ETV Bharat / sports

IPL 2022 | ചെന്നൈക്ക് കനത്ത തിരിച്ചടി, പരിക്കേറ്റ സൂപ്പർ താരം ഐപിഎല്ലിൽ നിന്ന് പുറത്ത്

author img

By

Published : Apr 15, 2022, 5:49 PM IST

ഏകദേശം നാല് മാസത്തോളം താരത്തിന് വിശ്രമം വേണ്ടിവരുമെന്നാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ

Deepak Chahar Ruled Out Of IPL 2022 With Back Injury  IPL 2022  Deepak Chahar  Deepak Chahar Ruled Out from ipl  ചെന്നൈ സൂപ്പർ കിങ്സിന് കനത്ത തിരിച്ചടി  ചെന്നൈ താരം താരം ഐപിഎല്ലിൽ നിന്ന് പുറത്ത്  ദീപക് ചഹാർ ഐപിഎല്ലിൽ നിന്ന് പുറത്ത്  ഇന്ത്യൻ സൂപ്പർ ലീഗ് 2022  ദീപക്‌ ചാഹർ ഐപിഎല്ലിൽ നിന്ന് പുറത്തായി
IPL 2022: ചെന്നൈക്ക് കനത്ത തിരിച്ചടി, പരിക്കേറ്റ സൂപ്പർ താരം ഐപിഎല്ലിൽ നിന്ന് പുറത്ത്

മുംബൈ : ഇന്ത്യൻ സൂപ്പർ ലീഗിൽ ചെന്നൈ സൂപ്പർ കിങ്‌സിന് കനത്ത തിരിച്ചടി. പരിക്കിനെത്തുടർന്ന് ദേശീയ ക്രിക്കറ്റ് അക്കാദമിയിൽ പരിശീലനത്തിലായിരുന്ന സ്റ്റാർ പേസർ ദീപക്‌ ചഹാർ ഈ സീസണിലെ ഐപിഎല്ലിൽ നിന്ന് പുറത്തായി. ദേശീയ അക്കാദമിയിൽ വെച്ച് മുതുകിന് വീണ്ടും പരിക്കേറ്റതോടെയാണ് താരത്തിന് ഇത്തവണത്തെ ഐപിഎൽ നഷ്‌ടമായത്. ബിസിസിഐയാണ് ഔദ്യോഗികമായി ഇക്കാര്യം സ്ഥിരീകരിച്ചത്.

ഇത്തവണത്തെ മെഗാ താരലേലത്തിൽ 14 കോടി രൂപയ്ക്കാണ് ചഹാറിനെ ചെന്നൈ സൂപ്പർ കിങ്സ് സ്വന്തമാക്കിയത്. എന്നാൽ വെസ്റ്റ് ഇൻഡീസിനെതിരായ ടി20 പരമ്പരക്കിടെ താരത്തിന്‍റെ തുടയ്‌ക്ക് പരിക്കേൽക്കുകയായിരുന്നു. പരിക്ക് ഗുരുതരമല്ലെന്നും ഐപിഎല്ലിന് മുന്നോടിയായുള്ള ശ്രീലങ്കൻ പര്യടനം താരത്തിന് നഷ്‌ടമാകും എന്നുമായിരുന്നു ആദ്യം വന്ന റിപ്പോർട്ടുകൾ. എന്നാൽ പിന്നീട് ഐപിഎല്ലിന്‍റെ ആദ്യ മത്സരങ്ങൾ നഷ്‌ടമാകും എന്ന് റിപ്പോർട്ടുകൾ വന്നു.

  • 🚨 NEWS 🚨: Deepak Chahar ruled out of #TATAIPL 2022, Harshit Rana joins Kolkata Knight Riders as a replacement for Rasikh Salam.

    More Details 🔽https://t.co/HbP0FKpyhA

    — IndianPremierLeague (@IPL) April 15, 2022 " class="align-text-top noRightClick twitterSection" data=" ">

തുടർന്ന് ക്രിക്കറ്റ് അക്കാദമിയിൽ പരിശീലനത്തിനെത്തിയ ചഹാറിന്‍റെ പരിക്ക് ഭേദമാകുന്നതിനിടെയാണ് മുതുകിന് വീണ്ടും പരിക്കേറ്റത്. ഏകദേശം നാല് മാസത്തോളം താരത്തിന് വിശ്രമം വേണ്ടിവരുമെന്നാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ. ഐപിഎല്ലിന് പിന്നാലെ നടക്കുന്ന ടി20 ലോകകപ്പും ചഹാറിന് നഷ്‌ടമായേക്കും.

അതേസമയം ചഹാറിന്‍റെ അഭാവം ചെന്നൈയെ വലിയ രീതിയിൽ തന്നെ ബാധിച്ചേക്കും. കഴിഞ്ഞ കുറച്ച് സീസണുകളിലായി ചെന്നൈയുടെ വിശ്വസ്ത പവർപ്ലേ ബോളറാണ് ചഹാർ. കൂടാതെ വമ്പനടികളിലൂടെ ബാറ്റർ എന്ന നിലയിലും താരം തിളങ്ങിയിരുന്നു. ചെന്നൈക്കായി 63 മത്സരങ്ങളിൽ നിന്നായി 59 വിക്കറ്റുകൾ ചഹാർ വീഴ്‌ത്തിയിട്ടുണ്ട്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.