മുംബൈ: പഞ്ചാബ് കിങ്‌സിനെതിരായ മത്സരത്തിൽ തനിക്ക് ലഭിച്ച പ്ലയര്‍ ഓഫ് ദി മാച്ച് അവാര്‍ഡ് അക്ഷർ പട്ടേലിനൊപ്പം പങ്ക് വയ്ക്കുവാനാണ് ആഗ്രഹം എന്ന് പറഞ്ഞ് ഡൽഹി ക്യാപിറ്റൽസ് സ്‌പിന്നർ കുൽദീപ് യാദവ്. ഇന്നലത്തെ മത്സരത്തിൽ റബാഡയെയും നഥാന്‍ എല്ലിസിനെയും ക്ലീന്‍ ബൗള്‍ഡ് ആക്കിയ കുൽദീപ് 4 ഓവറിൽ 24 റൺസ് വിട്ട് നൽകിയാണ് 2 വിക്കറ്റ് നേടിയത്. എന്നാൽ അക്ഷർ പട്ടേൽ വെറും 10 റൺസ് മാത്രം വിട്ട് നല്‍കിയാണ് രണ്ട് വിക്കറ്റ് നേടിയത്.
ഈ അവാർഡ് അക്ഷറുമായി പങ്കിടാൻ ഞാൻ ആഗ്രഹിക്കുന്നു. അദ്ദേഹം നന്നായി ബൗൾ ചെയ്യുകയും മധ്യനിരയിൽ പ്രധാനപ്പെട്ട വിക്കറ്റുകൾ നേടുകയും ചെയ്‌തു. പ്ലയര്‍ ഓഫ് ദി മാച്ച് അവാര്‍ഡ് സ്വീകരിച്ച ശേഷം കുൽദീപ് യാദവ് പറഞ്ഞു. വളരെ സത്യസന്ധമായി പറഞ്ഞാൽ, ഈ സീസണിൽ താൻ വളരെ ആത്മവിശ്വാസത്തോടെയാണ് പന്തെറിയുന്നത്. കൂടാതെ ടീമിൽ തന്‍റെ റോളിനെ കുറിച്ച് തനിക്ക് കൃത്യമായ ധാരണയുണ്ട്. കുൽദീപ് കൂട്ടിച്ചേർത്തു.
ALSO READ: IPL 2022 | പഞ്ചാബ് പഞ്ചറായി ; ഡല്‍ഹിക്ക് ഒമ്പത് വിക്കറ്റിന്‍റെ തകര്‍പ്പന്‍ ജയം
പഞ്ചാബ് കിങ്‌സിനെ 115 റൺസിന് പുറത്താക്കിയ ഡൽഹി ക്യാപിറ്റൽസിന് ബൗളർമാർ നിർണായക പങ്കുവഹിച്ചിരുന്നു. പഞ്ചാബ് ഉയര്‍ത്തിയ 116 റണ്‍സ് വിജയലക്ഷ്യം 10.3 ഓവറില്‍ ഒരു വിക്കറ്റ് മാത്രം നഷ്‌ടപ്പെടുത്തിയാണ് ഡല്‍ഹി മറികടന്നത്.