ദുബായ് : ഐപിഎല്ലിൽ ഇന്നത്തെ മത്സരത്തിൽ റോയൽ ചലഞ്ചേഴ് ബാംഗ്ലൂർ രാജസ്ഥാൻ റോയൽസിനെ നേരിടും. രാത്രി 7.30 ന് ദുബായിലാണ് മത്സരം. രാജസ്ഥാനെ സംബന്ധിച്ച് പ്ലേ ഓഫ് സാധ്യതകൾ നിലനിർത്താൻ ഇന്നത്തെ മത്സരത്തിലെ വിജയം ഏറെ നിർണായകമാണ്. ആദ്യ പാദത്തിൽ ഇരു ടീമുകളും ഏറ്റുമുട്ടിയപ്പോൾ ബാംഗ്ലൂർ പത്ത് വിക്കറ്റിന്‍റെ വൻ വിജയം സ്വന്തമാക്കിയിരുന്നു.
-
Tonight. Together. #RoyalsFamily. 💗#RRvRCB | #HallaBol | #IPL2021 | @IamSanjuSamson pic.twitter.com/G58uiSZK2B
— Rajasthan Royals (@rajasthanroyals) September 29, 2021 " class="align-text-top noRightClick twitterSection" data="
">Tonight. Together. #RoyalsFamily. 💗#RRvRCB | #HallaBol | #IPL2021 | @IamSanjuSamson pic.twitter.com/G58uiSZK2B
— Rajasthan Royals (@rajasthanroyals) September 29, 2021Tonight. Together. #RoyalsFamily. 💗#RRvRCB | #HallaBol | #IPL2021 | @IamSanjuSamson pic.twitter.com/G58uiSZK2B
— Rajasthan Royals (@rajasthanroyals) September 29, 2021
പട്ടികയിൽ 12 പോയിന്‍റുമായി മൂന്നാം സ്ഥാനത്തുള്ള ബാംഗ്ലൂരിനെ സംബന്ധിച്ച് ഇന്നത്തെ മത്സരത്തിൽ വിജയിച്ച് ആദ്യ നാലിലെ സ്ഥാനം ഒന്നുകൂടി ഊട്ടി ഉറപ്പിക്കാനാകും ശ്രമിക്കുക. മറുവശത്ത് എട്ട് പോയിന്‍റുമായി ഏഴാംസ്ഥാനത്തുള്ള രാജസ്ഥാന് ഇന്ന് വിജയിച്ചേ മതിയാകൂ.
വിദേശ താരങ്ങളുടെ കൊഴിഞ്ഞുപോക്ക് കാരണം രണ്ടാം പാദത്തിൽ താരങ്ങളുടെ കാര്യത്തിൽ ഏറ്റവും ദുർബലരായ ടീമാണ് രാജസ്ഥാൻ. ക്യാപ്റ്റൻ സഞ്ജു സാംസന്‍റെ ഒറ്റയാൾ പോരാട്ടത്തിലൂടെയാണ് ടീം മുന്നോട്ട് പോകുന്നത്. ഇന്ത്യൻ ദേശീയ ടീമിൽ കളിച്ച സഞ്ജുവും ഉനദ്‌കട്ടും മാത്രമാണ് ടീമിലെ രാജ്യാന്തര താരങ്ങൾ.
-
When we say #GharSeHallaBol, where do you cheer from? 📍#RoyalsFamily | #IPL2021 | #RRvRCB pic.twitter.com/SS5Bn7rySb
— Rajasthan Royals (@rajasthanroyals) September 29, 2021 " class="align-text-top noRightClick twitterSection" data="
">When we say #GharSeHallaBol, where do you cheer from? 📍#RoyalsFamily | #IPL2021 | #RRvRCB pic.twitter.com/SS5Bn7rySb
— Rajasthan Royals (@rajasthanroyals) September 29, 2021When we say #GharSeHallaBol, where do you cheer from? 📍#RoyalsFamily | #IPL2021 | #RRvRCB pic.twitter.com/SS5Bn7rySb
— Rajasthan Royals (@rajasthanroyals) September 29, 2021
ബാറ്റിങ്ങില്‍ സഞ്ജു മാത്രമാണ് ഫോമിലുള്ളത്. മറ്റ് താരങ്ങളൊന്നും തന്നെ ഫോമിലല്ല. ബൗളിങിലും ഇതുതന്നെയാണ് സ്ഥിതി. മുസ്‌തഫിസുർ റഹ്‌മാൻ മാത്രമാണ് മോശമല്ലാത്ത രീതിയിൽ പന്തെറിയുന്നത്. അതിനാൽ ഇന്നത്തെ മത്സരത്തിൽ വിജയിക്കാൻ രാജസ്ഥാൻ കുറച്ചധികം കഷ്‌ടപ്പെടേണ്ടിവരും.
ALSO READ : ഗോളടിച്ച് മെസി, ഗോളടിപ്പിച്ച് എംബാപ്പെ: മാഞ്ചസ്റ്റർ സിറ്റിയെ രണ്ട് ഗോളിന് തോല്‍പ്പിച്ച് പിഎസ്‌ജി
-
✌🏻 important points on the line.
— Royal Challengers Bangalore (@RCBTweets) September 29, 2021 " class="align-text-top noRightClick twitterSection" data="
The stage is set in Dubai. 🏟
Let’s back the boys, 12th Man Army! 🙌🏻#PlayBold #WeAreChallengers #IPL2021 #RRvRCB pic.twitter.com/dBV6fMwXw3
">✌🏻 important points on the line.
— Royal Challengers Bangalore (@RCBTweets) September 29, 2021
The stage is set in Dubai. 🏟
Let’s back the boys, 12th Man Army! 🙌🏻#PlayBold #WeAreChallengers #IPL2021 #RRvRCB pic.twitter.com/dBV6fMwXw3✌🏻 important points on the line.
— Royal Challengers Bangalore (@RCBTweets) September 29, 2021
The stage is set in Dubai. 🏟
Let’s back the boys, 12th Man Army! 🙌🏻#PlayBold #WeAreChallengers #IPL2021 #RRvRCB pic.twitter.com/dBV6fMwXw3
മറുവശത്ത് കഴിഞ്ഞ മത്സരത്തിൽ മുംബൈ ഇന്ത്യൻസിനെ തോൽപ്പിച്ച ആത്മവിശ്വാസവുമായാണ് ബാംഗ്ലൂർ ഇറങ്ങുന്നത്. ബാറ്റർമാരും ബോളർമാരും മികച്ച ഫോമിലാണ് കളിക്കുന്നത്.
മാക്‌സ്‌വെൽ ബാറ്റിങ്ങിലും ബോളിങ്ങിലും ഫോമിലേക്കുയർന്നതും ടീമിന്‍റെ ആത്മവിശ്വസം വർധിപ്പിക്കുന്നു. കോലിയും, പടിക്കലുമെല്ലാം മികച്ച രീതിയിലാണ് കളിക്കുന്നത്. ഡിവില്ലിയേഴ്‌സ് കൂടി നിലയുറപ്പിച്ചാൽ രാജസ്ഥാന് മത്സരം ഏറെ കടുപ്പമാകും.