ചെന്നൈ: പഞ്ചാബ് കിങ്‌സിനെ എറിഞ്ഞിട്ട് സണ്‍റൈസേഴ്‌സ് ഹൈദരാബാദ്. ചെപ്പോക്കില്‍ 19.4 ഓവറില്‍ 120 റണ്‍സെടുത്ത് പഞ്ചാബ് ഓള്‍ ഔട്ടായി. ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത പഞ്ചാബിന് വേണ്ടി 22 റണ്‍സ് വീതമെടുത്ത മായങ്ക് അഗര്‍വാളും ഷാരൂഖ് ഖാനും മാത്രമെ ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തുള്ളൂ.
-
.@SunRisers bowl #PBKS out for 120 runs in Chennai.
— IndianPremierLeague (@IPL) April 21, 2021 " class="align-text-top noRightClick twitterSection" data="
Scorecard - https://t.co/THdvFfevMJ #PBKSvSRH #VIVOIPL pic.twitter.com/MsoKvkBk05
">.@SunRisers bowl #PBKS out for 120 runs in Chennai.
— IndianPremierLeague (@IPL) April 21, 2021
Scorecard - https://t.co/THdvFfevMJ #PBKSvSRH #VIVOIPL pic.twitter.com/MsoKvkBk05.@SunRisers bowl #PBKS out for 120 runs in Chennai.
— IndianPremierLeague (@IPL) April 21, 2021
Scorecard - https://t.co/THdvFfevMJ #PBKSvSRH #VIVOIPL pic.twitter.com/MsoKvkBk05
പഞ്ചാബിനെ ഒരു ഘട്ടത്തില്‍ പോലും നിലയുറപ്പിക്കാന്‍ ഹൈദരാബാദിന്‍റെ ബൗളിങ് ഡിപ്പാര്‍ട്ടുമെന്‍റ് അനുവദിച്ചില്ല. പഞ്ചാബിന്‍റെ നായകന്‍ ലോകേഷ് രാഹുലിനെ പുറത്താക്കി ഭുവനേശ്വര്‍ കുമാറാണ് ആക്രമണത്തിന് നേതൃത്വം നല്‍കിയത്. ആറ് പന്തില്‍ നാല് റണ്‍സെടുത്ത രാഹുലിന് പിന്നാലെ 25 പന്തില്‍ 22 റണ്‍സെടുത്ത മായങ്ക് അഗര്‍വാളും പവലിയനിലേക്ക് മടങ്ങി. പിന്നാലെ 15 റണ്‍സെടുത്ത ക്രിസ് ഗെയിലും 13 ദീപക് ഹൂഡയും 14 റണ്‍സെടുത്ത ഹെന്‍ട്രിക്വസും 22 റണ്‍സെടുത്ത ഷാരൂഖ് ഖാനും മാത്രമെ രണ്ടക്കം കടന്നുള്ളൂ.
ഹൈദരാബാദിന് വേണ്ടി ഖലീല്‍ അഹമ്മദ് മൂന്നും അഭിഷേക് ശര്‍മ രണ്ടും വിക്കറ്റ് വീഴ്‌ത്തി. മീഡിയം പേസര്‍ ഭുവനേശ്വര്‍ കുമാര്‍, റാഷിദ് ഖാന്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതം സ്വന്തമാക്കി.