ETV Bharat / sports

IPL 2023 | 'ഇനിയൊരു തിരിച്ചുവരവ് ഇല്ല, ഇത് അവസാന മത്സരം'; വിരമിക്കല്‍ പ്രഖ്യാപനവുമായി അമ്പാട്ടി റായുഡു

author img

By

Published : May 29, 2023, 8:05 AM IST

ചെന്നൈ സൂപ്പര്‍ കിങ്‌സ്, മുംബൈ ഇന്ത്യന്‍സ് ടീമുകള്‍ക്ക് വേണ്ടി 203 മത്സരം കളിച്ച അമ്പാട്ടി റായുഡു 4,329 റണ്‍സാണ് ഐപിഎല്‍ കരിയറില്‍ നേടിയിട്ടുള്ളത്.

ambati rayudu  ambati rayudu retirement  ambati rayudu ipl  ambati rayudu career  ambati rayudu stats  ambati rayudu latest News  Chennai Super Kings  IPL 2023  CSK vs GT  IPL 2023 Final  അമ്പാട്ടി റായുഡു  അമ്പാട്ടി റായുഡു വിരമിക്കല്‍ പ്രഖ്യാപനം  അമ്പാട്ടി റായുഡു ഐപിഎല്‍  ചെന്നൈ സൂപ്പര്‍ കിങ്‌സ്  ഐപിഎല്‍ 2023  ഐപിഎല്‍ ഫൈനല്‍
Ambati Rayudu

അഹമ്മദാബാദ്: ചെന്നൈ സൂപ്പര്‍ കിങ്‌സ്, ഗുജറാത്ത് ടൈറ്റന്‍സ് ഫൈനല്‍ പോരാട്ടത്തിന് ശേഷം ഐപിഎല്ലില്‍ നിന്നും വിരമിക്കുമെന്ന് ചെന്നൈയുടെ വെറ്ററന്‍ മധ്യനിര താരം അമ്പാട്ടി റായുഡു. ഐപിഎല്‍ കലാശപ്പോരിന് മുന്‍പായിരുന്നു റായുഡുവിന്‍റെ അപ്രതീക്ഷിത പ്രഖ്യാപനം. മുന്‍പ് ക്രിക്കറ്റിന്‍റെ എല്ലാ ഫോര്‍മാറ്റില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ച താരം തന്‍റെ തീരുമാനത്തെ പിന്നീട് പിന്‍വലിച്ചിരുന്നു. എന്നാല്‍, ഇപ്രാവശ്യം വിരമിക്കല്‍ തീരുമാനത്തില്‍ മാറ്റമുണ്ടാകില്ലെന്നും അമ്പാട്ടി റായുഡു വ്യക്തമാക്കി.

'മുംബൈ ഇന്ത്യന്‍സ്, ചെന്നൈ സൂപ്പര്‍ കിങ്സ് എന്നീ രണ്ട് ഇതിഹാസ ടീമുകള്‍. 204 മത്സരം, 14 സീസണ്‍, 11 പ്ലേഓഫ്, എട്ട് ഫൈനല്‍, അഞ്ച് കിരീടം, ഇന്ന് ആറാം കിരീടം പ്രതീക്ഷിക്കുന്നു. ഇത് വലിയ ഒരു യാത്രയായിരുന്നു.

  • 2 great teams mi nd csk,204 matches,14 seasons,11 playoffs,8 finals,5 trophies.hopefully 6th tonight. It’s been quite a journey.I have decided that tonight’s final is going to be my last game in the Ipl.i truly hav enjoyed playing this great tournament.Thank u all. No u turn 😂🙏

    — ATR (@RayuduAmbati) May 28, 2023 " class="align-text-top noRightClick twitterSection" data=" ">

ഈ രാത്രിയോടെ ഐപിഎല്‍ കരിയറിന് വിരാമമിടാന്‍ തീരുമാനിച്ചിരിക്കുകയാണ്. ഐപിഎല്ലില്‍ കളിക്കുന്നത് ശരിക്കും ആസ്വദിച്ചിരുന്നു. എല്ലാവരോടും നന്ദി മാത്രം, ഈ തീരുമാനത്തില്‍ ഇനി മാറ്റമുണ്ടാകില്ല' -എന്നായിരുന്നു അമ്പാട്ടി റായുഡുവിന്‍റെ ട്വീറ്റ്.

കഴിഞ്ഞ സീസണോടെ കളിയവസാനിപ്പിക്കും എന്ന് റായുഡു പറഞ്ഞിരുന്നതാണ്. എന്നാല്‍, സിഎസ്‌കെ മാനേജ്‌മെന്‍റ് ഒരു സീസണ്‍ കൂടി ചെന്നൈക്കായി കളിക്കാന്‍ താരത്തോട് ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് താരം ഇക്കുറിയും കളത്തിലേക്കിറങ്ങിയത്.

