ETV Bharat / sports

ജയം തുടരാൻ പഞ്ചാബ്, ജയിക്കാനുറച്ച് ചെന്നൈ: ഇന്ന് സൂപ്പർ പോരാട്ടം - win again for rahul news

സീസണില്‍ നാലാമത്തെ ഐപിഎല്‍ പോരാട്ടമാണ് മുംബൈയില്‍ നടക്കുന്നത്.

ധോണിയും ഐപിഎല്ലും വാര്‍ത്ത  ഐപിഎല്‍ ഇന്ന് വാര്‍ത്ത  രാഹുലിന് വീണ്ടും ജയം വാര്‍ത്ത  ഐപിഎല്‍ ടോസ് വാര്‍ത്ത  ipl today news  dhoni and ipl news  win again for rahul news  ipl toss news
ധോണി, രാഹുല്‍
author img

By

Published : Apr 16, 2021, 4:16 PM IST

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് പോരാട്ടത്തില്‍ എംഎസ്‌ ധോണിയും സംഘവും ഇന്ന് കെഎല്‍ രാഹുലിനെയും കൂട്ടരെയും നേരിടും. ആദ്യ മത്സരത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനോട് പരാജയം ഏറ്റുവാങ്ങിയതിന്‍റെ ക്ഷീണത്തിലാണ് ചെന്നൈ സൂപ്പര്‍ കിങ്‌സ്. മറുഭാഗത്ത് രാജസ്ഥാന്‍ റോയല്‍സിനോട് പൊരുതി ജയിച്ചതിന്‍റെ ആത്മവിശ്വാസത്തിലാണ് പഞ്ചാബ് കിങ്‌സ്. അതിനാല്‍ തന്നെ രാഹുല്‍ നയിക്കുന്ന പഞ്ചാബിനാണ് മുന്‍തൂക്കം.

മൂന്ന് തവണ ചാമ്പ്യന്മാരായ നിരയാണെങ്കിലും സിഎസ്‌കെ കഴിഞ്ഞ സീസണില്‍ ഉള്‍പ്പെടെ പഴയ മികവിലേക്ക് ഉയര്‍ന്നിട്ടില്ല. സുരേഷ് റെയ്‌ന ടീമില്‍ തിരിച്ചെത്തിയത് ഗുണം ചെയ്‌തിട്ടുണ്ട്. എന്നാല്‍ അതിവേഗം സ്‌കോര്‍ ഉയര്‍ത്തുന്ന കാര്യത്തില്‍ ചെന്നൈ നിലവില്‍ പിന്നിലാണ്. ലീഗിലെ ആദ്യ മത്സരത്തില്‍ ഫാഫ്‌ ഡുപ്ലെസി, റിതുരാജ് ഗെയ്‌ക്‌വാദ് സഖ്യം പരാജയപ്പെട്ടിരുന്നു. നായകന്‍ ധോണി റണ്ണൊന്നും എടുക്കാതെ പുറത്തായതും ടീമിന്‍റെ ആത്മവിശ്വാസത്തെ ബാധിച്ചിട്ടുണ്ട്. അര്‍ദ്ധസെഞ്ച്വറി സ്വന്തമാക്കിയ സുരേഷ് റെയ്‌ന ഉള്‍പ്പെടെയുള്ള മധ്യനിരയുടെ കരുത്തിലാണ് ചെന്നൈ കഴിഞ്ഞ മത്സരത്തില്‍ പൊരുതി ജയിച്ചത്. ക്വാറന്‍റൈനില്‍ തുടരുന്നതിനാല്‍ ലുങ്കി എന്‍ഗിഡി, ജാസണ്‍ ബെഹ്‌റെന്‍ഡോര്‍ഫ് എന്നിവര്‍ ഇത്തവണ ചെന്നൈക്ക് വേണ്ടി കളിക്കില്ല. ബൗളിങ്ങില്‍ എന്‍ഗിഡിയുടെ ഉള്‍പ്പെടെ കുറവ് പരിഹരിക്കുകയായും നായകന്‍ ധോണിയും പരിശീലകന്‍ സ്റ്റീഫന്‍ ഫ്ലെമിങ്ങും നേരിടുന്ന പ്രധാന വെല്ലുവിളി.

മറുഭാഗത്ത് നായകന്‍ ലോകേഷ് രാഹുല്‍ നിലയുറപ്പിച്ച് ഇന്നിങ്‌സിന് അടിത്തറയേകുമ്പോള്‍ സ്‌കോര്‍ ഉയര്‍ത്താന്‍ മായങ്ക് അഗര്‍വാള്‍, ക്രിസ് ഗെയ്ല്‍, നിക്കോളാസ് പുരാന്‍, ഷാരൂഖ് ഖാന്‍, ദീപക് ഹൂഡ തുടങ്ങിയ വലിയൊരു സംഘം പഞ്ചാബിനൊപ്പമുണ്ട്. പഞ്ചാബിന്‍റെ ശക്തി ബാറ്റിങ്ങാണ്. ബൗളിങ് നിരയില്‍ മുഹമ്മദ് ഷമിക്കൊപ്പം അര്‍ഷദീപ് സിങ്, ജെ റിച്ചാര്‍ഡ്‌സന്‍ തുടങ്ങിയ പേസര്‍മാര്‍ കരുത്ത് പകരും. ആര്‍ആറിനെതിരായ ആദ്യ മത്സരത്തില്‍ ഫോമിലേക്ക് ഉയര്‍ന്നില്ലെങ്കിലും മെറിഡെത്ത് മികച്ച പേസറാണ്. ബൗളിങ് ഡിപ്പാര്‍ട്ട്മെന്‍റില്‍ ഇന്ന് മുരുഗന്‍ അശ്വിന് പകരം രവി ബിഷ്‌നോയിയെ പഞ്ചാബ് സ്പിന്നറായി പ്രയോജനപ്പെടുത്തിയേക്കും.

അവസാനം നടന്ന അഞ്ച് മത്സരങ്ങളില്‍ നാലിലും ജയം സിഎസ്‌കെക്ക് ഒപ്പമായിരുന്നു. ഒരു തവണ മാത്രമാണ് പഞ്ചാബിന് ജയം സ്വന്തമാക്കാനായത്. എന്നാല്‍ ഇത്തവണ പതിവ് തെറ്റുമെന്ന പ്രതീക്ഷയിലാണ് പഞ്ചാബ് ഇന്ന് ഇറങ്ങുന്നത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.