ETV Bharat / sports

IPL 2021 : ചെന്നൈക്കെതിരെ ടോസ് നേടി കൊൽക്കത്ത,ബാറ്റിങ് തെരഞ്ഞടുത്തു - ധോണി

കൊൽക്കത്ത കഴിഞ്ഞ മത്സരത്തിലെ അതേ ടീമിനെ നിലനിർത്തിയപ്പോൾ ചെന്നൈ ബ്രാവോക്ക് പകരം സാം കറനെ ഉൾപ്പെടുത്തി

IPL 2021  KOLKATHA  CHENNAI  ചെന്നൈ സൂപ്പർ കിങ്സ്  കൊൽക്കത്ത നൈറ്റ്‌റൈഡേഴ്‌സ്  ചെന്നൈക്കെതിരെ ടോസ് നേടി കൊൽക്കത്ത  സിഎസ്‌കെ  ധോണി  മോർഗൻ
IPL 2021; ചെന്നൈക്കെതിരെ ടോസ് നേടി കൊൽക്കത്ത , ബാറ്റിങ് തെരഞ്ഞടുത്തു
author img

By

Published : Sep 26, 2021, 3:33 PM IST

അബുദാബി : ചെന്നൈ സൂപ്പർ കിങ്സിനെതിരായ മത്സരത്തിൽ ടോസ് നേടിയ കൊൽക്കത്ത നൈറ്റ്‌റൈഡേഴ്‌സ് ബാറ്റിങ് തെരഞ്ഞെടുത്തു. കഴിഞ്ഞ മത്സരത്തിലെ അതേ ടീമിനെ കൊൽക്കത്ത നിലനിർത്തിയപ്പോൾ ഒരു മാറ്റവുമായാണ് ചെന്നൈ ഇന്ന് കളത്തിലിറങ്ങുന്നത്. ഓൾ റൗണ്ടർ ഡ്വയിൻ ബ്രാവോക്ക് പകരം സാം കറനെ ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

ജയത്തോടെ ഒന്നാം സ്ഥാനത്തേക്കെത്താന്‍ സിഎസ്‌കെ ശ്രമിക്കുമ്പോള്‍ പ്ലേ ഓഫ് പ്രതീക്ഷ നിലനിര്‍ത്താന്‍ ജയം കെകെആറിനും അനിവാര്യമാണ്. 14 പോയിന്‍റുമായി രണ്ടാം സ്ഥാനത്താണ് ചെന്നൈ സൂപ്പർ കിങ്സ്. കൊൽക്കത്തക്ക് എട്ട് പോയിന്‍റും. താഴെയുള്ള മൂന്ന് ടീമുകൾക്കും എട്ട് പോയിന്‍റായതിനാൽ ഇനിയുള്ള മത്സരങ്ങളില്‍ കെകെആറിന് വിജയം ഏറെ അനിവാര്യമാണ്.

ആദ്യ പാദത്തിൽ ഇരു ടീമുകളും ഏറ്റുമുട്ടിയപ്പോൾ വിജയം ചെന്നൈക്കൊപ്പമായിരുന്നു. എന്നാൽ ആദ്യ പാദത്തിൽ നിന്ന് വ്യത്യസ്തമായി മിന്നുന്ന ഫോമിലാണ് കൊൽക്കത്ത കളിക്കുന്നത്. അതിനാൽ തന്നെ ഇന്ന് കനത്ത പോരാട്ടമാകും ഇരു ടീമുകളും കാഴ്‌ചവയ്ക്കുക.

ഇരു ടീമുകളിലെയും ബൗളർമാരും ബാറ്റര്‍മാരും മികച്ച ഫോമിലാണ് കളിക്കുന്നത്. ബൗളർമാർ തന്നെയാണ് ഇരു ടീമിന്‍റെയും പ്രധാന കരുത്ത്. അവസരത്തിനൊത്തുയരുന്ന ബാറ്റര്‍മാരും ഇരു ടീമുകളുടെയും ശക്‌തിയാണ്. ഇതുവരെ 26 മത്സരത്തില്‍ നിന്ന് 15 ജയം സിഎസ്‌കെ നേടിയപ്പോള്‍ 11 ജയമാണ് കെകെആറിന് നേടാനായത്.

പ്ലേയിങ് ഇലവൻ

ചെന്നൈ സൂപ്പർ കിങ്സ് : എംഎസ് ധോണി (ക്യാപ്റ്റന്‍), ഋതുരാജ് ഗെയ്‌ക്ക്‌വാദ്, ഫാഫ് ഡൂപ്ലസിസ് , മോയിന്‍ അലി, സുരേഷ് റെയ്‌ന, അമ്പാട്ടി റായ്‌ഡു, രവീന്ദ്ര ജഡേജ, സാം കറൻ, ശാര്‍ദ്ദുല്‍ താക്കൂര്‍, ദീപക് ചാഹര്‍, ജോഷ് ഹേസല്‍വുഡ്,

കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് : ശുഭ്‌മാന്‍ ഗില്‍, വെങ്കടേഷ് അയ്യര്‍, നിതീഷ് റാണ, രാഹുല്‍ ത്രിപാഠി, ഇയാന്‍ മോര്‍ഗന്‍ (ക്യാപ്‌റ്റൻ), ആന്ദ്രേ റസല്‍, ദിനേശ് കാര്‍ത്തിക്, സുനില്‍ നരെയ്ന്‍, പ്രസിധ് കൃഷ്ണ, ലോക്കി ഫെര്‍ഗൂസണ്‍, വരുണ്‍ ചക്രവര്‍ത്തി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.