ETV Bharat / sports

ഹൈദരാബാദ് ഇന്ന് ചാമ്പ്യന്‍മാര്‍ക്കെതിരെ; ഐപിഎല്ലില്‍ അഭിമാന പോരാട്ടം

സീസണില്‍ സണ്‍ റൈസേഴ്‌സ് ഹൈദരാബാദ് ഒഴികെയുള്ള ടീമുകള്‍ ഇതിനകം കുറഞ്ഞത് ഓരോ ജയം വീതം സ്വന്തമാക്കിയിട്ടുണ്ട്.

ഐപിഎല്‍ ഇന്ന് വാര്‍ത്ത  ഐപിഎല്‍ അപ്പ്‌ഡേറ്റ്  ipl today news  ipl update  mumbai win news  ipl toss news  മുംബൈക്ക് ജയം വാര്‍ത്ത  ഐപിഎല്‍ ടോസ് വാര്‍ത്ത
ഐപിഎല്‍
author img

By

Published : Apr 17, 2021, 5:07 PM IST

ചെന്നൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഇന്ന് നിലവിലെ ചാമ്പ്യന്‍മാരായ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ മുന്‍ ചാമ്പ്യന്‍മാരായ മുംബൈ ഇന്ത്യന്‍സ് നേരിടും. ഉദ്‌ഘാടന മത്സരത്തില്‍ ആര്‍സിബിയോട് തോറ്റ് തുടങ്ങിയ മുംബൈ രണ്ടാം അങ്കത്തില്‍ കൊല്‍ക്കത്തയെ മുട്ടുകുത്തിച്ചിരുന്നു. അതേസമയം കൊല്‍ക്കത്തയോടും ബാംഗ്ലൂരിനോടും തോല്‍വി ഏറ്റുവാങ്ങിയ ശേഷമാണ് ഹൈദരാബാദ് നിലവിലെ ചാമ്പ്യന്‍മാരെ നേരിടാന്‍ എത്തുന്നത്. ലീഗില്‍ ഹൈദരാബാദ് ഒഴികെയുള്ള ടീമുകളെല്ലാം ഇതിനകം ഓരോ ജയം വീതം സ്വന്തമാക്കി കഴിഞ്ഞു. അതിനാല്‍ തന്നെ ഹൈദരാബാദിന് ഇത് അഭിമാന പോരാട്ടമാണ്.

ഇതിന് മുമ്പ് മൂന്ന് സീസണുകളില്‍ തുടര്‍ച്ചയായി രണ്ട് മത്സരങ്ങളില്‍ തോറ്റുതുടങ്ങിയ ടീമാണ് ഹൈദരാബാദ്. 2014ലും, 2016ലും 2020ലുമാണ് ഹൈദരബാദ് സമാന രീതിയില്‍ തോറ്റ് തുടങ്ങിയത്. ഇതില്‍ 2016 സീസണില്‍ ഡേവിഡ് വാര്‍ണറുടെ നേതൃത്വത്തിലുള്ള ടീം കിരീടം സ്വന്തമാക്കി. ചെപ്പോക്കില്‍ നടന്ന ആദ്യ രണ്ട് മത്സരങ്ങളിലും ബാറ്റിങ് തകര്‍ച്ചയാണ് ഹൈദരാബാദിന് വിനയായത്. ന്യൂസിലന്‍ഡ് നായകന്‍ കെയിന്‍ വില്യംസണ്‍ ഇന്നും ഹൈദരാബിന് വേണ്ടി കളിക്കുന്ന കാര്യം സംശയമാണ്. പരിക്ക് കാരണമാണ് വില്യംസണ്‍ വിട്ടുനില്‍ക്കുന്നത്.

കഴിഞ്ഞ രണ്ട് മത്സരങ്ങളിലും ഓപ്പണറായി ഇറങ്ങി പരാജയപ്പെട്ട വൃദ്ധിമാന്‍ സാഹയ്ക്ക് പകരം ജോണി ബെയര്‍സ്റ്റോയ്ക്ക് ഇത്തവണ ഹൈദരാബാദ് അവസരം നല്‍കിയേക്കും. കൊല്‍ക്കത്തക്കെതിരായ അവസാന മത്സരത്തില്‍ മധ്യനിരയില്‍ ബെയര്‍സ്റ്റോയും മനീഷ് പാണ്ഡെയും മാത്രമാണ് തിളങ്ങിയത്. ഇരുവരും അര്‍ദ്ധസെഞ്ച്വറി സ്വന്തമാക്കിയിരുന്നു പരിചയസമ്പത്ത് ഉള്‍പ്പെടെ പരിഗണിച്ച് ഇംഗ്ലീഷ് വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനെ ഓപ്പണറാക്കാനാകും നായകന്‍ വാര്‍ണറുടെ തീരുമാനം. ബാറ്റിങ്ങിന് കരുത്ത് പകരാന്‍ ടീമിന്‍റെ ഭാഗമാകാന്‍ എത്തുന്ന ഇംഗ്ലീഷ് താരം ജേസണ്‍ റോയ് ക്വാറന്‍റൈന്‍ പൂര്‍ത്തിയാക്കിയെങ്കിലും ഇന്ന് കളിക്കാന്‍ സാധ്യത കുറവാണ്. മിച്ചല്‍ മാര്‍ഷലിന് പകരമാണ് ജേസണ്‍ റോയ് ഹൈദരാബാദിന്‍റെ ഭാഗമാകുന്നത്.

