ETV Bharat / sports

ഐപിഎല്‍ മൊട്ടേരയിലേക്ക്: ജയം തുടരാന്‍ പഞ്ചാബ്; പ്രതീക്ഷയോടെ കൊല്‍ക്കത്ത

author img

By

Published : Apr 26, 2021, 11:47 AM IST

Updated : Apr 26, 2021, 12:22 PM IST

ഇന്നത്തെ മത്സരത്തില്‍ ജയിച്ചാല്‍ പഞ്ചാബ് കിങ്‌സിന് നിലവിലെ ചാമ്പ്യന്‍മാരായ മുംബൈ ഇന്ത്യന്‍സിനെ മറികടന്ന് ലീഗിലെ പോയിന്‍റ് പട്ടികയില്‍ നാലാം സ്ഥാനത്തേക്ക് ഉയരാം

ipl today new motera ipl news punjab xi news kolkata xi news ഐപിഎല്‍ ഇന്ന് വാര്‍ത്ത മൊട്ടേര ഐപിഎല്‍ വാര്‍ത്ത പഞ്ചാബ് ഇലവന്‍ വാര്‍ത്ത കൊല്‍ക്കത്ത ഇലവന്‍ വാര്‍ത്ത
ഐപിഎല്‍

അഹമ്മദാബാദ്: ലോകത്തെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയത്തിലെ പ്രഥമ ഐപിഎല്‍ പോരാട്ടത്തിന് മണിക്കൂറുകള്‍ മാത്രം. മൊട്ടേര ഐപിഎല്ലിനെ വരവേല്‍ക്കാന്‍ ഒരുങ്ങി. കൊല്‍ക്കത്ത നൈറ്റ്റൈഡേഴ്‌സും പഞ്ചാബ്‌ കിങ്‌സും തമ്മിലുള്ള മത്സരം രാത്രി 7.30ന് ആരംഭിക്കും.

ജയം തേടി നൈറ്റ്റൈഡേഴ്‌സ്

പതിനാലാം സീസണിലെ ആദ്യ മത്സരത്തില്‍ ഹൈദരാബാദിനെതിരെ ജയം സ്വന്തമാക്കിയത് ഒഴിച്ചാല്‍ പോയിന്‍റ് പട്ടികയിലെ അവസാന സ്ഥാനക്കാരായ കൊല്‍ക്കത്ത് ആശ്വസിക്കാന്‍ ഒന്നുമില്ല. തുടര്‍ച്ചയായി നാല് മത്സരങ്ങളില്‍ പരാജയം ഏറ്റുവാങ്ങിയ ശേഷമാണ് മൊട്ടേരയിലെ പോരാട്ടത്തിന് ഓയിന്‍ മോര്‍ഗനും കൂട്ടരും എത്തുന്നത്. പോരായ്‌മകള്‍ പരിഹരിച്ചില്ലെങ്കില്‍ കൊല്‍ക്കത്തക്ക് മുന്നോട്ടുള്ള യാത്ര ദുഷ്‌കരമാകും. നായകന്‍ ഓയിന്‍ മോര്‍ഗനാണ് മൊട്ടേരയില്‍ കൊല്‍ക്കത്തയുടെ കരുത്ത്. ടീം ഇന്ത്യക്കെതിരെ മോട്ടേരയില്‍ ഏകദിന, ടി20 പരമ്പരകള്‍ നയിച്ച പരിചയം മോര്‍ഗന് മുതല്‍ക്കൂട്ടാകും.

ഓപ്പണിങ് കൂട്ടുകെട്ടില്‍ മാറ്റം വരുത്തിയാകും മോര്‍ഗന്‍റെ നൈറ്റ്റൈഡേഴ്‌സ് ഇന്നിറങ്ങുക. സീസണില്‍ നിതിഷ് റാണും ശുഭാന്‍ ഗില്ലും ചേര്‍ന്നുള്ള ഓപ്പണിങ് കൂട്ടുകെട്ട് വിജയം കണ്ടിട്ടില്ല. നിലവിലെ സാഹചര്യത്തില്‍ റാണക്ക് പകരം മൊട്ടേരയില്‍ ഓപ്പണറായി രാഹുല്‍ ത്രിപാഠിയെ പരീക്ഷിക്കാനാകും നീക്കം. ഗില്ലിനും ത്രിപാഠിക്കും ഒപ്പം വണ്‍ഡൗണായി റാണയും ചേര്‍ന്ന ടോപ്പ് ഓര്‍ഡര്‍ പ്രതീക്ഷക്കൊത്ത് ഉയര്‍ന്നാല്‍ ഓയിന്‍ മോര്‍ഗനും ആന്ദ്രെ റസലും ദിനേശ് കാര്‍ത്തിക്കിനും മധ്യനിരയില്‍ കൂറ്റന്‍ സ്‌കോര്‍ പടുത്തുയര്‍ത്താന്‍ അവസരം ലഭിക്കും.

