ETV Bharat / sports

IPL 2022 | ഐപിഎൽ 15-ാം സീസണിൽ ആദ്യ കൊവിഡ് സ്ഥിരീകരിച്ചു ; ഡൽഹി ക്യാമ്പിൽ ആശങ്ക - ഡൽഹി ക്യാപ്പിറ്റൽസിന്‍റെ ടീം ഫിസിയോ പാട്രിക് ഫർഹാർടിന് കൊവിഡ്

ഡൽഹി ക്യാപ്പിറ്റൽസിന്‍റെ ടീം ഫിസിയോ പാട്രിക് ഫർഹാർടിനാണ് കൊവിഡ് സ്ഥിരീകരിച്ചത്

Delhi Capitals Physio Patrick Farhart Tests Positive for Covid  Patrick Farhart Tests Positive for Covid  covid in delhi capitals camp  IPL 2022  ഡൽഹി ക്യാമ്പിൽ കൊവിഡ്  ഇന്ത്യൻ പ്രീമിയർ ലീഗിന്‍റെ 15-ാം സീസണ് ഭീഷണിയായി കൊവിഡ്  ഡൽഹി ക്യാപ്പിറ്റൽസിന്‍റെ ടീം ഫിസിയോ പാട്രിക് ഫർഹാർടിന് കൊവിഡ്  ഐപിഎല്ലിൽ കൊവിഡ്
IPL 2022: ഐപിഎൽ 15-ാം സീസണിൽ ആദ്യ കൊവിഡ് സ്ഥിരീകരിച്ചു; ഡൽഹി ക്യാമ്പിൽ ആശങ്ക
author img

By

Published : Apr 15, 2022, 8:37 PM IST

മുംബൈ : ഇന്ത്യൻ പ്രീമിയർ ലീഗിന്‍റെ 15-ാം സീസണിന് ഭീഷണിയായി ബയോബബിളിൽ ആദ്യത്തെ കൊവിഡ് സ്ഥിരീകരണം. ഡൽഹി ക്യാപ്പിറ്റൽസിന്‍റെ ടീം ഫിസിയോ പാട്രിക് ഫർഹാർടിനാണ് കൊവിഡ് സ്ഥിരീകരിച്ചത്. പാട്രിക്കിനെ ക്വാറന്‍റൈനിലാക്കിയിട്ടുണ്ട്. കൊവിഡ് സ്ഥിരീകരിച്ചതിനെത്തുടർന്ന് ഡൽഹി ടീം അംഗങ്ങളെ നിരീക്ഷണത്തിലാക്കി.

അതേസമയം ടീമിലെ മറ്റ് അംഗങ്ങൾക്ക് കൊവിഡ് കണ്ടെത്തിയതായി സ്ഥിരീകരണമില്ല. നാളെ ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്‌സുമായാണ് ഡൽഹിയുടെ അടുത്ത മത്സരം. നിലവിൽ നാല് മത്സരങ്ങളിൽ നിന്ന് നാല് പോയിന്‍റുമായി ഏഴാം സ്ഥാനത്താണ് ഡൽഹി ക്യാപ്പിറ്റൽസ്.

2019 ഓഗസ്റ്റ് മുതൽ ഡൽഹിക്കൊപ്പം പ്രവർത്തിച്ച് വരികയാണ് പാട്രിക് ഫർഹാർട്. 2015 മുതൽ 2019 വരെ ഇന്ത്യൻ പുരുഷ ടീമിനൊപ്പവും അദ്ദേഹം ഉണ്ടായിരുന്നു. 2019 ലോകകപ്പിന് ശേഷമാണ് പാട്രിക് ഇന്ത്യൻ ടീമിൽ നിന്ന് പിരിഞ്ഞത്. ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസ്, പഞ്ചാബ് കിങ്സ് എന്നീ ടീമുകൾക്കൊപ്പവും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.