ETV Bharat / sports

ജയം തുടരാന്‍ ഡല്‍ഹി; കളംപിടിക്കാന്‍ ഹൈദരാബാദ് - ഐപിഎല്‍ ഇന്ന് വാര്‍ത്ത

ഇന്നത്തെ മത്സരത്തില്‍ ജയിച്ചാല്‍ ലീഗിലെ പോയിന്‍റ് പട്ടികയില്‍ രണ്ടാമതുള്ള ചെന്നൈ സൂപ്പര്‍ കിങ്‌സിനെ മറികടന്ന് ഡല്‍ഹിക്ക് ടേബിള്‍ ടോപ്പറായ ആര്‍സിബിക്ക് ഒപ്പത്തിനൊപ്പമെത്താം.

ipl today news  dc xi news  srh xi news  ipl update  ഡല്‍ഹി ഇലവന്‍ വാര്‍ത്ത  ഹൈദരാബാദ് ഇലവന്‍ വാര്‍ത്ത  ഐപിഎല്‍ ഇന്ന് വാര്‍ത്ത  ഐപിഎല്‍ അപ്പ്‌ഡേറ്റ് വാര്‍ത്ത
ഐപിഎല്‍
author img

By

Published : Apr 25, 2021, 11:27 AM IST

ചെന്നൈ; ഐപിഎല്‍ പതിനാലാം സീസണിലെ അവസാന മത്സരത്തിനൊരുങ്ങി ചെപ്പോക്ക്. രാത്രി 7.30ന് നടക്കുന്ന മത്സരത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സും സണ്‍റൈസേഴ്‌സ് ഹൈദരാബാദും നേര്‍ക്കുനേര്‍ വരും. കഴിഞ്ഞ സീസണിലെ നിര്‍ണായ പ്ലേ ഓഫ്‌ പോരാട്ടത്തിന് ശേഷം ആദ്യമായാണ് ഇരു ടീമുകളും നേര്‍ക്കനേര്‍ വരുന്നത്. അന്ന് പ്ലേ ഓഫില്‍ ഹൈദരാബാദിനെ പരാജയപ്പെടുത്തി ഡല്‍ഹി കലാശപ്പോരിന് യോഗ്യത സ്വന്തമാക്കി. ആ കണക്ക് തീര്‍ക്കാനുള്ള സുവര്‍ണാവസരമാണ് ഹൈദരാബാദിന് ഇപ്പോള്‍ ലഭിച്ചിരിക്കുന്നത്.

ജയിച്ച് ശീലിക്കണം

ഹാട്രിക് തോല്‍വിക്ക് ശേഷം ജയം സ്വന്തമാക്കാന്‍ സാധിച്ചതിന്‍റെ ആത്മവിശ്വാസത്തിലാണ് ഹൈദരാബാദ്. സീസണില്‍ മുന്നേറണമെങ്കില്‍ ഡേവിഡ് വാര്‍ണറുടെ നേതൃത്വത്തിലുള്ള ഹൈദരാബാദിന് ജയം അനിവാര്യമാണ്. പഞ്ചാബിനെതിരായ കഴിഞ്ഞ മത്സരത്തില്‍ ഒമ്പത് വിക്കറ്റിന് വിജയിച്ചതിന്‍റെ ആത്മവിശ്വാസം ഹൈദരാബാദിന് മുതല്‍ക്കൂട്ടാകും. ഡേവിഡ് വാര്‍ണറും ജോണി ബെയര്‍സ്റ്റോയും ചേര്‍ന്ന ഓപ്പണിങ് കൂട്ടുകെട്ട് ഡല്‍ഹിക്ക് വെല്ലുവിളി ഉയര്‍ത്തും. ഫിറ്റ്‌നസ് വീണ്ടെടുത്ത് കെയിന്‍ വില്യംസൺ തിരിച്ചെത്തിയത് ടീമിന് കരുത്ത് പകരുന്നുണ്ട്. അതേസമയം മിഡില്‍ ഓര്‍ഡര്‍ ഫോമിലേക്ക് ഉയരാത്തതാണ് വാര്‍ണറും കൂട്ടരും നേരിടുന്ന വെല്ലുവിളി. സമ്മര്‍ദത്തെ അതിജീവിക്കാന്‍ മധ്യനിരക്ക് സാധിക്കുന്നില്ല. പരിചയ സമ്പന്നരായ ജേസണ്‍ ഹോള്‍ഡറും വൃദ്ധിമാന്‍ സാഹയും ഫോം ഔട്ടായതും തിരിച്ചടിയായി.

