മുംബൈ: പഞ്ചാബ് കിങ്സിനെതിരെ ടോസ് നേടിയ ചെന്നൈ സൂപ്പര്‍കിങ്സ് ബൗളിങ് തെരഞ്ഞെടുത്തു. ഇരു ടീമുകളും കഴിഞ്ഞ മത്സരത്തിലെ അന്തിമ ഇലവനെ നിലനിര്‍ത്തിയാണ് വാംഖഡെയില്‍ ഇറങ്ങുന്നത്.
പഞ്ചാബിന് വേണ്ടി നായകന്‍ ലോകേഷ് രാഹുലും മായങ്ക് അഗര്‍വാളും ഓപ്പണര്‍മാരാകും. വണ്‍ ഡൗണായി ക്രിസ് ഗെയില്‍ ഇറങ്ങുമ്പോള്‍ കഴിഞ്ഞ മത്സരത്തില്‍ തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്ത ദീപക് ഹൂഡയാണ് മൂന്നാമത്.
-
Both @PunjabKingsIPL and @ChennaiIPL have opted to play the same XI. No changes today.https://t.co/P8VzT4XXbb #PBKSvCSK #VIVOIPL pic.twitter.com/YtkKmloUnx
— IndianPremierLeague (@IPL) April 16, 2021 " class="align-text-top noRightClick twitterSection" data="
">Both @PunjabKingsIPL and @ChennaiIPL have opted to play the same XI. No changes today.https://t.co/P8VzT4XXbb #PBKSvCSK #VIVOIPL pic.twitter.com/YtkKmloUnx
— IndianPremierLeague (@IPL) April 16, 2021Both @PunjabKingsIPL and @ChennaiIPL have opted to play the same XI. No changes today.https://t.co/P8VzT4XXbb #PBKSvCSK #VIVOIPL pic.twitter.com/YtkKmloUnx
— IndianPremierLeague (@IPL) April 16, 2021
സാം കറന്‍, ഡ്വെയിന്‍ ബ്രാവോ, ദീപക് ചാഹര്‍, ഷര്‍ദുല്‍ താക്കൂര്‍ എന്നിവര്‍ ഉള്‍പ്പെടുന്നതാണ് ചെന്നൈയുടെ ബൗളിങ് നിര പഞ്ചാബിന് വെല്ലുവിളി ഉയര്‍ത്തും. ഓള്‍ റൗണ്ടറെന്ന നിലയില്‍ രവീന്ദ്ര ജഡേജയും ബൗളിങ് ഡിപ്പാര്‍ട്ട്മെന്‍റിന് കരുത്ത് പകരും.
ആദ്യ മത്സരത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനോട് പരാജയം ഏറ്റുവാങ്ങിയതിന്‍റെ ക്ഷീണത്തിലാണ് ചെന്നൈ സൂപ്പര്‍ കിങ്‌സ്. മറുഭാഗത്ത് രാജസ്ഥാന്‍ റോയല്‍സിനോട് പൊരുതി ജയിച്ചതിന്‍റെ ആത്മവിശ്വാസത്തിലാണ് പഞ്ചാബ് കിങ്‌സ്. അവസാനം നടന്ന അഞ്ച് മത്സരങ്ങളില്‍ നാലിലും ജയം ചെന്നൈക്ക് ഒപ്പമായിരുന്നു. ഒരു തവണ മാത്രമാണ് പഞ്ചാബിന് ജയം സ്വന്തമാക്കാനായത്.