മുംബൈ : ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരെ നിര്‍ണായക മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന് 169 റണ്‍സ് വിജയലക്ഷ്യം. ടോസ് നേടി ബാറ്റിങ്ങിനെത്തിയ ഗുജറാത്തിന് 47 പന്തില്‍ 62 റൺസ് നേടിയ ഹാര്‍ദിക് പാണ്ഡ്യയുടെ ഇന്നിങ്‌സാണ് തുണയായത്. ഡേവിഡ് മില്ലര്‍ (34), വൃദ്ധിമാന്‍ സാഹ (31) എന്നിവരും ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു.
ഒരു ഓവര്‍ എറിഞ്ഞ ശേഷം ഫീല്‍ഡിങ്ങിനിടെ കൈക്ക് പരിക്കേറ്റ ഹര്‍ഷല്‍ പട്ടേലിന് ബാക്കി ഓവറുകള്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കാതിരുന്നത് ബാംഗ്ലൂരിന് തിരിച്ചടിയായി. ജോഷ് ഹേസല്‍വുഡ് രണ്ട് വിക്കറ്റെടുത്തു. മാക്‌സ്‌വെല്‍, ഹസരങ്ക എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തി.
-
Innings Break!@gujarat_titans post a total of 168/5 on the board.#RCB chase coming up shortly.
— IndianPremierLeague (@IPL) May 19, 2022 " class="align-text-top noRightClick twitterSection" data="
Scorecard - https://t.co/TzcNzbrVwI #RCBvGT #TATAIPL pic.twitter.com/g7k6jYEA7f
">Innings Break!@gujarat_titans post a total of 168/5 on the board.#RCB chase coming up shortly.
— IndianPremierLeague (@IPL) May 19, 2022
Scorecard - https://t.co/TzcNzbrVwI #RCBvGT #TATAIPL pic.twitter.com/g7k6jYEA7fInnings Break!@gujarat_titans post a total of 168/5 on the board.#RCB chase coming up shortly.
— IndianPremierLeague (@IPL) May 19, 2022
Scorecard - https://t.co/TzcNzbrVwI #RCBvGT #TATAIPL pic.twitter.com/g7k6jYEA7f
ശുഭ്‌മാന്‍ ഗില്‍ (1), രാഹുല്‍ തെവാട്ടിയ (2) എന്നിവര്‍ക്ക് തിളങ്ങാന്‍ സാധിച്ചില്ല. 13 പന്തില്‍ നിന്ന് 16 റണ്‍സെടുത്ത മാത്യു വെയ്‌ഡിന്‍റെ പുറത്താകല്‍ വിവാദമായി. മാക്‌സ്‌വെല്ലിന്‍റെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങിയാണ് വെയ്‌ഡ് പുറത്തായത്. വെയ്‌ഡ് റിവ്യൂ നല്‍കിയെങ്കിലും തേര്‍ഡ് അമ്പയര്‍ ഔട്ട് വിധിക്കുകയായിരുന്നു.
എന്നാല്‍ പന്ത് വെയ്‌ഡിന്‍റെ ബാറ്റില്‍ തട്ടിയതായി സംശയമുയര്‍ന്നു. അവസാനം തകര്‍ത്തടിച്ച റാഷിദ് ഖാന്‍ വെറും ആറ് പന്തില്‍ നിന്ന് രണ്ട് സിക്‌സും ഒരു ഫോറുമടക്കം 19 റണ്‍സോടെ പുറത്താകാതെ നിന്നു.