുത്തു. ആര്‍സിബി ഓപ്പണര്‍ ദേവ്ദത്ത് പടിക്കലിന് ആരോഗ്യ കാരണങ്ങളാല്‍ ആദ്യ മത്സരം നഷ്‌ടമാകും. പകരം ഗ്ലെന്‍ മാക്‌സ്‌വെല്‍, ജാമിസണ്‍, ഓള്‍ റൗണ്ടര്‍ ഡാന്‍ ക്രിസ്റ്റ്യന്‍ എന്നിവര്‍ ടീമിന്‍റെ ഭാഗമായി. യുഎഇയില്‍ കപ്പടിച്ച ടീമില്‍ നിന്നും രണ്ട് മാറ്റവുമായാണ് മുംബൈ ഇറങ്ങുന്നത്. ക്രിസ് ലിന്‍, ബൗളിങ് ഓള്‍റൗണ്ടര്‍ മാര്‍ക്കോ ജാന്‍സെന്‍ എന്നിവര്‍ ടീമിന്‍റെ ഭാഗമായി.
-
#RCB Captain @imVkohli wins the toss and elects to bowl first against #MumbaiIndians in the season opener of #VIVOIPL 2021.
— IndianPremierLeague (@IPL) April 9, 2021 " class="align-text-top noRightClick twitterSection" data="
Follow the game here - https://t.co/9HI54vpf2I #MIvRCB pic.twitter.com/haOAZAEUfx
">#RCB Captain @imVkohli wins the toss and elects to bowl first against #MumbaiIndians in the season opener of #VIVOIPL 2021.
— IndianPremierLeague (@IPL) April 9, 2021
Follow the game here - https://t.co/9HI54vpf2I #MIvRCB pic.twitter.com/haOAZAEUfx#RCB Captain @imVkohli wins the toss and elects to bowl first against #MumbaiIndians in the season opener of #VIVOIPL 2021.
— IndianPremierLeague (@IPL) April 9, 2021
Follow the game here - https://t.co/9HI54vpf2I #MIvRCB pic.twitter.com/haOAZAEUfx
ഉദ്‌ഘാടന മത്സരത്തില്‍ ജയിച്ച് മുന്‍തൂക്കം സ്വന്തമാക്കാനാകും ആറാം കിരീടം ലക്ഷ്യമിട്ടിറങ്ങുന്ന മുബൈയുടെ നീക്കം. നിലവിലെ ചാമ്പ്യന്‍മാരെ പരാജയപ്പെടുത്തി ഐപിഎല്‍ ആവേശത്തിന്‍റെ ഭാഗമാകാനാകും ആര്‍സിബിയുടെ ശ്രമം. വിരാട് കോലിയും രോഹിത് ശര്‍മയും നേര്‍ക്കുനേര്‍ വരുന്ന മത്സരം ഐപിഎല്ലിലെ ബ്ലോക്ക്ബസ്റ്റര്‍ പോരാട്ടമെന്ന വിശേഷണം ഇതിനകം സ്വന്തമാക്കി കഴിഞ്ഞു. ഹോം എവേ മത്സരങ്ങള്‍ ഇല്ലാത്തതിനാല്‍ ന്യൂട്രല്‍ വേദികളിലാണ് ഇത്തവണത്തെ പോരാട്ടം. യുഎഇയിലെ കുതിപ്പ് തുടരാന്‍ ഹിറ്റ്‌മാനും കൂട്ടരും ഇറങ്ങുമ്പോള്‍ കോലിയുടെ നേതൃത്വത്തിലുള്ള ആര്‍സിബി എങ്ങനെ കടിഞ്ഞാണിടുമെന്നാണ് ഇനി അറിയാനുള്ളത്.