ETV Bharat / sports

ഹെറ്റ്‌മയർ രാജസ്ഥാൻ ടീമിൽ തിരിച്ചെത്തി ; ചെന്നൈയ്‌ക്കെതിരായ മത്സരത്തിൽ ഇറങ്ങിയേക്കും - ചെന്നൈയ്‌ക്കെതിരായ മത്സരത്തിൽ ഹെറ്റ്‌മയർ ഇറങ്ങിയേക്കും

ഈ ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസിന് വേണ്ടി ഉജ്വല പ്രകടനം കാഴ്‌ചവച്ചുകൊണ്ടിരിക്കുന്ന താരമാണ് വെസ്റ്റിൻഡീസിന്‍റെ ഷിംറോൺ ഹെറ്റ്‌മയർ

Hetmyer returns  likely to be available for RR's game against CSK  Hetmyer returns likely to be available for RR s game against CSK  Rajasthan Royals batter Shimron Hetmyer  hetmeyer rejoined Rajasthan Royals  ഹെറ്റ്‌മയർ രാജസ്ഥാൻ ടീമിൽ തിരിച്ചെത്തി  ചെന്നൈയ്‌ക്കെതിരായ മത്സരത്തിൽ ഹെറ്റ്‌മയർ ഇറങ്ങിയേക്കും  ഹെറ്റ്‌മയർ തിരിച്ചെത്തി നിലവിൽ താരം ക്വാറന്‍റൈനിലാണ്
ഹെറ്റ്‌മയർ രാജസ്ഥാൻ ടീമിൽ തിരിച്ചെത്തി; ചെന്നൈയ്‌ക്കെതിരായ മത്സരത്തിൽ ഇറങ്ങിയേക്കും
author img

By

Published : May 16, 2022, 4:31 PM IST

മുംബൈ : തന്‍റെ ആദ്യ കുഞ്ഞിന്‍റെ ജനന സമയത്ത് കുടുംബത്തോടൊപ്പം നിൽക്കുന്നതിനായി ജൻമനാടായ ഗയാനയിലേക്ക് പോയിരുന്ന രാജസ്ഥാൻ ബാറ്റർ ഷിമ്‌റോൺ ഹെറ്റ്‌മയർ ടീമിൽ തിരിച്ചെത്തി. വെള്ളിയാഴ്‌ച നടക്കുന്ന അവസാന ലീഗ് മത്സരത്തിൽ താരം റോയൽസ് നിരയിൽ ഇറങ്ങിയേക്കും. പഞ്ചാബിനെതിരായ മത്സരത്തിന് ശേഷം നാട്ടിലേക്ക് മടങ്ങിയ ഹെറ്റ്മയറിന് ഡൽഹി ക്യാപിറ്റൽസിനും ലഖ്‌നൗ സൂപ്പർ ജയന്‍റ്സിനുമെതിരായ മത്സരങ്ങൾ നഷ്‌ടമായിരുന്നു.

'ഹെറ്റ്‌മയർ തിരിച്ചെത്തി, നിലവിൽ താരം ക്വാറന്‍റൈനിലാണ്,' ഐപിഎൽ വൃത്തങ്ങൾ പിടിഐയോട് പറഞ്ഞു. അവസാന മത്സരത്തിൽ ലഖ്‌നൗ സൂപ്പർ ജയന്‍റ്സിനെ 24 റൺസിന് തോൽപ്പിച്ച റോയൽസ് പോയിന്‍റ് ടേബിളിൽ രണ്ടാം സ്ഥാനത്താണ്. രാജസ്ഥാൻ റോയൽസ് അവസാന ലീഗ് ഘട്ട മത്സരത്തിൽ വെള്ളിയാഴ്‌ച ചെന്നൈ സൂപ്പർ കിങ്സിനെ നേരിടും.

ഈ വർഷത്തെ ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസിന് വേണ്ടി ഉജ്വല പ്രകടനം കാഴ്‌ചവച്ചുകൊണ്ടിരിക്കുന്ന താരമാണ് വെസ്റ്റിൻഡീസിന്‍റെ ഷിംറോൺ ഹെറ്റ്‌മയർ. സീസണിലെ 11 മത്സരങ്ങളിലും രാജസ്ഥാൻ നിരയിൽ ഇറങ്ങിയ ഹെറ്റ്മയറിന്‍റെ വെടിക്കെട്ട് ഇന്നിങ്സുകൾ പല കളികളിലും രാജസ്ഥാന്‍റെ വിജയത്തിൽ നിർണായകമായിരുന്നു. പതിനൊന്ന് മത്സരങ്ങളിൽ നിന്നായി 166.29 സ്‌ട്രൈക്ക് റേറ്റിലും 72.75 എന്ന മികച്ച ബാറ്റിംഗ് ശരാശരിയിലും 291 റൺസാണ് താരത്തിന്‍റെ സമ്പാദ്യം.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.