ലണ്ടന്‍: സീസണിലെ മോശം പ്രകടനത്തിന് പിന്നാലെ രാജസ്ഥാന്‍ റോയല്‍സിന് വീണ്ടും തിരിച്ചടി. പരിക്ക് കാരണം പുറത്തിരിക്കുന്ന ഇംഗ്ലീഷ് പേസര്‍ ജോഫ്ര ആര്‍ച്ചര്‍ക്ക് സീസണ്‍ നഷ്‌ടമാകും. ആര്‍ച്ചര്‍ ഐപിഎല്ലിനായി ഇന്ത്യയിലേക്കില്ലെന്ന് ഇംഗ്ലീഷ് ക്രിക്കറ്റ് ബോര്‍ഡ് അറിയിച്ചു. ആര്‍ച്ചര്‍ക്കായി കാത്തിരുന്ന രാജസ്ഥാന് തീരുമാനം തിരിച്ചടിയായി.
കഴിഞ്ഞ മാസം 29ന് ശസ്ത്രക്രിയക്ക് വിധേയനായ ശേഷം പരിശീലനം പുനരാരംഭിച്ച ആര്‍ച്ചര്‍ തിരിച്ചെത്തുമെന്ന പ്രതീക്ഷയിലായിരുന്നു രാജസ്ഥാന്‍. കഴിഞ്ഞ ജനുവരിയല്‍ വീട്ടില്‍ വെച്ച് കൈയില്‍ ചില്ല് തുളച്ച് കയറിയതിനെ തുടര്‍ന്നാണ് ആര്‍ച്ചര്‍ ശസ്‌ത്രക്രിയക്ക് വിധേയനായത്. കൈയിലെ മുറിവുമായി ഇന്ത്യന്‍ പര്യടനത്തിനെത്തിയ ആര്‍ച്ചര്‍ ഇടക്കുവെച്ച് നാട്ടിലേക്ക് മടങ്ങിയിരുന്നു.