എന്നാല്‍, ഐപിഎല്‍ പതിനാറാം പതിപ്പില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനായി ഇതുവരെ മികച്ച പ്രകടനങ്ങളൊന്നും പുറത്തെടുക്കാന്‍ താരത്തിനായിട്ടില്ല. ഇക്കൊല്ലം കളിച്ച 15 മത്സരങ്ങളില്‍ നിന്നും 139 റണ്‍സ് മാത്രമാണ് ചെന്നൈ സൂപ്പര്‍ കിങ്‌സിനായി അടിച്ചെടുത്തത്. പുറത്താകാതെ നേടിയ 27 ആണ് ഉയര്‍ന്ന വ്യക്തിഗത സ്‌കോര്‍.

2010ല്‍ മുംബൈ ഇന്ത്യന്‍സിലൂടെയാണ് അമ്പാട്ടി റായുഡു ഐപിഎല്ലിലേക്കെത്തുന്നത്. ഈ സീസണില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരെ 33 പന്തില്‍ 55 റണ്‍സടിച്ചതോടെ കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടു. പിന്നീട് അങ്ങോട്ട് മുംബൈയുടെ മൂന്നാം നമ്പറിലും നാലാം നമ്പറിലും റായുഡു സ്ഥിര സാന്നിധ്യമായി.

2016വരെ മുംബൈ ഇന്ത്യന്‍സിനായി സ്ഥിരതയാര്‍ന്ന പ്രകടനം പുറത്തെടുക്കാന്‍ താരത്തിനായി. 2017ല്‍ നിറം മങ്ങിയ പ്രകടനം കാഴ്‌ചവച്ച താരത്തെ ടീം റിലീസ് ചെയ്‌തു. രണ്ട് വര്‍ഷത്തെ വിലക്കിന് ശേഷം ഐപിഎല്ലിലേക്ക് മടങ്ങിയെത്തിയ ചെന്നൈ സൂപ്പര്‍ കിങ്‌സ് റായുഡുവിനെ ടീമിലെത്തിച്ചു.

അക്കൊല്ലം ചെന്നൈ കിരീടം നേടിയതില്‍ നിര്‍ണായക പങ്ക് വഹിച്ച പ്രകടനമാണ് താരം കാഴ്‌ചവച്ചത്. 16 മത്സരം ചെന്നൈയുടെ മഞ്ഞക്കുപ്പായത്തില്‍ കളത്തിലിറങ്ങിയ റായുഡു 602 റണ്‍സാണ് അടിച്ചുകൂട്ടിയത്. ആ സീസണില്‍ ചെന്നൈയുടെ ടോപ്‌ സ്‌കോററും റായുഡുവായിരുന്നു.

താരത്തിന്‍റെ ഏറ്റവും മികച്ച സീസണ്‍ കൂടിയായിരുന്നു ഇത്. ആ സീസണ്‍ മുതല്‍ ഇതുവരെ ചെന്നൈക്കായി ഏറ്റവും കൂടുതല്‍ റണ്‍സടിച്ചതും റായുഡുവാണ്. ഇക്കാലയളവില്‍ 1912 റണ്‍സ് അദ്ദേഹം നേടി.

ഐപിഎല്‍ കരിയറിലെ 203 മത്സരങ്ങളില്‍ നിന്നും 4329 റണ്‍സാണ് താരത്തിന്‍റെ സമ്പാദ്യം. ഒരു സെഞ്ച്വറിയും 22 അര്‍ധസെഞ്ച്വറികളും അടിച്ചെടുക്കാനും താരത്തിനായിട്ടുണ്ട്. ഇന്ത്യന്‍ ടീമില്‍ 55 ഏകദിന മത്സരം കളിക്കാനും അമ്പാട്ടി റായുഡുവിന് അവസരം ലഭിച്ചു.

ഇന്ത്യക്കായി 47 ശരാശരിയില്‍ 1694 റണ്‍സും നേടി. ആറ് രാജ്യാന്തര ടി20 മത്സരങ്ങളിലും കളത്തിലിറങ്ങി. 42 റണ്‍സാണ് ടി20യിലെ സമ്പാദ്യം.

Also Read : IPL 2023 | ഇന്നലെ 'മഴ' കളിച്ചു, 'ഇന്ന് കളിക്കാന്‍' ചെന്നൈയും ഗുജറാത്തും; കലാശപ്പോര് കാത്ത് ആരാധകര്‍, അഹമ്മദാബാദിലെ കാലാവസ്ഥ പ്രവചനം

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.