ഹൈദരാബാദ്: രാജീവ് ഗാന്ധി ഇന്‍റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ നടന്ന വാശിയേറിയ പോരാട്ടത്തില്‍ ആതിഥേയരായ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ വീഴ്‌ത്തിയാണ് ഡല്‍ഹി ക്യാപിറ്റല്‍സ് ജയം സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്‌ത ഡല്‍ഹി 144 റണ്‍സ് എടുത്തപ്പോള്‍ മറുപടി ബാറ്റിങ്ങില്‍ ഹൈദരാബാദിന് 137 റണ്‍സ് നേടാനെ സാധിച്ചുള്ളു. സീസണില്‍ ഡല്‍ഹിയുടെ രണ്ടാമത്തെ ജയമായിരുന്നു ഇത്.
ഈ ജയത്തോടെ രണ്ട് ടീമിനും നാല് പേയിന്‍റായി. നെറ്റ് റണ്‍റേറ്റിന്‍റെ അടിസ്ഥാനത്തില്‍ ഹൈദരാബാദ് ഒമ്പതാം സ്ഥാനം നിലനിര്‍ത്തിയപ്പോള്‍ ഡേവിഡ് വാര്‍ണറുടെ ഡല്‍ഹി ക്യാപിറ്റല്‍സ് അവസാന സ്ഥാനക്കാരായി തുടരുകയാണ്.
-
This visual is all 🧡 💙!
— IndianPremierLeague (@IPL) April 24, 2023 " class="align-text-top noRightClick twitterSection" data="
Follow the match ▶️ https://t.co/ia1GLIWu00#TATAIPL | #SRHvDC | @SunRisers | @DelhiCapitals | @BhuviOfficial | @davidwarner31 pic.twitter.com/t9nZ95dyJ7
">This visual is all 🧡 💙!
— IndianPremierLeague (@IPL) April 24, 2023
Follow the match ▶️ https://t.co/ia1GLIWu00#TATAIPL | #SRHvDC | @SunRisers | @DelhiCapitals | @BhuviOfficial | @davidwarner31 pic.twitter.com/t9nZ95dyJ7This visual is all 🧡 💙!
— IndianPremierLeague (@IPL) April 24, 2023
Follow the match ▶️ https://t.co/ia1GLIWu00#TATAIPL | #SRHvDC | @SunRisers | @DelhiCapitals | @BhuviOfficial | @davidwarner31 pic.twitter.com/t9nZ95dyJ7
ഹൈദരാബാദിലേക്ക് ഡേവിഡ് വാര്‍ണര്‍ മടങ്ങിയെത്തിയ മത്സരം കൂടിയായിരുന്നു ഇന്നലത്തേത്. 2009ല്‍ ഡല്‍ഹി ഡെയര്‍ ഡെവിള്‍സിനൊപ്പം ആയിരുന്നു വാര്‍ണര്‍ ഐപിഎല്‍ കരിയറിന്‍റെ യാത്ര ആരംഭിച്ചത്. അഞ്ച് വര്‍ഷത്തിനിപ്പുറം 2014ലെ താരലേലത്തില്‍ വാര്‍ണറെ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് സ്വന്തമാക്കി.
തൊട്ടടുത്ത വര്‍ഷം വാര്‍ണറെ ടീമിന്‍റെ നായകനാക്കി. ഡേവിഡ് വാര്‍ണറുടെ കീഴിലായിരുന്നു സണ്‍റൈസേഴ്‌സ് ഹൈദരാബാദ് തങ്ങളുടെ ഏക ഐപിഎല്‍ കിരീടം നേടിയത്. ഡേവിഡ് വാര്‍ണര്‍ അന്ന് ബാറ്റ് കൊണ്ട് ഹൈദരാബാദിനെ മുന്നോട്ട് നയിച്ചപ്പോള്‍ ബൗളിങ്ങില്‍ ആ ചുമതല നിറവേറ്റിയത് ഭുവനേശ്വര്‍ കുമാറാണ്.
