മുംബെെ: ഐപിഎല്ലില്‍ തന്‍റെ 200ാം മത്സരത്തിനാണ് കഴിഞ്ഞ ദിവസം രാജസ്ഥാനെതിരെ ചെന്നെെ ക്യാപ്റ്റന്‍ എംഎസ് ധോണിയിറങ്ങിയത്. മത്സരത്തില്‍ 45 റണ്‍സിന് ചെന്നെെ വിജയിച്ചുവെങ്കിലും ഏഴാമനായി ബാറ്റു ചെയ്യാനെത്തിയ താരത്തിന് മികച്ച പ്രകടനം നടത്താനായിരുന്നില്ല. 17 ബോളുകളില്‍ നിന്നും 18 റണ്‍സ് മാത്രമാണ് ധോണിക്ക് നേടാനായത്.
ഇപ്പോഴിതാ ഫിറ്റ്നസും പെര്‍ഫോമന്‍സും ഉറപ്പു നല്‍കാനാവില്ലെന്നും ഫിറ്റ്നസ് നിലനിര്‍ത്താനാണ് തന്‍റെ ശ്രമമെന്നും തുറന്ന് പറഞ്ഞിരിക്കുകയാണ് താരം. 'കളിക്കുമ്പോൾ അവന്‍ അണ്‍ഫിറ്റാണെന്ന് ആരും പറയുന്നത് കേള്‍ക്കാന്‍ നിങ്ങള്‍ ആഗ്രഹിക്കുകയില്ല. പെര്‍ഫോമന്‍സിന്‍റെ കാര്യത്തില്‍ ഒരു ഉറപ്പും നല്‍കാനാവില്ല, എനിക്ക് 24 വയസുള്ളപ്പോഴും മികച്ച പെര്‍ഫോമന്‍സ് വാഗ്ദാനം നല്‍കിയിരുന്നില്ല, 40-ാം വയസിലും അതിന് കഴിയില്ല' ,ധോണി പറഞ്ഞു.
'ഞാന്‍ അണ്‍ഫിറ്റല്ലെന്ന് ജനങ്ങള്‍ പറയുകയാണെങ്കില്‍ അത് എന്നെ സംബന്ധിച്ചിടത്തോളം വലിയ കാര്യമാണ്. യുവ താരങ്ങളുമായാണ് എനിക്ക് ബന്ധപ്പെടേണ്ടി വരുന്നത്. അവര്‍ വളരെ വേഗതയുള്ള ആളുകളാണ്. അവരെ വെല്ലുവിളിക്കുകയെന്നത് രസകരമാണ്'. ധോണി കൂട്ടിച്ചേര്‍ത്തു.