ചെന്നൈ: സണ്‍ റൈസേഴ്‌സ് ഹൈദരാബാദിനെതിരെ ടോസ് നേടിയ മുംബൈ ഇന്ത്യന്‍സ് ബാറ്റിങ് തെരഞ്ഞെടുത്തു. ഒരു മാറ്റവുമായി നിലവിലെ ചാമ്പ്യന്‍മാരായ മുംബൈ ഇറങ്ങുമ്പോള്‍ നാല് മാറ്റങ്ങളുമായാണ് ഹൈദരാബാദ് ഇറങ്ങുന്നത്. മാര്‍ക്കോ ജാന്‍സണ് പകരം ആദം മില്‍നെ മുംബൈക്ക് വേണ്ടി ഇന്നിറങ്ങും.
ആദം മില്‍നെയുടെ അരങ്ങേറ്റ ഐപിഎല്ലാണ് ഇന്ന് ചെന്നൈയില്‍ നടക്കുന്നത്. രണ്ടാം ജയം തേടിയാണ് രോഹിത് ശര്‍മയുടെ നേതൃത്വത്തിലുള്ള മുംബൈ ഇറങ്ങുന്നത്. എന്നാല്‍ സീസണിലെ ആദ്യ ജയമാണ് ഡേവിഡ് വാര്‍ണറുടെ നേതൃത്വത്തിലുള്ള ഹൈദരാബാദ് ലക്ഷ്യം വെയ്ക്കുന്നത്. ലീഗില്‍ തുടര്‍ച്ചയായി രണ്ട് മത്സരങ്ങളില്‍ പരാജയം ഏറ്റുവാങ്ങിയ ഹൈദരാബാദിന് ഇത് അഭിമാന പോരാട്ടമാണ്. തുടര്‍ പരാജയങ്ങള്‍ക്ക് പിന്നാലെ വലിയ മാറ്റങ്ങളാണ് നായകന്‍ ഡേവിഡ് വാര്‍ണര്‍ ടീമില്‍ വരുത്തിയത്.
-
A look at the Playing XI for #MIvSRH
— IndianPremierLeague (@IPL) April 17, 2021 " class="align-text-top noRightClick twitterSection" data="
For #MI - Adam Milne is all set to make his debut.#SRH with four changes - Mujeeb Ur Rahman, Khaleel Ahmed, Abhishek Sharma and Virat Singh come in.
Follow the game here - https://t.co/oUdPyW0t8T #VIVOIPL https://t.co/R6CTQzCKnT pic.twitter.com/E8T54xGmSR
">A look at the Playing XI for #MIvSRH
— IndianPremierLeague (@IPL) April 17, 2021
For #MI - Adam Milne is all set to make his debut.#SRH with four changes - Mujeeb Ur Rahman, Khaleel Ahmed, Abhishek Sharma and Virat Singh come in.
Follow the game here - https://t.co/oUdPyW0t8T #VIVOIPL https://t.co/R6CTQzCKnT pic.twitter.com/E8T54xGmSRA look at the Playing XI for #MIvSRH
— IndianPremierLeague (@IPL) April 17, 2021
For #MI - Adam Milne is all set to make his debut.#SRH with four changes - Mujeeb Ur Rahman, Khaleel Ahmed, Abhishek Sharma and Virat Singh come in.
Follow the game here - https://t.co/oUdPyW0t8T #VIVOIPL https://t.co/R6CTQzCKnT pic.twitter.com/E8T54xGmSR
വൃദ്ധിമാന്‍ സാഹക്ക് പകരം ജോണി ബെയര്‍സ്റ്റോ ഓപ്പണറാകും. കഴിഞ്ഞ രണ്ട് മത്സരങ്ങളിലും ഫോമിലേക്ക് ഉയരാന്‍ സാധിക്കാതെ പോയതാണ് ബെയര്‍സ്റ്റോക്ക് തിരിച്ചടിയായത്. സാഹക്ക് പുറമെ ടി നടരാജന്‍, ജേസണ്‍ ഹോള്‍ഡര്‍, ഷഹബാസ് നദീം എന്നിവരും ഇന്ന് പുറത്തിരിക്കും. പകരം വിരാട് സിങ്, അഭിഷേക് ശര്‍മ, മുജീബുര്‍ റഹ്‌മാന്‍, ഖലീല്‍ അഹമ്മദ് എന്നിവര്‍ക്ക് അവസരം ലഭിച്ചു.