മുംബൈ : തന്‍റെ കരിയറിന്‍റെ ഇപ്പോഴത്തെ ഘട്ടമാണ് ഏറ്റവും സന്തോഷകരമെന്നും, വിമർശനങ്ങൾ നിരാശനാക്കുന്നില്ലെന്നും തന്‍റെ പഴയ ഫോമിന്‍റെ നിഴലില്‍ മാത്രമായ കോലി. ഒന്നിന് പിറകെ ഒന്നായി ടൂർണമെന്‍റുകളിൽ ആധിപത്യം പുലർത്തിയിരുന്ന മുൻ ഇന്ത്യൻ നായകന്‍റെ നിലവിലെ പ്രകടനം വളരെ ദയനീയമാണ്. ഈ സീസണിൽ ഇതിനകം മൂന്ന് തവണ ഗോൾഡൻ ഡക്കായ കോലി 13 മത്സരങ്ങളിൽ നിന്നായി ഒരു അർദ്ധ സെഞ്ച്വറി സഹിതം 236 റൺസാണ് നേടിയിട്ടുള്ളത്.
'എന്‍റെ അനുഭവങ്ങൾ എനിക്ക് പവിത്രമാണ്. ഈ ഘട്ടത്തിലോ ഭൂതകാലത്തിലോ ഞാൻ അനുഭവിച്ചതെന്തായാലും, ഒരു വ്യക്തിയെന്ന നിലയിൽ ഞാൻ എന്നെ കൂടുതൽ വിലമതിച്ചിട്ടില്ല എന്നതാണ്. മനുഷ്യനെന്ന നിലയിൽ നിങ്ങൾ എന്ന യാഥാർഥ്യത്തില്‍ നിന്ന് വളരെ വ്യത്യസ്‌തവും വളരെ അകലെയുമാണ്.' സ്റ്റാർ സ്‌പോർട്‌സ് സോണിൽ കോലി പറഞ്ഞു.
'അതിനാൽ, മുൻകാലങ്ങളിൽ നിന്ന് വ്യത്യസ്ഥമായി ഞാൻ ഇപ്പോൾ എന്നെത്തന്നെ വിലമതിക്കുകയും സ്വന്തം ക്ഷേമത്തിനായി ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്യുന്നു. അതുകൊണ്ടുതന്നെ ഞാൻ എന്‍റെ ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ ഘട്ടത്തിലാണ്. മൈതാനത്ത് ഞാൻ ചെയ്യുന്ന കാര്യങ്ങളിൽ ആത്മാഭിമാനമോ മൂല്യമോ കണ്ടെത്തുന്നില്ല. ഞാൻ ആ ഘട്ടം കടന്നുപോയിരിക്കുന്നു. ഇത് എന്നെ സംബന്ധിച്ചിടത്തോളം പരിണാമത്തിന്‍റെ ഘട്ടമാണ്, എനിക്ക് പഴയ ഫോം ഇല്ലെന്ന് പറയരുത്, എന്‍റെ ഫോം ഒരിക്കലും ഇല്ലാതാകുന്നില്ല. ഫോം നഷ്‌ടമാകുന്ന ദിവസം ഞാൻ മത്സരത്തിനിറങ്ങില്ല' - കോലി കൂട്ടിച്ചേർത്തു.
മോശം ഫോം കാരണം ഇന്ത്യൻ മുൻ പരിശീലകൻ രവി ശാസ്ത്രി ഉൾപ്പടെയുള്ളവർ കോലിയോട് കളിയിൽ നിന്ന് ഇടവേള എടുക്കാൻ അഭ്യർഥിച്ചിരുന്നു. എല്ലാ ഫോര്‍മാറ്റിലുമായി സെഞ്ചുറി ഇല്ലാതെ കോലി 100 മത്സരം പിന്നിട്ട് കഴിഞ്ഞു. 2019 ന് ശേഷം താരം 100 കടന്നിട്ടില്ല.
തന്‍റെ ടീമുകളെ കിരീട വിജയങ്ങളിലേക്ക് നയിക്കുന്നതിൽ പരാജയപ്പെട്ടു.ആർസിബിയിൽ നിന്നും ഇന്ത്യയുടെ ട്വന്‍റി-20 ക്യാപ്റ്റൻസിയിൽ നിന്നും അദ്ദേഹം പിന്മാറുകയും ടെസ്റ്റ് ടീമിന്‍റെ നായകസ്ഥാനം നഷ്‌ടപ്പെടുകയും ചെയ്‌തു.