ബെംഗളൂരു: കഴിഞ്ഞ ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്‍റെ ഫിനിഷര്‍ റോളില്‍ വെടിക്കെട്ട് പ്രകടനം നടത്തിയ താരമാണ് ദിനേശ് കാര്‍ത്തിക്. എന്നാല്‍ പതിനാറാം പതിപ്പിലെ ആ മികവിലേക്ക് ഉയരാന്‍ ഇതുവരെയും കാര്‍ത്തിക്കിനായിട്ടില്ല. ആദ്യ എട്ട് മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ താരം ഇതുവരെ 63 പന്ത് നേരിട്ട് 83 റണ്‍സാണ് നേടിയത്.
കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരായ അവസാന മത്സരത്തില്‍ 18 പന്തില്‍ 22 റണ്‍സ് നേടാനാണ് കാര്‍ത്തിക്കിനായത്. മഹിപാല്‍ ലോംറോര്‍ പുറത്തായതിന് പിന്നാലെ ആറാമനായി ആയിരുന്നു കാര്‍ത്തിക്ക് ക്രീസിലേക്ക് എത്തിയത്. ഈ സമയം 113-4 എന്ന നിലയിലായിരുന്നു ആര്‍സിബി.
-
This is now straight second game for RCB when Dinesh Karthik has been involved in a run-out & both times it's Suyash Prabhudessai who had to depart because of mix-up.
— Rahul Sharma (@CricFnatic) April 26, 2023 " class="align-text-top noRightClick twitterSection" data="
It happened against RR & it happened again tonight against KKR. pic.twitter.com/ILA9eaOCnv
">This is now straight second game for RCB when Dinesh Karthik has been involved in a run-out & both times it's Suyash Prabhudessai who had to depart because of mix-up.
— Rahul Sharma (@CricFnatic) April 26, 2023
It happened against RR & it happened again tonight against KKR. pic.twitter.com/ILA9eaOCnvThis is now straight second game for RCB when Dinesh Karthik has been involved in a run-out & both times it's Suyash Prabhudessai who had to depart because of mix-up.
— Rahul Sharma (@CricFnatic) April 26, 2023
It happened against RR & it happened again tonight against KKR. pic.twitter.com/ILA9eaOCnv
തൊട്ടടുത്ത ഓവറില്‍ അര്‍ധ സെഞ്ച്വറി നേടിയ വിരാട് കോലിയെയും ആര്‍സിബിക്ക് നഷ്‌ടമായി. ഇതോടെ 115-5 എന്ന നിലയിലേക്ക് ആര്‍സിബി വീണു. പിന്നീട് കാര്‍ത്തിക്കിലായിരുന്നു ആരാധകരുടെ പ്രതീക്ഷ.
എന്നാല്‍ ആരാധകരുടെ പ്രതീക്ഷ കാക്കാന്‍ കാര്‍ത്തിക്കിനായില്ല. നിര്‍ണായക കൂട്ടുകെട്ട് ഉണ്ടാക്കേണ്ട സാഹചര്യത്തില്‍ സുയഷ് പ്രഭുദേശായിയുടെ റണ്‍ ഔട്ടിനും കാര്‍ത്തിക് കാരണക്കാരനായി മാറി. ഇരു താരങ്ങള്‍ക്കുമിടയിലെ ആശയവിനിമയത്തിലുണ്ടായ പ്രശ്‌നം മൂലമായിരുന്നു ആര്‍സിബിക്ക് ഈ വിക്കറ്റ് നഷ്‌ടമായത്.
