ദുബൈ: ഇന്ത്യന്‍ പ്രീയമില്‍ ലീഗില്‍ (IPL 2021)ല്‍ പഞ്ചാബ് കിംഗ്സിനെതിരെ മുംബൈ ഇന്ത്യന്‍സിന് ആറ് വിക്കറ്റ് വിജയം. ഇതേടെ ചാമ്പ്യന്മാരായ മുംബൈ പ്ലേ ഓഫ് പ്രതീക്ഷ നിലനിര്‍ത്തി. തുടര്‍ച്ചയായ മൂന്ന് തോല്‍വികള്‍ക്ക് ശേഷമാണ് മുംബൈയുടെ വിജയം. ഇതോടെ പോയിന്‍റ് പട്ടികയില്‍ ടീം അഞ്ചാം സ്ഥാനത്തേക്ക് ഉയര്‍ന്നു. പഞ്ചാബിന്‍റെ 136 റണ്‍സ് വിജയലക്ഷ്യം ആറ് ബോളുകള്‍ ബാക്കി നില്‍ക്കെ മുംബൈ മറികടന്നു.
സൗരഭ് തിവാരി (37 പന്തില്‍ 45) ഹാര്‍ദിക് പാണ്ഡ്യ (3 പന്തില്‍ 40) എന്നിവരുടെ മികച്ച ബാറ്റിങ്ങാണ് ഇന്ത്യന്‍സിനെ വിജയത്തിലേക്ക് നയിച്ചത്. കീറണ്‍ പൊള്ളാര്‍ഡ് കളം നിറഞ്ഞാടിയതോടെ ആരാധകരും ആവേശത്തിലായിരുന്നു. രണ്ടുവിക്കറ്റും എഴ് പന്തില്‍ 15 റണ്‍സുമെടുത്ത പൊള്ളാര്‍ഡ് ഇന്ത്യന്‍സിന്‍റെ രക്ഷകനായി.
-
Match 42. It's all over! Mumbai Indians won by 6 wickets https://t.co/jAzxzcY5x8 #MIvPBKS #VIVOIPL #IPL2021
— IndianPremierLeague (@IPL) September 28, 2021 " class="align-text-top noRightClick twitterSection" data="
">Match 42. It's all over! Mumbai Indians won by 6 wickets https://t.co/jAzxzcY5x8 #MIvPBKS #VIVOIPL #IPL2021
— IndianPremierLeague (@IPL) September 28, 2021Match 42. It's all over! Mumbai Indians won by 6 wickets https://t.co/jAzxzcY5x8 #MIvPBKS #VIVOIPL #IPL2021
— IndianPremierLeague (@IPL) September 28, 2021
ടോസ് നേടി ആദ്യം ബാറ്റിങ്ങിനിറങ്ങിയ പഞ്ചാബിന് നിശ്ചിത 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 135 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു. 29 പന്തിൽ 42 റണ്‍സ് നേടിയ എയ്‌ഡന്‍ മര്‍ക്രത്തിന്‍റെയും 28 റണ്‍സ് നേടിയ ദീപക് ഹൂഡയുടേയും മികവിലാണ് പഞ്ചാബ് പൊരുതാവുന്ന സ്കോറിലേക്ക് എത്തിയത്. ഓപ്പണർമാരായ കെഎൽ രാഹുലും മന്ദീപ് സിങും മികച്ച രീതിയിൽ റണ്‍ വേട്ട തുടങ്ങിയെങ്കിലും ടീം സ്കോർ 36ൽ വെച്ച് മന്ദീപിന്‍റെ വിക്കറ്റ് നഷ്ടമായി. തൊട്ടുപിന്നാലെ ഒരു റണ്‍സെടുത്ത ക്രിസ് ഗെയിലിനെ കീറോണ്‍ പൊള്ളാർഡ് മടക്കി അയച്ചു.
കൂടുതല്‍ വായനക്ക്: 300 വിക്കറ്റും പതിനായിരത്തിലേറെ റണ്‍സും ; ടി20 യിൽ ചരിത്ര നേട്ടവുമായി പൊള്ളാർഡ്
ഓവറിലെ തന്നെ നാലാം പന്തിൽ കെഎൽ രാഹുലിനെ(21 റണ്‍സ്) പുറത്താക്കി പൊള്ളാർഡ് പഞ്ചാബ് നിരയെ ഞെട്ടിച്ചു. അടുത്ത ഓവറിൽ രണ്ട് റണ്‍സെടുത്ത നിക്കോളാസ് പുരാനെ ബുംറ വിക്കറ്റിന് മുന്നിൽ കുരുക്കി. 48- 4 എന്ന നിലയിൽ വൻ തകർച്ചയിലേക്ക് നീങ്ങിക്കൊണ്ടിരുന്ന ടീമിനെ എയ്‌ഡന്‍ മര്‍ക്രവും ദീപക് ഹൂഡയും ചേർന്നാണ് കരകയറ്റിയത്.ടീം സ്കോർ 109ൽ വെച്ചാണ് മർക്രത്തെ പഞ്ചാബിന് നഷ്ടമായത്. മർക്രം മടങ്ങിയതിന് ശേഷം ദീപക് ഹൂഡ തകർത്ത് കളിച്ചെങ്കിലും 18-ാം ഓവറിൽ ബുംറ പൊള്ളാർഡിന്‍റെ കൈകളിലെത്തിച്ചു. ഹർപ്രീത് ബ്രാർ (18റണ്‍സ്), നാഥൻ എല്ലിസ് (6 റണ്‍സ്) എന്നിവർ പുറത്താകാതെ നിന്നു.
പേയിന്‍റ് പട്ടികയില്‍ മുംബൈ അഞ്ചാം സ്ഥാനത്ത്
ഇതോടെ 11 മത്സരത്തില്‍ നിന്നും അഞ്ച് ജയവും ആറ് തോല്‍വിയും ഏറ്റുവാങ്ങിയ മുംബൈ 10 പോയിന്‍റുമായി പട്ടികയില്‍ അഞ്ചാമതാണ്. 11 മത്സരത്തില്‍ നിന്നും നാല് ജയവും ഏഴ് തോല്‍വിയും ഏറ്റുവാങ്ങിയ പഞ്ചാബ് എട്ട് പോയിന്‍റുമായി പട്ടികയില്‍ ആറാം സ്ഥാനത്താണ്. ഇന്ന് നടക്കുന്ന മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സ് റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെ നേരിടും. പോയിന്‍റ് പട്ടികയില്‍ ഏഴാം സ്ഥാനത്തുള്ള രാജസ്ഥാന് കളി നിര്‍ണായകമാണ്. മൂന്നാം സ്ഥാനത്താണ് ബാംഗ്ലൂര്‍.