ETV Bharat / sports

IPL 2021 : നിര്‍ണായക പോരാട്ടത്തിൽ മുംബൈക്ക് ടോസ്,പഞ്ചാബിനെ ബാറ്റിങ്ങിനയച്ചു - മുംബൈ ഇന്ത്യൻസ്

ആദ്യ പാദത്തിൽ ഇരുടീമുകളും ഏറ്റുമുട്ടിയപ്പോൾ വിജയം പഞ്ചാബിനൊപ്പമായിരുന്നു

IPL 2021  MUMBAI INDIANS  PUNJAB KINGS  പഞ്ചാബിനെ ബാറ്റിങ്ങിനയച്ചു  മുംബൈക്ക് ടോസ്  മുംബൈ ഇന്ത്യൻസ്  പഞ്ചാബ് കിങ്സ്
IPL 2021 ; വാശിയേറിയ പോരാട്ടത്തിൽ മുംബൈക്ക് ടോസ് , പഞ്ചാബിനെ ബാറ്റിങ്ങിനയച്ചു
author img

By

Published : Sep 28, 2021, 7:31 PM IST

അബുദാബി : ഐപിഎല്ലിലെ ഇന്നത്തെ രണ്ടാമത്തെ മത്സരത്തിൽ പഞ്ചാബ് കിങ്സിനെതിരെ ടോസ് നേടിയ മുംബൈ ഇന്ത്യൻസ് ബൗളിങ് തെരഞ്ഞെടുത്തു. രണ്ട് മാറ്റങ്ങളുമായാണ് മുംബൈ ഇന്ന് മത്സരിക്കാനിറങ്ങുന്നത്.

ഇഷാൻ കിഷന് പകരം സൗരവ് തിവാരിയേയും, ആദം മിൽനെക്ക് പകരം നാഥാൻ കോട്ടർനില്ലിനെയും ടീമിൽ ഉൾപ്പെടുത്തി. പഞ്ചാബ് നിരയിൽ പരിക്കേറ്റ മായങ്ക് അഗർവാളിന് പകരം മന്ദീപ് സിങ്ങാണ് ഇറങ്ങുന്നത്.

ഇരു ടീമുകൾക്കും പത്ത് മത്സരങ്ങളിൽ നിന്ന് എട്ട് പോയിന്‍റാണുള്ളത്. പ്ലേ ഓഫിൽ കടന്നുകൂടാൻ ഇരു ടീമുകൾക്കും വിജയം അനിവാര്യമായതിനാൽ വാശിയേറിയ പോരാട്ടത്തിനാകും ഇന്ന് അബുദാബി ക്രിക്കറ്റ് സ്റ്റേഡിയം സാക്ഷ്യം വഹിക്കുക. ആദ്യ പാദത്തിൽ ഇരുടീമുകളും ഏറ്റുമുട്ടിയപ്പോൾ വിജയം പഞ്ചാബിനൊപ്പമായിരുന്നു.

ബാറ്റിങ്ങിലാണ് ഇരു ടീമുകളുടേയും പ്രധാന പോരായ്‌മ. മുംബൈ നിരയിൽ ക്യാപ്റ്റൻ രോഹിത് ശർമ അല്ലാതെ ബാറ്റിങ്ങിൽ ആരും തിളങ്ങുന്നില്ല. പഞ്ചാബ് നിരയിലും ക്യാപ്റ്റൻ കെ.എൽ രാഹുലും മായങ്ക് അഗർവാളും ഒഴിച്ച് മറ്റാരും തന്നെ ഫോമിലില്ല.

ഇതുവരെ ഇരുവരും 27 തവണ മുഖാമുഖം വന്നപ്പോൾ 14 തവണയും വിജയം മുംബൈക്കൊപ്പമായിരുന്നു. എന്നാൽ രണ്ടാം പാദത്തിലേക്ക് കടക്കുമ്പോൾ മുംബൈ നിര അത്ര ഫോമിലല്ല. അതിനാൽ തന്നെ ഇന്നത്തെ മത്സരത്തിൽ ഈ കണക്കുകളുടെ മുൻതൂക്കം മുംബൈക്ക് ലഭിക്കാനുള്ള സാധ്യതകൾ കുറവാണ്.

ALSO READ : ടി20 ലോകകപ്പ് ; ഹാർദിക് പാണ്ഡ്യയെ ഒഴിവാക്കിയേക്കും, ശാർദുലോ, ശ്രേയസോ എത്തുമെന്ന് റിപ്പോർട്ട്

പ്ലേയിങ് ഇലവൻ

മുംബൈ ഇന്ത്യന്‍സ്: രോഹിത് ശര്‍മ, ക്വിന്‍റണ്‍ ഡി കോക്ക്, സൂര്യകുമാര്‍ യാദവ്, സൗരഭ് തിവാരി, ക്രുണാല്‍ പാണ്ഡ്യ, കിറോണ്‍ പൊള്ളാര്‍ഡ്, ഹാര്‍ദിക് പാണ്ഡ്യ, നഥാന്‍ കോര്‍ട്ടര്‍ നീല്‍, രാഹുല്‍ ചാഹര്‍, ട്രെന്‍റ് ബോള്‍ട്ട്.

പഞ്ചാബ് കിങ്സ്: കെഎല്‍ രാഹുല്‍, മന്ദീപ് സിങ്, ക്രിസ് ഗെയില്‍, എയ്ഡന്‍ മര്‍ക്രം, നിക്കോളാസ് പൂരന്‍, ദീപക് ഹൂഡ, ഹര്‍പ്രീത് ബ്രാര്‍, നഥാതന്‍ എല്ലിസ്, രവി ബിഷ്‌നോയ്, അര്‍ഷദീപ് സിങ്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.