ETV Bharat / sports

IPL 2021 : ഡൽഹിയെ തകര്‍ത്ത് പ്ലേ ഓഫിൽ കടക്കാൻ മുംബൈ,രാജസ്ഥാൻ ചെന്നൈക്കെതിരെ - ഡൽഹി ക്യാപിറ്റൽസ്

മുംബൈക്കും രാജസ്ഥാനും പ്ലേ ഓഫിൽ കടക്കാൻ ഇന്നത്തെ മത്സരം വിജയിച്ചേ തീരൂ

IPL 2021  MUMBAI VS DELHI  RAJASTAN VS CHENNAI  മുംബൈ ഡൽഹി  രാജസ്ഥാൻ ചെന്നൈക്കെതിരെ  ഐപിഎൽ  ഡൽഹി ക്യാപിറ്റൽസ്  മുംബൈ ഇന്ത്യൻസ്
IPL 2021; ഇന്ന് രണ്ട് പോരാട്ടങ്ങൾ, പ്ലേ ഓഫിൽ കടക്കാൻ മുംബൈ ഡൽഹിക്കെതിരെ, രാജസ്ഥാൻ ചെന്നൈക്കെതിരെ
author img

By

Published : Oct 2, 2021, 3:17 PM IST

Updated : Oct 2, 2021, 4:08 PM IST

ദുബായ്‌ : ഐപിഎല്ലിൽ ഇന്ന് രണ്ട് മത്സരങ്ങൾ. ആദ്യ മത്സരത്തിൽ കരുത്തരായ ഡൽഹി ക്യാപിറ്റൽസ് മുംബൈ ഇന്ത്യൻസിനെ നേരിടുമ്പോൾ രണ്ടാം മത്സരത്തിൽ ചെന്നൈ സൂപ്പർ കിങ്സ് രാജസ്ഥാൻ റോയൽസിനെ നേരിടും. ഡഹിയും ചെന്നൈയും പ്ലേ ഓഫ് ഉറപ്പിച്ചിട്ടുണ്ട്. എന്നാൽ മുംബൈക്കും രാജസ്ഥാനും ഇന്ന് ജീവൻ മരണ പോരാട്ടമാണ്.

പ്ലേ ഓഫിൽ പ്രവേശിച്ചതിനാൽ ഡൽഹിയെ സംബന്ധിച്ചിടത്തോളം ഇന്നത്തെ മത്സരം നിർണായകമല്ല. 11 മത്സരങ്ങളിൽ നിന്ന് 16 പോയിന്‍റുള്ള ടീം പോയിന്‍റ് പട്ടികയിൽ രണ്ടാം സ്ഥാനത്താണ്. എന്നിരുന്നാലും മത്സരം വിജയിച്ച് പോയിന്‍റ് പട്ടികയിൽ ഒന്നാം സ്ഥാനത്തെത്താനാകും ഡൽഹി ശ്രമിക്കുക. മികച്ച ഫോമിലാണ് ടീമിന്‍റെ ബാറ്റിങ് ബോളിങ് നിരകള്‍.

എന്നാൽ മുംബൈയുടെ കാര്യം തീർത്തും വ്യത്യസ്തമാണ്. 11 മത്സരങ്ങളിൽ നിന്ന് 10 പോയിന്‍റുമായി ആറാം സ്ഥാനത്തുള്ള മുംബൈക്ക് പ്ലേ ഓഫിൽ കടക്കാൻ ഇന്നത്തെ മത്സരം ഏറെ നിർണായകമാണ്. തുടർ തോൽവികൾക്ക് ശേഷം വിജയത്തിലേക്ക് തിരിച്ചെത്തിയെങ്കിലും മുംബൈക്ക് ഇന്നത്തെ മത്സരം കടുപ്പമേറിയതായിരിക്കും.

ആദ്യ പാദത്തിൽ ഇരുടീമുകളും തമ്മിൽ ഏറ്റുമുട്ടിയപ്പോൾ വിജയം ഡൽഹിക്കൊപ്പമായിരുന്നു. ഇതുവരെ ഏറ്റുമുട്ടിയ 29 മത്സരങ്ങളിൽ 16 എണ്ണം മുംബൈ ജയിച്ചപ്പോൾ 13 തവണ ഡൽഹി വിജയിച്ചു.

ALSO READ : IPL 2021 : ടോസ് നേടിയ ഡൽഹി മുംബൈയെ ബാറ്റിങ്ങിനയച്ചു, ഇരു ടീമുകളിലും ഓരോ മാറ്റം

മുംബൈയുടെ അതേ അവസ്ഥയിലൂടെയാണ് രാജസ്ഥാനും കടന്നുപോകുന്നത്. ചെന്നൈക്കെതിരെ ഇന്ന് ടീമിന് വിജയം ഏറെ അനിവാര്യമാണ്. 11 മത്സരങ്ങളിൽ നിന്ന് ഏട്ട് പോയിന്‍റുള്ള ടീം പട്ടികയിൽ ഏഴാം സ്ഥാനത്താണ്. ഇന്ന് വിജയിച്ചാൽ മാത്രമേ രാജസ്ഥാന് പ്ലേ ഓഫ് സാധ്യതകൾ നിലനിർത്താൻ സാധിക്കുകയുള്ളൂ.

മികച്ച ഫോമിൽ കളിക്കുന്ന ക്യാപ്‌റ്റൻ സഞ്‌ജു സാംസണാണ് രാജസ്ഥാന്‍റെ പ്രതീക്ഷ. മറ്റ് ബാറ്റർമാർ എല്ലാം ഫോം ഔട്ടിലാണ്. ബൗളർ മോശമല്ലാതെ പന്തെറിയുന്നുണ്ടെങ്കിലും ഐപിഎല്ലിലെ ഏറ്റവും വിലയേറിയ താരമായ ക്രിസ്‌ മോറിസിന്‍റെ ഫോമില്ലായ്‌മ ടീമിന് തലവേദനയാകുന്നുണ്ട്.

അതേസമയം തുടർവിജയം ശീലമാക്കിയ ചെന്നൈക്ക് ഇന്നത്തെ മത്സരം നിർണായകമല്ല. സണ്‍റൈസേഴ്‌സിനോടുള്ള വിജയത്തോടെ ടീം പ്ലേ ഓഫിൽ പ്രവേശിച്ചിരുന്നു. ബാറ്റർമാരും ബൗളർമാരും എല്ലാം മികച്ച ഫോമിലാണ് കളിക്കുന്നത്. അതിനാൽ തന്നെ സമ്മർദങ്ങൾ ഒന്നുമില്ലാതെയാകും ടീം ഇന്ന് കളത്തിലിറങ്ങുന്നത്.

ആദ്യ പാദത്തിൽ ഇരുവരും തമ്മിൽ ഏറ്റുമുട്ടിയപ്പോൾ വിജയം ചെന്നൈക്കൊപ്പമായിരുന്നു. ഇരുവരും തമ്മിൽ 24 തവണ ഏറ്റുമുട്ടിയപ്പോൾ 15 മത്സരങ്ങളിലും വിജയിച്ചത് ചെന്നൈയാണ്.

Last Updated : Oct 2, 2021, 4:08 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.