പരിക്ക് കാരണം പേസര്‍ നടരാജന്‍ ഐപിഎല്ലില്‍ നിന്നും പുറത്തായത് ഡേവിഡ് വാര്‍ണര്‍ക്ക് തലവേദന ഉയര്‍ത്തുന്നുണ്ട്. നടരാജന്‍റെ അഭാവത്തില്‍ ഭുവനേശ്വര്‍ കുമാറിന്‍റെ ഉത്തരവാദിത്വം വര്‍ദ്ധിക്കും. പരിചയ സമ്പന്നനായ മീഡിയം പേസര്‍ ഭുവനേശ്വര്‍ കുമാര്‍ ബൗളര്‍മാരെ തുണക്കുന്ന ചെപ്പോക്കിലെ പിച്ചില്‍ തിളങ്ങുമെന്ന പ്രതീക്ഷയിലാണ് വാര്‍ണര്‍. റാഷിദ് ഖാന്‍റെ നേതൃത്വത്തില്‍ ഒരുക്കുന്ന സ്‌പിന്‍ തന്ത്രങ്ങളും ഹൈദരാബാദിന് തുണയാകും.

ഹാട്രിക് ജയം തേടി

സീസണില്‍ ഹാട്രിക്ക് ജയം തേടി ഇറങ്ങുകയാണ് കഴിഞ്ഞ തവണത്തെ റണ്ണറപ്പായ ഡല്‍ഹി ക്യാപിറ്റല്‍സ്. സീസണില്‍ ഇതിനകം നാല് മത്സരങ്ങളില്‍ നിന്നായി ഡല്‍ഹി മൂന്ന് ജയം സ്വന്തമാക്കി. നിലവിലെ ചാമ്പ്യന്‍മാരായ മുംബൈ ഇന്ത്യന്‍സിനെ ഉള്‍പ്പെടെ മുട്ടുകുത്തിച്ചതിന്‍റെ ആത്മവിശ്വാസവും ടീമിന് കരുത്താകും. ഓപ്പണര്‍മാരായ പൃഥ്വി ഷായും ശിഖര്‍ ധവാനും അനുകൂല സാഹചര്യത്തില്‍ ഫോമിലേക്ക് ഉയരുന്നവരാണ്. മധ്യനിരയില്‍ റിഷഭ് പന്തിന്‍റെ സാന്നിധ്യം ഡല്‍ഹിയെ അപകടകാരികളാക്കുന്നു. മാച്ച് വിന്നറായ റിഷഭിന് ഏത് പൊസിഷനിലും കളിക്കാന്‍ സാധിക്കും. കൂടാതെ വിദേശ താരങ്ങളായ മാര്‍ക്കസ് സ്റ്റോണിയസിന്‍റെയും ഷിമ്രോണ്‍ ഹിറ്റ്‌മെയറുടെയും സാന്നിധ്യവും ടീമിനെ കരുത്തുറ്റതാക്കുന്നു.

ചെന്നൈയില്‍ നടന്ന കഴിഞ്ഞ മത്സരത്തില്‍ അമിത് മിശ്രയും രവി അശ്വിനും ലളിത് യാദവും ഉള്‍പ്പെടെ ഒരുക്കിയ സ്‌പിന്‍ തന്ത്രങ്ങളാണ് ഡല്‍ഹിക്ക് തുണയായത്. ഡല്‍ഹിയുടെ പേസ്‌ ആക്രമണങ്ങള്‍ക്ക് കാസിഗോ റബാദയാണ് നേതൃത്വം നല്‍കുക. ആവേശ് ഖാനും ബൗളിങ് ഓള്‍റൗണ്ടര്‍ മാര്‍ക്കസ് സ്റ്റോണിയസും ഈ നിരക്ക് പിന്തുണ നല്‍കി.

ഇരു ടീമുകളും ഇതിന് മുമ്പ് 18 തവണ നേര്‍ക്കുനേര്‍ വന്നപ്പോള്‍ 11 തവണ ജയം ഹൈദരാബാദിനൊപ്പവും ഏഴ്‌ തവണ ഡല്‍ഹിക്കൊപ്പവും നിന്നു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.