ബെംഗളൂരു : റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരും ചെന്നൈ സൂപ്പര്‍ കിങ്‌സും തമ്മിലേറ്റുമുട്ടുന്ന മത്സരങ്ങളെ വളരെ വലിയ ആവേശത്തോടെയാണ് ആരാധകര്‍ വരവേല്‍ക്കുന്നത്. ഇക്കുറിയും അതിന് വലിയ മാറ്റങ്ങളൊന്നും സംഭവിച്ചിട്ടില്ല. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്‍റെ രണ്ട് മുന്‍ നായകന്‍മാര്‍ പോരടിക്കുന്ന മത്സരം കാണാനായി ആരാധകര്‍ ആവേശത്തോടെയാണ് കാത്തിരിക്കുന്നത്.
ഐപിഎല്‍ പതിനാറാം പതിപ്പില്‍ ബാംഗ്ലൂര്‍ - ചെന്നൈ ടീമുകള്‍ തമ്മിലേറ്റുമുട്ടുന്ന മത്സരം ഇന്നാണ് നടക്കുന്നത്. പരമാവധി 40,000 പേരെ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തിന്‍റെ ടിക്കറ്റുകള്‍ പൂര്‍ണമായും ദിവസങ്ങള്‍ക്ക് മുന്‍പ് തന്നെ വിറ്റുതീര്‍ന്നിരുന്നു. ഇത് തന്നെ ഈ പോരാട്ടത്തിന്‍റെ ആവേശം എത്രത്തോളമുണ്ടെന്ന് വ്യക്തമാക്കുന്നതാണ്.
ഐപിഎല്ലില്‍ ഏറ്റവും കൂടുതല്‍ ആരാധക പിന്തുണ ലഭിക്കുന്ന രണ്ട് ടീമുകളാണ് ആര്‍സിബിയും സിഎസ്‌കെയും. വിരാട് കോലി - എംഎസ് ധോണി എന്നീ സൂപ്പര്‍ താരങ്ങളുടെ സാന്നിധ്യം തന്നെയാണ് ഇതിനുള്ള കാരണവും. ഇവര്‍ക്കായി ഇന്ന് ചിന്നസ്വാമി സ്റ്റേഡിയത്തിലും ആര്‍പ്പുവിളികള്‍ ഉയരുമെന്നുറപ്പാണ്.
ആരാധകര്‍ മത്സരത്തെ കാത്തിരിക്കുന്നത് ആവേശത്തോടെയാണെങ്കിലും അവര്‍ക്കിടയില്‍ ചെറിയ ആശങ്കയും ഇപ്പോഴുണ്ട്. ഇത് ആരാധകരുടെ കിങ്ങും തലയും തമ്മിലേറ്റുമുട്ടുന്ന അവസാന മത്സരം ആയിരിക്കുമോ എന്നാണ് ആരാധകരുടെ ആശങ്ക.
ഈ വര്‍ഷത്തെ ഐപിഎല്‍ ലീഗ് സ്റ്റേജില്‍ ഒരു മത്സരം മാത്രമാണ് ബാംഗ്ലൂര്‍ ചെന്നൈ ടീമുകള്‍ തമ്മില്‍ ഷെഡ്യൂള്‍ ചെയ്‌തിരിക്കുന്നത്. ആ മത്സരത്തിനാണ് ഇന്ന് ചിന്നസ്വാമി സ്റ്റേഡിയം വേദിയാകുന്നത്. അതുകൊണ്ടാണ് ഇപ്പോള്‍ ആരാധകര്‍ക്കിടയില്‍ ഇങ്ങനെയൊരു ആശങ്ക ഉയരാന്‍ കാരണവും.
നിലവില്‍ 41-കാരനായ എംഎസ് ധോണി 2019-ലാണ് അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചത്. അതിന് ശേഷം ചെന്നൈ സൂപ്പര്‍ കിങ്‌സിന് വേണ്ടി മാത്രമായിരുന്നു മുന്‍ ഇന്ത്യന്‍ താരം കളത്തിലിറങ്ങിയത്. അതേസമയം, ഈ സീസണോടെ ധോണി കളിയവസാനിപ്പിക്കുമെന്ന വിലയിരുത്തലിലാണ് ആരാധകരും ക്രിക്കറ്റ് വിദഗ്‌ധരും.
ഇക്കാര്യത്തെ സംബന്ധിച്ചുള്ള സൂചനകളൊന്നും എംഎസ് ധോണി ഇതുവരെ നല്‍കിയിട്ടില്ല. 2020 ഐപിഎല്‍ സീസണിലെ അവസാന മത്സരത്തില്‍ ഇതായിരിക്കുമോ താങ്കളുടെ അവസാന മത്സരം എന്ന ചോദ്യത്തിന് 'തീര്‍ച്ചയായും അല്ല' എന്നായിരുന്നു ധോണിയുടെ മറുപടി. തൊട്ടടുത്ത വര്‍ഷം ധോണിക്ക് കീഴില്‍ ചെന്നൈ നാലാം ഐപിഎല്‍ കിരീടം നേടിയിരുന്നു.
-
Stimulating our senses! 🦁
— Chennai Super Kings (@ChennaiIPL) April 17, 2023 " class="align-text-top noRightClick twitterSection" data="
Here's some ASMR ft. The Super Kings! 🎧#RCBvCSK #WhistlePodu #Yellove 💛 pic.twitter.com/yyzYunRRr4
">Stimulating our senses! 🦁
— Chennai Super Kings (@ChennaiIPL) April 17, 2023
Here's some ASMR ft. The Super Kings! 🎧#RCBvCSK #WhistlePodu #Yellove 💛 pic.twitter.com/yyzYunRRr4Stimulating our senses! 🦁
— Chennai Super Kings (@ChennaiIPL) April 17, 2023
Here's some ASMR ft. The Super Kings! 🎧#RCBvCSK #WhistlePodu #Yellove 💛 pic.twitter.com/yyzYunRRr4
2022 ഐപിഎല്ലിന്‍റെ തുടക്കത്തില്‍ ധോണിക്ക് പകരം രവീന്ദ്ര ജഡേജയായിരുന്നു ചെന്നൈയെ നയിച്ചത്. ടീം തുടര്‍ തോല്‍വികള്‍ നേരിട്ടതിന് പിന്നാലെ ജഡേജ സ്ഥാനമൊഴിയുകയും ധോണി വീണ്ടും ടീമിന്‍റെ നായകനായെത്തുകയുമായിരുന്നു.
അതേസമയം, ബാംഗ്ലൂരിലും ചെന്നൈ നായകന്‍ എംഎസ് ധോണിക്ക് പിന്തുണയുമായി ആരാധകര്‍ കൂട്ടമായി എത്തിയിട്ടുണ്ട്. ഇതിന്‍റെ ദൃശ്യങ്ങള്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് തങ്ങളുടെ ഔദ്യോഗിക സോഷ്യല്‍ മീഡിയ പേജുകളിലൂടെ പുറത്തുവിട്ടിരുന്നു.