മൊട്ടേരയില്‍ അടുത്തിടെ നടന്ന ടി20 പോരാട്ടങ്ങളില്‍ സ്‌പിന്നേഴ്‌സിനേക്കാള്‍ പേസര്‍മാരാണ് ഫലപ്രദമായി പന്തെറിഞ്ഞത്. അതിനാല്‍ തന്നെ കൊല്‍ക്കത്തയുടെ അന്തിമ ഇലവനില്‍ പ്രസിദ്ധ് കൃഷ്‌ണയും പാറ്റ്‌ കമ്മിന്‍സും ഉറപ്പാണ്. മീഡിയം പേസറെന്ന നിലയില്‍ ഓള്‍ റൗണ്ടര്‍ ശിവം മാവിയും ആന്ദ്രെ റസലും ഇരുവര്‍ക്കും കൂട്ടാകും. വരുണ്‍ ചക്രവര്‍ത്തി സ്‌പിന്‍ തന്ത്രങ്ങളൊരുക്കും.

ആത്മവിശ്വാസത്തോടെ പഞ്ചാബ്

ഹാട്രിക് തോല്‍വിക്ക് ശേഷം നിലവിലെ ചാമ്പ്യന്‍മാര്‍ക്കെതിരെ ഒമ്പത് വിക്കറ്റിന്‍റെ ജയം സ്വന്തമാക്കിയ പഞ്ചാബ് ആത്മവിശ്വാസത്തോടെയാണ് കൊല്‍ക്കത്തയെ നേരിടാന്‍ എത്തുന്നത്. ബാറ്റിങ്ങില്‍ നിക്കോളാസ് പൂരാന്‍ ഫോമിലേക്ക് ഉയരാത്തത് മാത്രമാണ് നായകന്‍ ലോകേഷ് രാഹുലിന്‍റെ ആശങ്ക. മുന്‍നിരയിലെയും മധ്യനിരയിലെയും ശേഷിക്കുന്ന ബാറ്റ്‌സ്‌മാന്‍മാര്‍ ഇതിനകം താളം കണ്ടെത്തിക്കഴിഞ്ഞു. എം അശ്വിന് പകരം ടീമിലെത്തിയ രവി ബിഷ്‌ണോയി ഫോമിലേക്ക് ഉയര്‍ന്നത് ബൗളിങ്ങിന്‍റെ മൂര്‍ച്ചകൂട്ടി. മുംബൈക്കെതിരായ മത്സരത്തിലെ ജയത്തോടെ സമ്മര്‍ദങ്ങള്‍ മാറ്റിനിര്‍ത്തി ഓപ്പണറുടെ റോളില്‍ നായകന്‍ രാഹുലിന് തിളങ്ങാനാകുമെന്ന പ്രതീക്ഷയും പഞ്ചാബിന്‍റെ ക്യാമ്പിലുണ്ട്.

മുഹമ്മദ് ഷമിയാകും മൊട്ടേരയിലെ പേസ് ബൗളിങ്ങിന് നേതൃത്വം നല്‍കുക. കൂടെ ജൈ റിച്ചാര്‍ഡ്‌സണോ മെരിഡെത്തോ ഇറങ്ങിയേക്കും. അര്‍ഷ്‌ദീപ് സിങ് കൂടി ചെരുന്നതോടെ ബൗളിങ് ഡിപ്പാര്‍ട്ട്മെന്‍റ് കരുത്തുറ്റതാകും. ഇരുവര്‍ക്കുമോപ്പം മോയിസ് ഹെന്‍ട്രിക്വസിന്‍റെ ഓള്‍റൗണ്ട് പെര്‍ഫോമന്‍സും കൊല്‍ക്കത്തക്ക് ഭീഷണി ഉയര്‍ത്തും.

കണക്കില്‍ കൊല്‍ക്കത്ത മുന്നില്‍

ഇരു ടീമുകളും ഇതിന് മുമ്പ് അഞ്ച് തവണ ഏറ്റുമുട്ടിയപ്പോള്‍ നാല് തവണയും ജയം കൊല്‍ക്കത്തക്കൊപ്പം നിന്നു. കഴിഞ്ഞ സീസണിലെ രണ്ടാംപാദ പോരാട്ടത്തില്‍ ഇരുവരും നേര്‍ക്കുനേര്‍ വന്നപ്പോള്‍ പഞ്ചാബിനായിരുന്നു ജയം. ഏഴ്‌ പന്ത് ശേഷിക്കെ എട്ട് വിക്കറ്റിന്‍റെ ജയമാണ് പഞ്ചാബ് സ്വന്തമാക്കിയത്.

Last Updated : Apr 26, 2021, 12:22 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.