ETV Bharat / sports

ഐപിഎല്‍ മിനി താര ലേലത്തിന് അര്‍ജുന്‍ ടെന്‍ഡുല്‍ക്കറും - arjun tendulkar for ipl news

ഫെബ്രുവരി 18ന് നടക്കുന്ന ഐപിഎല്‍ മിനി താരലേലത്തിന്‍റ ഭാഗമാകുന്ന അര്‍ജുന്‍ ടെന്‍ഡുല്‍ക്കറുടെ അടിസ്ഥാന തുക 20 ലക്ഷം രൂപയാണ്

അര്‍ജുന്‍ ടെന്‍ഡുല്‍ക്കര്‍ ഐപിഎല്ലിന് വാര്‍ത്ത  ഐപിഎല്‍ മിനി താരലേലം വാര്‍ത്ത  arjun tendulkar for ipl news  ipl mini auction news
അര്‍ജുന്‍ ടെന്‍ഡുല്‍ക്കര്‍
author img

By

Published : Feb 6, 2021, 4:39 PM IST

ചെന്നൈ: സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ മകന്‍ അര്‍ജുന്‍ ടെന്‍ഡുല്‍ക്കര്‍ ഐപിഎല്‍ താരലേലത്തിന്. ഫെബ്രുവരി 18ന് ചെന്നൈയില്‍ നടക്കുന്ന താരലേലത്തില്‍ 20 ലക്ഷമാണ് അര്‍ജുന്‍റെ അടിസ്ഥാന തുക. കഴിഞ്ഞ മാസമാണ് അര്‍ജുന്‍ മുഷ്‌താഖ് അലി ടി20 ട്രോഫിയില്‍ മുംബൈയെ പ്രതിനിധീകരിച്ച് കളിച്ചത്. ഹരിയാനക്കെതിരായ അരങ്ങേറ്റ മത്സരത്തില്‍ അര്‍ജുന്‍ 34 റണ്‍സ് വഴങ്ങി ഒരു വിക്കറ്റ് സ്വന്തമാക്കി.

ഇത്തവണ 814 ഇന്ത്യന്‍ താരങ്ങളും 283 വിദേശ താരങ്ങളും ഉള്‍പ്പെടെ 1097 പേരാണ് ഐപിഎല്‍ മിനി താരലേലത്തിന്‍റെ ഭാഗമാകുന്നത്. പട്ടികയില്‍ 207 അന്താരാഷ്‌ട്ര താരങ്ങളും 863 അണ്‍കാപ്പ്ഡ് താരങ്ങളും 27 അസോസിയേറ്റ് താരങ്ങളും ഉള്‍പ്പെട്ടിട്ടുണ്ട്. അര്‍ജുന്‍ ടെന്‍ഡുല്‍ക്കറെ കൂടാതെ മലയാളി താരം എസ് ശ്രീശാന്ത്, ബംഗ്ലാദേശ് താരം ഷാക്കിബ് അല്‍ ഹസന്‍ തുടങ്ങിയവരും ടൂര്‍ണമെന്‍റിന്‍റെ ഭാഗമാകും.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.