മുംബൈ: വാംഖഡെ സ്റ്റേഡിയത്തില്‍ നടന്ന ഞായറാഴ്‌ചത്തെ രണ്ടാം ഐപിഎല്‍ പോരാട്ടത്തില്‍ പഞ്ചാബ് കിങ്‌സ് ശക്തമായ നിലയില്‍. ടോസ് നേടി ബൗളിങ് തെരഞ്ഞെടുത്ത ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ നാല് വിക്കറ്റ് നഷ്‌ടത്തില്‍ പഞ്ചാബ് 195 റണ്‍സെടുത്തു. നാലാമനായി ഇറങ്ങി 22 റണ്‍സെടുത്ത ദീപക് ഹൂഡയും 15 റണ്‍സെടുത്ത ഷാരൂഖ് ഖാനും പുറത്താകാതെ നിന്നു.
നായകന്‍ ലോകേഷ് രാഹുലും മായങ്ക് അഗര്‍വാളും ചേര്‍ന്നുള്ള ഓപ്പണിങ് കൂട്ടുകെട്ടിന്‍റെ കരുത്തിലാണ് കിങ്സ് ഇലവന്‍ പഞ്ചാബ് കൂറ്റന്‍ സ്‌കോര്‍ പടുത്തുയര്‍ത്തിയത്. ടോസ് നേടി ബൗളിങ് തിരഞ്ഞെടുത്ത ഡല്‍ഹിക്കെതിരെ തകര്‍പ്പന്‍ ബാറ്റിങ്ങാണ് ഇരുവരും കാഴ്‌ചവെച്ചത്. 36 പന്തില്‍ 69 റണ്‍സെടുത്ത് മായങ്കും 51 പന്തില്‍ 61 റണ്‍സെടുത്ത് രാഹുലും പുറത്തായി. നാല് സിക്‌സും ഏഴ് ബൗണ്ടറിയും ഉള്‍പ്പെടുന്ന വെടിക്കെട്ട് ഇന്നിങ്‌സാണ് മായങ്ക് വാംഖഡെയില്‍ പുറത്തെടുത്ത്. രാഹുലും ഒട്ടും പുറകിലായിരുന്നില്ല. ഏഴ് ബൗണ്ടറിയും രണ്ട് സിക്‌സും രാഹുലിന്‍റെ ബാറ്റില്‍ നിന്നും പിറന്നു. ഇരുവരും ചേര്‍ന്ന് ഓപ്പണിങ് കൂട്ടുകെട്ടില്‍ 122 റണ്‍സാണ് സ്വന്തമാക്കിയത്.
-
After being put to bat first #PBKS post a total of 195/4, courtesy half-centuries from Mayank Agarwal (69) & KL Rahul (61).#DelhiCapitals chase coming up shortly.
— IndianPremierLeague (@IPL) April 18, 2021 " class="align-text-top noRightClick twitterSection" data="
Scorecard - https://t.co/Oc1VhkvWWe #VIVOIPL #DCvPBKS pic.twitter.com/txNysPzf7s
">After being put to bat first #PBKS post a total of 195/4, courtesy half-centuries from Mayank Agarwal (69) & KL Rahul (61).#DelhiCapitals chase coming up shortly.
— IndianPremierLeague (@IPL) April 18, 2021
Scorecard - https://t.co/Oc1VhkvWWe #VIVOIPL #DCvPBKS pic.twitter.com/txNysPzf7sAfter being put to bat first #PBKS post a total of 195/4, courtesy half-centuries from Mayank Agarwal (69) & KL Rahul (61).#DelhiCapitals chase coming up shortly.
— IndianPremierLeague (@IPL) April 18, 2021
Scorecard - https://t.co/Oc1VhkvWWe #VIVOIPL #DCvPBKS pic.twitter.com/txNysPzf7s
മൂന്നാമനായി ഇറങ്ങിയ ക്രിസ് ഗെയില്‍ നിരാശപ്പെടുത്തി. ക്രിസ് വോക്‌സിന്‍റെ പന്തില്‍ ആര്‍വി പാട്ടീലിന് ക്യാച്ച് നല്‍കി പുറത്താകുമ്പോള്‍ ഒമ്പത് പന്തില്‍ നിന്നും 11 റണ്‍സ് മാത്രമായിരുന്നു ഗെയിലിന്‍റെ സമ്പാദ്യം. പിന്നാലെ ഒമ്പത് റണ്‍സെടുത്ത് നിക്കോളാസ് പൂരാനും പുറത്തായി.
ഡല്‍ഹിക്ക് വേണ്ടി ക്രിസ് വോക്‌സ്, ലുക്ക്‌മാന്‍ മെരിവാല, കാസിഗോ റബാദ, ആവേശ് ഖാന്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്‌ത്തി.