ചെന്നൈ: റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരെ ടോസ് നേടിയ സണ്‍ റൈസേഴ്‌സ് ഹൈദരാബാദ് ബൗളിങ്ങ് തെരഞ്ഞെടുത്തു. കൊവിഡ് മുക്തനായ ദേവ്‌ദത്ത് പടിക്കല്‍ ആര്‍സിബി ടീമില്‍ തിരിച്ചെത്തി. രജത് പാട്ടീദാറിന് പകരം അന്തിമ ഇലവനില്‍ ഇടം നേടിയ പടിക്കല്‍ നായകന്‍ വിരാട് കോലിക്കൊപ്പം ഓപ്പണറാകും. ഷഹബാസ് അഹമ്മദ് വണ്‍ ഡൗണായി ഇറങ്ങും.
-
A look at the Playing XI for #SRHvRCB #VIVOIPL https://t.co/IQ9ETCr6sF pic.twitter.com/zQ3uOSDMTv
— IndianPremierLeague (@IPL) April 14, 2021 " class="align-text-top noRightClick twitterSection" data="
">A look at the Playing XI for #SRHvRCB #VIVOIPL https://t.co/IQ9ETCr6sF pic.twitter.com/zQ3uOSDMTv
— IndianPremierLeague (@IPL) April 14, 2021A look at the Playing XI for #SRHvRCB #VIVOIPL https://t.co/IQ9ETCr6sF pic.twitter.com/zQ3uOSDMTv
— IndianPremierLeague (@IPL) April 14, 2021
മറുഭാഗത്ത് ഭുവനേശ്വര്‍ കുമാറും ടി നടരാജനും പേസ് ആക്രമണത്തിന് നേതൃത്വം നല്‍കും. റാഷിദ് ഖാന്‍ സ്‌പിന്‍ തന്ത്രങ്ങള്‍ ഒരുക്കും. കെയിന്‍ വില്യംസണ്‍ ഇത്തവണയും അന്തിമ ഇലവനില്‍ ഇടംനേടാതിരുന്നപ്പോള്‍ ഓള്‍ റൗണ്ടര്‍ ജേസണ്‍ ഹോള്‍ഡര്‍ ടീമില്‍ തിരിച്ചെത്തി. എക്‌സ്‌ട്രാ സ്‌പെഷ്യലിസ്റ്റ് സ്‌പിന്നറില്ലാതെയാണ് ഹൈദരാബാദ് ഇറങ്ങുന്നത്. ആറ് തവണ കോലിയെ പുറത്താക്കിയ സന്ദീപ് ശര്‍മ ഡേവിഡ് വാര്‍ണറുടെ അന്തിമ ഇലവനില്‍ ഇടംനേടാതെ പോയി.