-
Dinesh Karthik is responsible for Suyash Prabhudessai getting run out in two consecutive games.😭
— Incognito (@Incognito_qfs) April 26, 2023 " class="align-text-top noRightClick twitterSection" data="
DK should go back to commentary box now. pic.twitter.com/e8JZBOCEo3
">Dinesh Karthik is responsible for Suyash Prabhudessai getting run out in two consecutive games.😭
— Incognito (@Incognito_qfs) April 26, 2023
DK should go back to commentary box now. pic.twitter.com/e8JZBOCEo3Dinesh Karthik is responsible for Suyash Prabhudessai getting run out in two consecutive games.😭
— Incognito (@Incognito_qfs) April 26, 2023
DK should go back to commentary box now. pic.twitter.com/e8JZBOCEo3
തുടര്‍ച്ചയായ രണ്ടാം മത്സരത്തിലാണ് കാര്‍ത്തിക് ക്രീസില്‍ നില്‍ക്കെ പ്രഭുദേശായി റണ്‍ ഔട്ട് ആകുന്നത്. രാജസ്ഥാന്‍ റോയല്‍സിനെതിരായ മത്സരത്തിലായിരുന്നു ആദ്യം പ്രഭുദേശായി റണ്‍ഔട്ട് ആയത്. ഇതിന് പിന്നാലെ കാര്‍ത്തിക്കിനെതിരെ സമൂഹമാധ്യമങ്ങളില്‍ വ്യാപക വിമര്‍ശനമാണ് ഉയരുന്നത്.
തുടര്‍ച്ചയായ രണ്ട് പ്രാവശ്യവും പ്രഭുദേശായി റണ്‍ ഔട്ട് ആകാന്‍ കാരണം ദിനേശ് കാര്‍ത്തിക് ആണെന്നാണ് ആരാധകരുടെ വിമര്‍ശനം. കാര്‍ത്തിക്കിനെ രൂക്ഷമായി വിമര്‍ശിച്ച് നിരവധി ആരാധകരാണ് ട്വീറ്റുകളുമായി രംഗത്തെത്തിയത്.
അതേസമയം, കൊല്‍ക്കത്തയ്‌ക്കെതിരായ മത്സരത്തില്‍ 21 റണ്‍സിന്‍റെ തോല്‍വിയാണ് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ഏറ്റുവാങ്ങിയത്. 201 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ആര്‍സിബിക്ക് 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്‌ടത്തില്‍ 179 റണ്‍സ് നേടാനെ സാധിച്ചുള്ളു.
-
Dinesh Karthik has been involved in 40 run outs
— All About Cricket (@allaboutcric_) April 26, 2023 " class="align-text-top noRightClick twitterSection" data="
27 times his partner got out and 13 times he has got out #IPL2023 #RCB
">Dinesh Karthik has been involved in 40 run outs
— All About Cricket (@allaboutcric_) April 26, 2023
27 times his partner got out and 13 times he has got out #IPL2023 #RCBDinesh Karthik has been involved in 40 run outs
— All About Cricket (@allaboutcric_) April 26, 2023
27 times his partner got out and 13 times he has got out #IPL2023 #RCB
54 റണ്‍സ് നേടിയ വിരാട് കോലി ആയിരുന്നു ആര്‍സിബിയുടെ ടോപ് സ്‌കോറര്‍. ജേസണ്‍ റോയ്, നിതീഷ് റാണ എന്നിവരുടെ വെടിക്കെട്ട് ബാറ്റിങ്ങിന്‍റെ കരുത്തിലായിരുന്നു കൊല്‍ക്കത്ത കൂറ്റന്‍ സ്‌കോറിലെത്തിയത്. ഫീല്‍ഡില്‍ വരുത്തിയ പിഴവുകള്‍ മൂലം ഈ മത്സരം തോല്‍ക്കാന്‍ തങ്ങള്‍ അര്‍ഹരാണെന്ന് മത്സരശേഷം ആര്‍സിബി നായകന്‍ വിരാട് കോലി അഭിപ്രായപ്പെട്ടിരുന്നു.
നിലവില്‍ എട്ട് മത്സരങ്ങളില്‍ എട്ട് പോയിന്‍റുമായി ആര്‍സിബി പോയിന്‍റ് പട്ടികയില്‍ അഞ്ചാം സ്ഥാനത്താണ്. ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സിനെതിരെയാണ് ആര്‍സിബിയുടെ അടുത്ത മത്സരം. ലഖ്‌നൗവിന്‍റെ ഹോം ഗ്രൗണ്ട് വേദിയാകുന്ന ഈ മത്സരം മെയ് ഒന്നിനാണ് നടക്കുക.
More Read: IPL 2023| 'ഫീല്‍ഡില്‍ പ്രൊഫഷണലായില്ല, തോല്‍വിക്ക് ഞങ്ങള്‍ അര്‍ഹര്‍'; വിരാട് കോലി