അഹമ്മദാബാദ്: ഐപിഎല്‍ പതിനാറാം സീസണ്‍ ജയിച്ച് തുടങ്ങിയ നിലവിലെ ചാമ്പ്യന്മാരായ ഗുജറാത്ത് ടൈറ്റന്‍സിന് കനത്ത തിരിച്ചടി. പരിക്കേറ്റ കെയ്‌ന്‍ വില്യംസണിന് സീസണ്‍ പൂര്‍ണമായും നഷ്‌ടമാകുമെന്ന് ക്ലബ്ബ് ഔദ്യോഗികമായി അറിയിച്ചു. ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരായ ഉദ്‌ഘാടന മത്സരത്തില്‍ ഫീല്‍ഡ് ചെയ്യുന്നതിനിടെയാണ് കെയ്‌ന്‍ വില്യംസണിന് പരിക്കേറ്റത്.
ഫീല്‍ഡിങ്ങിനിടെ താരത്തിന്‍റെ വലത് കാല്‍മുട്ടിനാണ് പരിക്ക് പറ്റിയത്. ചെന്നൈ ഇന്നിങ്‌സിന്‍റെ 13-ാം ഓവറിലായിരുന്നു ഈ സംഭവം. ബൗണ്ടറി ലൈനില്‍ ഫീല്‍ഡ് ചെയ്യുന്നതിനിടെ 32കാരനായ കിവീസ് താരത്തിന്‍റെ കാലില്‍ പരിക്കേല്‍ക്കുകയായിരുന്നു.
ചെന്നൈ ഒപ്പണര്‍ റിതുരാജ് ഗെയ്‌ക്‌വാദിന്‍റെ സിക്‌സര്‍ ശ്രമം തടയുന്നതിനിടെയാണ് വില്യംസണ്‍ നിലതെറ്റി വീണത്. ഈ സമയത്തായിരുന്നു അദ്ദേഹത്തിന്‍റെ കാല്‍മുട്ട് നിലത്തിടിച്ചത്. പിന്നാലെ വേദനകൊണ്ട് പുളഞ്ഞ താരം രണ്ട് കൈകളും ഉപയോഗിച്ച് വലത് കാലില്‍ മുറുകെ പിടിക്കുന്നതും കാണാമായിരുന്നു.
തുടര്‍ന്ന് ടീം സപ്പോര്‍ട്ടിങ് സ്റ്റാഫിന്‍റെ സഹായത്തോടെയാണ് വില്യംസണ്‍ കളം വിട്ടത്. തുടര്‍ന്ന് ബാറ്റ് ചെയ്യാനും അദ്ദേഹം എത്തിയിരുന്നില്ല. സായി സുദർശനെയാണ് പിന്നീട് മുന്‍ ന്യൂസിലന്‍ഡ് നായകന്‍റെ പകരക്കാരനായി ഗുജറാത്ത് കളത്തിലിറക്കിയത്.
-
We regret to announce, Kane Williamson has been ruled out of the TATA IPL 2023, after sustaining an injury in the season opener against Chennai Super Kings.
— Gujarat Titans (@gujarat_titans) April 2, 2023 " class="align-text-top noRightClick twitterSection" data="
We wish our Titan a speedy recovery and hope for his early return. pic.twitter.com/SVLu73SNpl
">We regret to announce, Kane Williamson has been ruled out of the TATA IPL 2023, after sustaining an injury in the season opener against Chennai Super Kings.
— Gujarat Titans (@gujarat_titans) April 2, 2023
We wish our Titan a speedy recovery and hope for his early return. pic.twitter.com/SVLu73SNplWe regret to announce, Kane Williamson has been ruled out of the TATA IPL 2023, after sustaining an injury in the season opener against Chennai Super Kings.
— Gujarat Titans (@gujarat_titans) April 2, 2023
We wish our Titan a speedy recovery and hope for his early return. pic.twitter.com/SVLu73SNpl
കഴിഞ്ഞ താരലേലത്തില്‍ അടിസ്ഥാന വിലയായ രണ്ട് കോടി രൂപയ്‌ക്കാണ് കെയ്‌ന്‍ വില്യംസണിനെ ഗുജറാത്ത് ടൈറ്റന്‍സ് സ്വന്തമാക്കിയത്. കഴിഞ്ഞ വര്‍ഷം സണ്‍റൈസേഴ്‌സ് ഹൈദരാബാദിനൊപ്പമായിരുന്നു വില്യംസണ്‍. ഇത്തവണ ശ്രീലങ്കയ്‌ക്ക് എതിരായ ന്യൂസിലന്‍ഡിന്‍റെ ഏകദിന, ടി20 പരമ്പരകള്‍ ഒഴിവാക്കിയാണ് വില്യംസണ്‍ ഐപിഎല്ലില്‍ പങ്കെടുക്കാനെത്തിയത്.