വാര്‍ണര്‍ 17 കളിയില്‍ നിന്നും 848 റണ്‍സ് അടിച്ചുകൂട്ടിയപ്പോള്‍ ഭുവി അത്രയും മത്സരങ്ങളില്‍ നിന്നും 23 വിക്കറ്റ് സ്വന്തമാക്കി. ഇരുവരുടെയും പ്രകടനമായിരുന്നു ഹൈദരാബാദിന് കിരീടം നേടിക്കൊടുക്കുന്നതില്‍ നിര്‍ണായകമായത്. തുടര്‍ന്ന് 2021 വരെ സണ്‍റൈസേഴ്‌സിനായി കളിച്ച വാര്‍ണറെ ടീം 2022 ലെ താരലേലത്തിന് മുന്നോടിയായി ഒഴിവാക്കി.
ഈ വര്‍ഷമാണ് വാര്‍ണറെ തന്‍റെ പഴയ ടീമായ ഡല്‍ഹി തന്നെ റാഞ്ചിയത്. 2022ലെ ഐപിഎല്‍ പതിപ്പില്‍ ഡല്‍ഹിക്കായി കളിച്ച വാര്‍ണര്‍ ഇക്കുറി റിഷഭ് പന്തിന്‍റെ അഭാവത്തില്‍ അവരുടെ നായകനുമായി. അതുകൊണ്ട് തന്നെ ഏഴ് വര്‍ഷത്തോളം സണ്‍റൈസേഴ്‌സിനായി കളിച്ച വാര്‍ണറുടെ പഴയ തട്ടകത്തിലേക്കുള്ള മടങ്ങിവരവ് ആവേശത്തോടെയായിരുന്നു ആരാധകര്‍ കാത്തിരുന്നതും.
സണ്‍റൈസേഴ്‌സ് ക്യാപിറ്റല്‍സ് മത്സരത്തിനായി ഉപ്പല്‍ സ്റ്റേഡിയത്തിലിറങ്ങിയ ഡേവിഡ് വാര്‍ണര്‍ മത്സരത്തിന് മുന്‍പ് തന്നെ ആരാധകരുടെ മനം കവര്‍ന്നു. ടോസിന് മുന്‍പ് മൈതാനത്തെത്തിയ വാര്‍ണര്‍ തന്‍റെ മുന്‍ സഹതാരം ഭുവനേശ്വര്‍ കുമാറിനെ കാണ്ടപാടെ ഓടിയടുത്തേക്ക് ചെന്നു. പിന്നാലെ ഇന്ത്യന്‍ ഫാസ്റ്റ് ബോളറുടെ കാലില്‍ വീണു, കെട്ടിപ്പിടിച്ചു.
ഐപിഎല്‍ തങ്ങളുടെ ഔദ്യോഗിക സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെ ഈ വീഡിയോ പുറത്തുവിട്ടിരുന്നു. പിന്നാലെ ആരാധകരും വീഡിയോ ഏറ്റെടുത്തു. അതേസമയം, മത്സരത്തില്‍ ബാറ്റ് കൊണ്ട് തിളങ്ങാന്‍ ഡേവിഡ് വാര്‍ണര്‍ക്ക് സാധിച്ചിട്ടില്ല. തന്‍റെ ഐപിഎല്‍ കരിയറില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് അടിച്ചുകൂട്ടിയിട്ടുള്ള മൈതാനത്ത് ഇന്നലെ 21 റണ്‍സെടുക്കാനെ വാര്‍ണര്‍ക്കായുള്ളു.
എന്നാല്‍ പന്ത് കൊണ്ട് മിന്നും പ്രകടനമാണ് ഭുവനേശ്വര്‍ കുമാര്‍ പുറത്തെടുത്തത്. നാലോവര്‍ പന്തെറിഞ്ഞ ഭുവി 11 റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റ് സ്വന്തമാക്കിയിരുന്നു.