ഷാർജ : ഐപിഎല്ലിൽ പ്ലേ ഓഫ് സാധ്യതകൾ നിലനിർത്താൻ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സും അവസാന ശ്രമമെന്നോണം പൊരുതാൻ രാജസ്ഥാൻ റോയൽസും ഇന്നിറങ്ങുന്നു. 12 പോയിന്‍റുമായി നാലാം സ്ഥാനത്താണ് കൊൽക്കത്ത.10 പോയിന്‍റുമായി ഏഴാം സ്ഥാനത്താണ് രാജസ്ഥാൻ.
പ്ലേ ഓഫിലെ ആദ്യ മൂന്ന് സ്ഥാനങ്ങൾ ഉറപ്പിച്ചതിനാൽ നാലാം സ്ഥാനത്തിനായാണ് ടീമുകൾ മത്സരിക്കുന്നത്. ഇന്നത്തെ മത്സരത്തിൽ രാജസ്ഥാനെ കീഴടക്കിയാൽ 14 പോയിന്‍റുമായി കൊൽക്കത്തക്ക് പ്ലേ ഓഫിൽ കടക്കാൻ സാധിക്കും. തൊട്ട് താഴെയുള്ള മുംബൈയെക്കാൾ റണ്‍റേറ്റ് വളരെ കൂടുതലായതിനാൽ ഇന്നത്തെ വിജയം മാത്രം മതിയാകും കൊൽക്കത്തക്ക് ആദ്യ നാലിൽ കടക്കാൻ.
-
𝗠𝗨𝗦𝗧 𝗗𝗢. 𝗖𝗔𝗡 𝗗𝗢. 𝗪𝗜𝗟𝗟 𝗗𝗢. 💪#KKRvRR #KKR #AmiKKR #KorboLorboJeetbo #আমিKKR #IPL2021 pic.twitter.com/r66DYOlWSd
— KolkataKnightRiders (@KKRiders) October 7, 2021 " class="align-text-top noRightClick twitterSection" data="
">𝗠𝗨𝗦𝗧 𝗗𝗢. 𝗖𝗔𝗡 𝗗𝗢. 𝗪𝗜𝗟𝗟 𝗗𝗢. 💪#KKRvRR #KKR #AmiKKR #KorboLorboJeetbo #আমিKKR #IPL2021 pic.twitter.com/r66DYOlWSd
— KolkataKnightRiders (@KKRiders) October 7, 2021𝗠𝗨𝗦𝗧 𝗗𝗢. 𝗖𝗔𝗡 𝗗𝗢. 𝗪𝗜𝗟𝗟 𝗗𝗢. 💪#KKRvRR #KKR #AmiKKR #KorboLorboJeetbo #আমিKKR #IPL2021 pic.twitter.com/r66DYOlWSd
— KolkataKnightRiders (@KKRiders) October 7, 2021
അതേസമയം രാജസ്ഥാന്‍റെ കാര്യങ്ങൾ പരുങ്ങലിലാണ്. 10 പോയിന്‍റുമായി ഏഴാം സ്ഥാനത്തുള്ള ടീമിന് അത്ഭുതങ്ങൾ സംഭവിച്ചാൽ മാത്രമേ പ്ലേ ഓഫിൽ കടക്കാൻ സാധിക്കുകയുള്ളൂ. ഇന്നത്തെ മത്സരത്തിൽ 125 റണ്‍സിന്‍റെ കൂറ്റൻ മാർജിനിൽ കൊൽക്കത്തയെ തോൽപ്പിച്ച് മുംബൈ ഹൈദരാബാദിനോട് കൂറ്റൻ മാർജിനിൽ തോൽക്കണം. കൂടാതെ പഞ്ചാബ് ചെന്നൈയോടും തോൽക്കണം. എങ്കിൽ മാത്രമേ രാജസ്ഥാന് പ്രതീക്ഷയ്ക്ക് വകയുള്ളൂ.
രണ്ടാം പാദത്തിൽ കൂടുതൽ കരുത്തോടെയാണ് കൊൽക്കത്ത മത്സരിക്കുന്നത്. ബാറ്റിങ്ങിലും ബൗളിങ്ങിലും തിളങ്ങുന്ന വെങ്കിടേഷ് അയ്യരിലാണ് കൊൽക്കത്തയുടെ പ്രതീക്ഷ. ശുഭ്മാൻ ഗില്ലും ഫോമിലേക്ക് ഉയർന്നിട്ടുണ്ട്. കഴിഞ്ഞ കുറച്ചുമത്സരങ്ങളായി ടീമിലില്ലായിരുന്ന അന്ദ്രേ റസലും ലോക്കി ഫെഗൂസണും ഇന്ന് ടീമിലെത്തുമെന്നാണ് പ്രതീക്ഷ.
-
Tonight. #HallaBol 👊🏼💗#KKRvRR pic.twitter.com/8Rh7o6qkFe
— Rajasthan Royals (@rajasthanroyals) October 7, 2021 " class="align-text-top noRightClick twitterSection" data="
">Tonight. #HallaBol 👊🏼💗#KKRvRR pic.twitter.com/8Rh7o6qkFe
— Rajasthan Royals (@rajasthanroyals) October 7, 2021Tonight. #HallaBol 👊🏼💗#KKRvRR pic.twitter.com/8Rh7o6qkFe
— Rajasthan Royals (@rajasthanroyals) October 7, 2021
ALSO READ : ടി20 ലോകകപ്പ് : സന്നാഹ മത്സരങ്ങളില്‍ ഇന്ത്യ കൊമ്പുകോർക്കുക വമ്പൻമാരുമായി
മറുപക്ഷത്ത് നിർണായക മത്സരത്തിൽ മുംബൈ ഇന്ത്യൻസിനോടേറ്റ കനത്ത തോൽവിയാണ് രാജസ്ഥാന് തിരിച്ചടിയായത്. ചെന്നൈയോട് അവിശ്വസനീയ വിജയം സ്വന്തമാക്കിയെങ്കിലും ആ മികവ് അടുത്ത മത്സരത്തിൽ കൊണ്ടുവരാൻ രാജസ്ഥാനായില്ല. സ്ഥിരതയില്ലായ്‌മയാണ് ടീമിന്‍റെ പ്രധാന പ്രശ്‌നം.