മുംബൈ: ഇത്തവണത്തെ ഐപിഎല്ലിൽ ഏറ്റവും അധികം പഴികേട്ടത് ഒരു പക്ഷേ അമ്പയർമാരായിരിക്കും. സീസണിൽ ഫീല്‍ഡ് അമ്പയറിങ് പിഴവുകൾ തുടർക്കഥയാകുമ്പോഴും താരങ്ങൾക്ക് ഏക ആശ്വാസം തേർഡ് അമ്പയർമാർ ആയിരുന്നു. എന്നാൽ ഇപ്പോൾ തേർഡ് അമ്പയറിങ്ങിലെ സാങ്കേതിക പിഴവുകളും താരങ്ങൾക്ക് തിരിച്ചടിയാകുകയാണ്.
-
BRING BACK HOTSPOT! This sniko meter is Worst!
— Vinay Kulkarni (@vinayk_415) May 19, 2022 " class="align-text-top noRightClick twitterSection" data="
Sad for Matthew Wade was absolutely not out.
Now ultraedge also getting fixed😂
This season Umpiring and Sniko meter r bullshit #IPL20222 #GTvsRCB#GTvsRCB #RCBvGT #ViratKohli #BCCI @BCCI pic.twitter.com/3Mk9y88twl
">BRING BACK HOTSPOT! This sniko meter is Worst!
— Vinay Kulkarni (@vinayk_415) May 19, 2022
Sad for Matthew Wade was absolutely not out.
Now ultraedge also getting fixed😂
This season Umpiring and Sniko meter r bullshit #IPL20222 #GTvsRCB#GTvsRCB #RCBvGT #ViratKohli #BCCI @BCCI pic.twitter.com/3Mk9y88twlBRING BACK HOTSPOT! This sniko meter is Worst!
— Vinay Kulkarni (@vinayk_415) May 19, 2022
Sad for Matthew Wade was absolutely not out.
Now ultraedge also getting fixed😂
This season Umpiring and Sniko meter r bullshit #IPL20222 #GTvsRCB#GTvsRCB #RCBvGT #ViratKohli #BCCI @BCCI pic.twitter.com/3Mk9y88twl
ഗുജറാത്ത് ബാറ്റർ മാത്യു വെയ്‌ഡാണ് റിവ്യു സിസ്റ്റത്തിലെ സാങ്കേതിക പിഴവിന്‍റെ ഏറ്റവും ഒടുവിലത്തെ ഇര. ഗ്ലെൻ മാക്‌സ്‌വെൽ എറിഞ്ഞ ഓവറിലെ രണ്ടാം പന്തിൽ സ്വീപ് ഷോട്ടിന് ശ്രമിച്ച വെയ്‌ഡിന് ടൈമിങ് തെറ്റി. പന്ത് പാഡിൽ തട്ടിയതിനാൽ മാക്‌സ്‌വെൽ എൽബിഡബ്ല്യുവിനായി അപ്പീൽ ചെയ്‌തു. തുടർന്ന് അമ്പയർ ഔട്ട് വിളിക്കുകയും ചെയ്‌തു.
എന്നാൽ പാഡിൽ തട്ടുന്നതിന് മുന്നേ പന്ത് ബാറ്റിൽ തട്ടിയതിനാൽ വെയ്‌ഡ് റിവ്യു എടുത്തു. റീ പ്ലേയിൽ പന്ത് ബാറ്റിൽ തട്ടുന്നത് വ്യക്‌തമാക്കിയിരുന്നു. എന്നാൽ അൾട്രാ എഡ്‌ജിൽ അത് കാണിച്ചില്ല. ബോൾ ട്രാക്കിങ്ങിൽ പന്ത് വിക്കറ്റിൽ കൊള്ളുന്നത് വ്യക്‌തമായതോടെ തേർഡ് അമ്പയറും ഔട്ട് ശരിവെച്ചു.
അമ്പയറുടെ തീരുമാനത്തിൽ അതീവ രോക്ഷാകുലനായാണ് വെയ്‌ഡ് ക്രീസ് വിട്ടത്. ഡ്രസിങ് റൂമിൽ തിരിച്ചെത്തി ഹെൽമെറ്റ് വലിച്ചെറിഞ്ഞാണ് വെയ്‌ഡ് ഈ ദേഷ്യം തീർത്തത്. താരം ബാറ്റ് അടിച്ച് തകർക്കാൻ ശ്രമിക്കുന്നതും വീഡിയോയിൽ വ്യക്‌തമായിരുന്നു.
ALSO READ: IPL 2022: മുന്നിൽ നയിച്ച് കോലി; ഗുജറാത്തിനെ തകർത്ത് ബാംഗ്ലൂർ, പ്ലേ ഓഫ് സാധ്യത നിലനിർത്തി
നേരത്തെ മുംബൈ കൊൽക്കത്ത മത്സരത്തിനിടെ മുംബൈ നായകൻ രോഹിത് ശർമ്മയുടെ വിക്കറ്റും വിവാദത്തിന് വഴിവെച്ചിരുന്നു. രോഹിത്തിന്‍റെ ബാറ്റിൽ പന്ത് തട്ടുന്നതിന് മുന്നേ തന്നെ അൾട്രാ എഡ്‌ജിൽ പന്ത് ബാറ്റിൽ തട്ടിയതായി കാണിച്ചിരുന്നു. തുടർന്ന് താരത്തിന് ക്രീസ് വിടേണ്ടിയും വന്നിരുന്നു.