പതിവ് പോലെ ഭുവനേശ്വര്‍ കുമാറും ടി നടരാജനും ഹൈദരാബാദിന്‍റെ പേസ് ആക്രമണത്തിന് നേതൃത്വം നല്‍കും. റാഷിദ് ഖാനും ഷഹബാസ് നദീമും ചേര്‍ന്ന് സ്‌പിന്‍ തന്ത്രങ്ങളൊരുക്കും. ബൗളിങ് ഡിപ്പാര്‍ട്ട്മെന്‍റിന് കരുത്ത് പകരാന്‍ ജേസണ്‍ ഹോള്‍ഡറും ടീമിന്‍റെ ഭാഗമാകും.

മറുഭാഗത്ത് മുംബൈ കരുത്തുറ്റ ടീമുമായാണ് ഇത്തവണയും ഐപിഎല്ലിന് എത്തിയിരിക്കുന്നത്. രോഹിത് ശര്‍മയ്ക്ക് കഴിഞ്ഞ മത്സരത്തില്‍ പരിക്കേറ്റത് മുംബൈ ആരാധകരെ ആശങ്കയിലാക്കുന്നുണ്ട്. കൊല്‍ക്കത്തക്കെതിരായ മത്സരത്തില്‍ പന്തെറിയാന്‍ എത്തിയപ്പോഴായിരുന്നു രോഹിത്തിന് പരിക്കേറ്റത്. പരിക്ക് സാരമുള്ളതല്ലെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. എല്ലാ മേഖലകളിലും ഇതിനകം മുംബൈ താളം കണ്ടെത്തിക്കഴിഞ്ഞു. ആദ്യ മത്സരത്തില്‍ ലഭിച്ച അവസരം ക്രിസ് ലിന്‍ പ്രയോജനപ്പെടുത്തിയപ്പോള്‍ കൊല്‍ക്കത്തക്കെതിരായ രണ്ടാം മത്സരത്തില്‍ രോഹിത് ശര്‍മയും സൂര്യകുമാര്‍ യാദവും താളം കണ്ടെത്തി.

ബൗളിങ്ങില്‍ ട്രെന്‍ഡ് ബോള്‍ട്ടും ബുമ്രയുമാണ് മുംബൈയുടെ കരുത്ത്. കൊല്‍ക്കത്തക്കെതിരായ മത്സരത്തില്‍ നാല് വിക്കറ്റ് വീഴ്‌ത്തിയ സ്‌പിന്നര്‍ രാഹുല്‍ ചാഹറും ഹൈദരാബാദിന് ഭീഷണി ഉയര്‍ത്തും. ഓള്‍റൗണ്ടര്‍മാരായ ക്രുണാല്‍ പാണ്ഡ്യ, കീറോണ്‍ പൊള്ളാര്‍ഡ് എന്നിവര്‍ അവസരത്തിനൊത്ത് ഉയരാന്‍ കെല്‍പ്പുള്ളവരാണ്. രണ്ട് സിക്‌സ് കൂടി സ്വന്തമാക്കിയാല്‍ മുംബൈക്ക് വേണ്ടി 200 സിക്‌സുകള്‍ തികക്കുന്ന താരമെന്ന റെക്കോഡ് പൊള്ളാര്‍ഡിന് സ്വന്തമാക്കാം. മുംബൈയ്ക്ക് വേണ്ടി ആദ്യ രണ്ട് മത്സരത്തിലും പൊള്ളാര്‍ഡിന് കാര്യമായി ഒന്നും ചെയ്യാന്‍ സാധിച്ചിരുന്നില്ല.

ഇതിന് മുമ്പ് അഞ്ച് തവണ ഏറ്റുമുട്ടിയപ്പോള്‍ രണ്ട് ജയം വീതം ഇരു ടീമുകളും സ്വന്തമാക്കി. ഒരു തവണ മത്സരം സമനിലയില്‍ കലാശിച്ചു. ഇന്ന് രാത്രി 7.30നാണ് മത്സരം. ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാറിലും സ്റ്റാര്‍ നെറ്റ്‌വര്‍ക്കിലും തത്സമയം കാണാം.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.