അതേസമയം, കെയ്‌ന്‍ വില്യംസണിന് പരിക്ക് മൂലം ഈ സീസണ്‍ മുഴുവന്‍ നഷ്‌ടമാകുന്നത് ഗുജറാത്തിന് കനത്ത തിരിച്ചടിയാണ്. കിവീസ് താരത്തിന്‍റെ പകരക്കാരനെ ടീം ഇതുവരയെും കണ്ടെത്തിയിട്ടില്ല. ഇത് സംബന്ധിച്ച ചര്‍ച്ചകള്‍ ഇതിനോടകം തന്നെ സമൂഹ മാധ്യമങ്ങളില്‍ ആരംഭിച്ചിട്ടുണ്ട്.
സ്റ്റീവ് സ്‌മിത്ത് വരുമോ പകരക്കാരനായി: ഒസ്‌ട്രേലിയന്‍ താരം സ്റ്റീവ് സ്‌മിത്തിനെ പരിക്കേറ്റ് പുറത്തായ കെയ്‌ന്‍ വില്യംസണിന് പകരം ടീമിലെത്തിക്കുമോ എന്ന ആകാംക്ഷയിലാണ് ആരാധകര്‍. സ്റ്റാര്‍ സ്‌പോര്‍ട്‌സ് ഐപിഎല്‍ കമന്‍ററി ടീമിനൊപ്പം പ്രവര്‍ത്തിക്കുന്ന സ്റ്റീവ് സ്‌മിത്ത് നിലവില്‍ ഇന്ത്യയിലാണ് ഉള്ളത്.
അതേസമയം, ഇക്കാര്യത്തില്‍ വ്യക്തത വരുത്തി സ്‌മിത്ത് കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. കെയ്‌ന്‍ വില്യംസണിന് പകരക്കാരനായി ഈ വർഷം ഐപിഎല്ലില്‍ മടങ്ങിയെത്താൻ കഴിയുമോ എന്ന ചോദ്യത്തിന്, തനിക്ക് അതിന് യോഗ്യതയുണ്ടോയെന്ന് അറിയില്ലെന്നായിരുന്നു സ്‌മിത്ത് നല്‍കിയ മറുപടി.
'ഞാന്‍ മിനി താരലേലത്തില്‍ പങ്കെടുത്തിരുന്നില്ല, അതുകൊണ്ട് തന്നെ മറ്റൊരു കളിക്കാരന്‍റെ പകരക്കാരനായി ഒരു ടീമിലെത്താന്‍ സാധ്യതയുണ്ടെന്ന് പോലും ഞാന്‍ കരുതുന്നില്ല. അടുത്ത സീസണില്‍ നമുക്ക് നോക്കാം' എന്നായിരുന്നു സ്‌മിത്ത് കഴിഞ്ഞ ദിവസം പറഞ്ഞത്.
ഐപിഎല്ലില്‍ 2021ല്‍ ഡല്‍ഹി ക്യാപിറ്റല്‍സിനൊപ്പമായിരുന്നു സ്‌മിത്ത്. കഴിഞ്ഞ സീസണിലെ താരലേലത്തില്‍ പങ്കെടുത്തിരുന്നെങ്കിലും താരത്തെ വാങ്ങാന്‍ ഫ്രാഞ്ചൈസികള്‍ ഒരുക്കമായിരുന്നില്ല.
ഓസ്‌ട്രേലിയന്‍ ടി20 ലീഗായ ബിഗ് ബാഷില്‍ അവസാന സീസണില്‍ സിഡ്‌നി സിക്‌സേഴ്‌സിന് വേണ്ടി മിന്നുന്ന പ്രകടനം പുറത്തെടുക്കാന്‍ സ്‌മിത്തിന് സാധിച്ചിരുന്നു. ഈ ടൂര്‍ണമെന്‍റില്‍ അഞ്ച് മത്സരം കളിച്ച സ്‌മിത്ത് രണ്ട് സെഞ്ച്വറിയുള്‍പ്പടെ 346 റണ്‍സും നേടി.
Also Read: IPL 2023 : ഏറ്റവും മികച്ച പങ്കാളി, വിരാട് കോലിയുടെ വമ്പന്‍ റെക്കോഡിനൊപ്പം ശിഖര്‍ ധവാന്‍