ദുബായ് : ചെന്നൈ സൂപ്പർ കിങ്സിനെതിരെ അനായാസ വിജയവുമായി പഞ്ചാബ് കിങ്സ്. ചെന്നൈ ഉയർത്തിയ 134 റണ്‍സ് എന്ന വിജയ ലക്ഷ്യം ആറ് വിക്കറ്റും 42 ബോളും ശേഷിക്കെയാണ് പഞ്ചാബ് മറികടന്നത്. തുടക്കം മുതൽ തകർത്തടിച്ച ക്യാപ്‌റ്റൻ കെ.എൽ രാഹുലാണ്(42 ബോൾ 98 റണ്‍സ്) പഞ്ചാബിന്‍റെ വിജയ ശിൽപ്പി.
വിജയിക്കാനാവശ്യമായ സ്കോറിന്‍റെ മുക്കാൽ ഭാഗവും ഒറ്റയ്ക്ക് നേടിയാണ് രാഹുൽ പഞ്ചാബിന് മിന്നുന്ന വിജയം നേടിക്കൊടുത്തത്. ഇതോടെ, 13 കളികളിൽ നിന്ന് 62.60 ശരാശരിയിൽ 626 റണ്‍സുമായി രാഹുൽ റൺവേട്ടക്കാരുടെ പട്ടികയിൽ മുന്നിലെത്തി.
-
Dominant performance from @PunjabKingsIPL! 💪 💪
— IndianPremierLeague (@IPL) October 7, 2021 " class="align-text-top noRightClick twitterSection" data="
Captain @klrahul11 leads the charge with the bat as #PBKS seal a clinical 6⃣-wicket win over #CSK. 👏 👏 #VIVOIPL #CSKvPBKS
Scorecard 👉 https://t.co/z3JT9U9tHZ pic.twitter.com/rBVh6CssHf
">Dominant performance from @PunjabKingsIPL! 💪 💪
— IndianPremierLeague (@IPL) October 7, 2021
Captain @klrahul11 leads the charge with the bat as #PBKS seal a clinical 6⃣-wicket win over #CSK. 👏 👏 #VIVOIPL #CSKvPBKS
Scorecard 👉 https://t.co/z3JT9U9tHZ pic.twitter.com/rBVh6CssHfDominant performance from @PunjabKingsIPL! 💪 💪
— IndianPremierLeague (@IPL) October 7, 2021
Captain @klrahul11 leads the charge with the bat as #PBKS seal a clinical 6⃣-wicket win over #CSK. 👏 👏 #VIVOIPL #CSKvPBKS
Scorecard 👉 https://t.co/z3JT9U9tHZ pic.twitter.com/rBVh6CssHf
14 മത്സരങ്ങളിൽനിന്ന് 546 റൺസുമായി ഇതേ മത്സരത്തിലൂടെ ഒന്നാമതെത്തിയ ചെന്നൈ സൂപ്പർ കിങ്സ് ഓപ്പണർ ഫഫ് ഡു പ്ലസിയെയാണ് പിന്നിലാക്കിയത്. മായങ്ക് അഗര്‍വാള്‍ (12), സര്‍ഫറാസ് ഖാന്‍ (0), ഷാരൂഖ് ഖാന്‍ (8), എയ്‌ഡന്‍ മാര്‍ക്രം (13) എന്നിവരാണ് പുറത്തായ താരങ്ങള്‍.
-
Rebuild. Rework. Rebound. #CSKvPBKS #WhistlePodu #Yellove 🦁💛 pic.twitter.com/VaMvadofeY
— Chennai Super Kings - Mask P😷du Whistle P🥳du! (@ChennaiIPL) October 7, 2021 " class="align-text-top noRightClick twitterSection" data="
">Rebuild. Rework. Rebound. #CSKvPBKS #WhistlePodu #Yellove 🦁💛 pic.twitter.com/VaMvadofeY
— Chennai Super Kings - Mask P😷du Whistle P🥳du! (@ChennaiIPL) October 7, 2021Rebuild. Rework. Rebound. #CSKvPBKS #WhistlePodu #Yellove 🦁💛 pic.twitter.com/VaMvadofeY
— Chennai Super Kings - Mask P😷du Whistle P🥳du! (@ChennaiIPL) October 7, 2021
മോയ്‌സൻസ് ഹെൻറിക്വിസ് മൂന്ന് റണ്‍സുമായി പുറത്താകാതെ നിന്നു. ചെന്നൈക്കായി ശാർദുൽ താക്കൂർ മൂന്ന് വിക്കറ്റ് വീഴ്‌ത്തിയപ്പോൾ ദീപക് ചഹാർ ഒരുവിക്കറ്റ് വീഴ്‌ത്തി. വിജയത്തോടെ 12 പോയിന്‍റുമായി അഞ്ചാം സ്ഥാനത്തേക്ക് ഉയർന്നെങ്കിലും പ്ലേ ഓഫിൽ കടക്കാൻ പഞ്ചാബിന് നേരിയ സാധ്യത മാത്രമാണ് മുന്നിലുള്ളത്.
-
Do us a favour now, @rajasthanroyals & @SunRisers 🤞 pic.twitter.com/o4ZOlMr52W
— Punjab Kings (@PunjabKingsIPL) October 7, 2021 " class="align-text-top noRightClick twitterSection" data="
">Do us a favour now, @rajasthanroyals & @SunRisers 🤞 pic.twitter.com/o4ZOlMr52W
— Punjab Kings (@PunjabKingsIPL) October 7, 2021Do us a favour now, @rajasthanroyals & @SunRisers 🤞 pic.twitter.com/o4ZOlMr52W
— Punjab Kings (@PunjabKingsIPL) October 7, 2021
ALSO READ : IPL 2021 : നാലാം സ്ഥാനം നിലനിർത്താൻ കൊൽക്കത്ത, ടോസ് നേടിയ രാജസ്ഥാന് ബൗളിങ്
ആദ്യം ബാറ്റ് ചെയ്‌ത ചെന്നൈ ഓപ്പണർ ഫഫ് ഡു പ്ലസിസിന്‍റെ ഒറ്റയാൾ പോരാട്ടത്തിന്‍റെ മികവിലാണ് പൊരുതാവുന്ന സ്കോറിലേക്ക് എത്തിച്ചേർന്നത്. ആദ്യ ഓവറിൽ തന്നെ ഋതുരാജിനെ നഷ്ടപ്പെട്ടുവെങ്കിലും ഡു പ്ലസിസ് ഒരു വശത്ത് നിന്ന് പൊരുതുകയായിരുന്നു. മോയ്‌ൻ അലി (0) റോബിന്‍ ഉത്തപ്പ (2), അമ്പാട്ടി റായുഡു (4) എം.എസ് ധോണി(15) എന്നിവർ വളരെ പെട്ടന്ന് തന്നെ പുറത്തായി.