ചെന്നൈ: ചെപ്പോക്കില്‍ നടന്ന ഐപിഎല്‍ പോരാട്ടത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന് മുന്നില്‍ അടിയറവ് പറഞ്ഞ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്. 38 റണ്‍സിന്‍റെ ജയമാണ് വിരാട് കോലിയും കൂട്ടരും സ്വന്തമാക്കിയത്. ബാംഗ്ലൂര്‍ ഉയര്‍ത്തിയ 204 റണ്‍സെന്ന വിജയ ലക്ഷ്യം പിന്തുടര്‍ന്ന് മറുപടി ബാറ്റിങ് ആരംഭിച്ച കൊല്‍ക്കത്തയ്ക്ക് എട്ട് വിക്കറ്റ് നഷ്‌ടത്തില്‍ 166 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ.
സീസണില്‍ രണ്ടാമത്തെ പരാജയമാണ് കൊല്‍ക്കത്ത ഏറ്റുവാങ്ങിയത്. മുന്നില്‍ നിന്ന് നയിക്കാന്‍ ആളില്ലാതെ പോയതാണ് കൊല്‍ക്കത്തക്ക് തിരിച്ചടിയായത്. കൃത്യമായ ഇടവേളകളില്‍ വിക്കറ്റെടുത്ത കോലിയുടെയും കൂട്ടരുടെയും കയ്യില്‍ നിന്നും കളി ഒരു ഘട്ടത്തിലും വിട്ടുപോയില്ല. ഓപ്പണര്‍മാരായ നിതീഷ് റാണ 18ഉം ശുഭ്മാന്‍ ഗില്‍ 21ഉം റണ്‍സെടുത്ത് പുറത്തായി. വണ്‍ ഡൗണായി ഇറങ്ങിയ രാഹുല്‍ ത്രിപാഠി 25ഉം നായകന്‍ ഓയിന്‍ മോര്‍ഗന്‍ 29ഉം ഷാക്കിബ് അല്‍ഹസന്‍ 26ഉം ഓള്‍റൗണ്ടര്‍ ആന്ദ്രെ റസല്‍ 31ഉം റണ്‍സെടുത്ത് പുറത്തായി.
-
That's that from Match No.10.@RCBTweets win by 38 runs to register their third win of the season so far. This is the first time in IPL that the #RCB have won their first 3 games.#VIVOIPL pic.twitter.com/Ei90mgn2iD
— IndianPremierLeague (@IPL) April 18, 2021 " class="align-text-top noRightClick twitterSection" data="
">That's that from Match No.10.@RCBTweets win by 38 runs to register their third win of the season so far. This is the first time in IPL that the #RCB have won their first 3 games.#VIVOIPL pic.twitter.com/Ei90mgn2iD
— IndianPremierLeague (@IPL) April 18, 2021That's that from Match No.10.@RCBTweets win by 38 runs to register their third win of the season so far. This is the first time in IPL that the #RCB have won their first 3 games.#VIVOIPL pic.twitter.com/Ei90mgn2iD
— IndianPremierLeague (@IPL) April 18, 2021
കൂടുതല്‍ വായനക്ക്: ഡല്‍ഹിക്ക് ടോസ് ; പഞ്ചാബ് ബാറ്റ് ചെയ്യും
ബാംഗ്ലൂരിന് വേണ്ടി കെയില്‍ ജാമിസണ്‍ മൂന്നും യുസ്‌വേന്ദ്ര ചാഹല്‍ ഹര്‍ഷ പട്ടേല്‍ എന്നിവര്‍ രണ്ട് വീതവും വിക്കറ്റ് വീഴ്‌ത്തി. ഓള്‍ റൗണ്ടര്‍ വാഷിങ്‌ടണ്‍ സുന്ദര്‍ ഒരു വിക്കറ്റും സ്വന്തമാക്കി.