ചെന്നൈ: സീസണില്‍ ആദ്യ ജയം സ്വന്തമാക്കി സണ്‍റൈസേഴ്‌സ് ഹൈദരാബാദ്. ചെപ്പോക്കില്‍ എട്ട് പന്ത് ശേഷിക്കെ ഒമ്പത് വിക്കറ്റിന്‍റെ ജയമാണ് ഹൈദരാബാദ് സ്വന്തമാക്കിയത്. അര്‍ദ്ധസെഞ്ച്വറി സ്വന്തമാക്കിയ ജോണി ബെയര്‍സ്റ്റോയുടെ കരുത്തിലാണ് ജയം. 56 പന്തില്‍ 63 റണ്‍സെടുത്ത ബെയര്‍സ്റ്റോയും 19 പന്തില്‍ 16 റണ്‍സെടുത്ത കെയിന്‍ വില്യംസണും പുറത്താകാതെ നിന്നു. മൂന്ന് വീതം സിക്‌സും ബൗണ്ടറിയും ഉള്‍പ്പെടുന്നതായിരുന്നു ബെയര്‍സ്റ്റോയുടെ ഇന്നിങ്സ്.
-
That's that from Match 14 as @SunRisers win by 9 wickets to register their first win in #VIVOIPL 2021.
— IndianPremierLeague (@IPL) April 21, 2021 " class="align-text-top noRightClick twitterSection" data="
Scorecard - https://t.co/gUuead0Gbx #PBKSvSRH pic.twitter.com/d91pWM2OHR
">That's that from Match 14 as @SunRisers win by 9 wickets to register their first win in #VIVOIPL 2021.
— IndianPremierLeague (@IPL) April 21, 2021
Scorecard - https://t.co/gUuead0Gbx #PBKSvSRH pic.twitter.com/d91pWM2OHRThat's that from Match 14 as @SunRisers win by 9 wickets to register their first win in #VIVOIPL 2021.
— IndianPremierLeague (@IPL) April 21, 2021
Scorecard - https://t.co/gUuead0Gbx #PBKSvSRH pic.twitter.com/d91pWM2OHR
പഞ്ചാബ് ഉയര്‍ത്തിയ താരതമ്യേന ചെറിയ വിജയ ലക്ഷ്യമായ 121 റണ്‍സ് പിന്തുടര്‍ന്ന് മറുപടി ബാറ്റിങ് ആരംഭിച്ച സണ്‍ റൈസേഴ്‌സ് ഹൈദരാബാദിന് വേണ്ടി ഓപ്പണര്‍മാരായ ഡേവിഡ് വാര്‍ണറും ജോണി ബെയര്‍ സ്റ്റോയും ചേര്‍ന്ന് ശക്തമായ തുടക്കമാണ് സമ്മാനിച്ചത്. ഓപ്പണിങ് കൂട്ടുകെട്ടില്‍ 73 റണ്‍സ് സ്‌കോര്‍ ബോഡില്‍ ചേര്‍ത്താണ് വാര്‍ണര്‍ മടങ്ങിയത്. ഒരു സിക്‌സും മൂന്ന് ബൗണ്ടറിയും ഉള്‍പ്പെടെ 37 റണ്‍സ് സ്‌കോര്‍ ബോഡില്‍ ചേര്‍ത്താണ് വാര്‍ണര്‍ ഇന്നിങ്‌സ് അവസാനിപ്പിച്ചത്. ഫാബിയന്‍ അലന്‍റെ പന്തില്‍ മായങ്ക് അഗര്‍വാള്‍ക്ക് ക്യാച്ച് വഴങ്ങിയാണ് വാര്‍ണര്‍ പവലിയനിലേക്ക് മടങ്ങിയത്.
കൂടുതല്‍ വായനക്ക്: പഞ്ചാബിനെ എറിഞ്ഞിട്ടു; ഹൈദരാബാദിന് ജയിക്കാന്‍ 121 റണ്‍സ്
ചെപ്പോക്കിലെ പിച്ചില്‍ ഹൈദരാബാദിന്‍റെ ബാറ്റിങ് നിരയെ പിടിച്ചുകെട്ടാന്‍ പഞ്ചാബിന് ഒരു ഘട്ടത്തിലും സാധിച്ചില്ല. ബൗളിങ്ങിലെന്ന പോലെ ബാറ്റിങ്ങിലും പഞ്ചാബിന് മേല്‍ ആധിപത്യം പുലര്‍ത്താന്‍ ഹൈദരാബാദിന് സാധിച്ചു.