മുംബൈ: ഐപിഎല്ലില്‍ നിന്നും വിരമിക്കല്‍ ട്വിറ്റ് പിൻവലിച്ച് ചെന്നൈ സൂപ്പര്‍ കിങ്‌സ് ബാറ്റര്‍ അമ്പാട്ടി റായുഡു. ആദ്യ ട്വിറ്റിന് ശേഷം മിനിറ്റുകൾക്കകമാണ് താരം ട്വിറ്റ് ഡിലീറ്റ് ചെയ്‌തത്. മുന്‍ ടീം മുംബൈ ഇന്ത്യന്‍സിനും നിലവിലെ ഫ്രാഞ്ചൈസിയായ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനും നന്ദി അറിയിച്ചായിരുന്നു റായുഡു നേരത്തെ ട്വിറ്റ് ചെയ്‌തിരുന്നത്.
![IPL 2022 ambati rayudu വിരമിക്കല്‍ ട്വിറ്റ് പിൻവലിച്ച് റായുഡു Ambati Rayudu announces retirement from IPL and deleted tweet Ambati Rayudu announces retirement from IPL Ambati Rayudu deleted tweet later amabati rayudu retirement മിനിറ്റുകൾക്കകമാണ് താരം ട്വിറ്റ് ഡിലീറ്റ് ചെയ്‌തത്](https://etvbharatimages.akamaized.net/etvbharat/prod-images/15284267_tweet.jpg)
ഇതാദ്യമായല്ല റായുഡു വിരമിക്കൽ പ്രഖ്യാപിക്കുന്നത്. 2019ലെ ഏകദിന ലോകകപ്പിലേക്ക് തെരഞ്ഞെടുക്കാതായപ്പോൾ താരം വിരമിക്കൽ പ്രഖ്യാപിച്ചിരുന്നു, എന്നാൽ പിന്നീട് ആ തീരുമാനം മാറ്റി ഐപിഎല്ലിലേക്ക് തിരിച്ചെത്തുകയായിരുന്നു.
''ഇതെന്‍റെ അവസാന ഐപിഎൽ ആയിരിക്കുമെന്ന് അറിയിക്കുന്നതിൽ സന്തോഷമുണ്ട്. 13 വർഷമായി ഐപിഎല്ലില്‍ കളിക്കാനും രണ്ട് മികച്ച ടീമുകളുടെ ഭാഗമാകാനും കഴിഞ്ഞു. മനോഹരമായ യാത്രയ്ക്ക് മുംബൈ ഇന്ത്യൻസിനും ചെന്നൈ സൂപ്പര്‍ കിങ്‌സിനും ആത്മാർത്ഥമായി നന്ദി പറയാൻ ആഗ്രഹിക്കുന്നു.'' എന്നായിരുന്നു വിരമിക്കല്‍ അറിയിച്ചുകൊണ്ട് അമ്പാട്ടി റായുഡുവിന്‍റെ ട്വീറ്റ്.
ALSO READ: IPL 2022 : ഐപിഎല്ലില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് അമ്പാട്ടി റായുഡു
ഐപിഎൽ ഇതേവരെ 187 മത്സരങ്ങളില്‍ നിന്നായി ഏകദേശം 30 ശരാശരിയിൽ 4187 റൺസ് നേടിയിട്ടുണ്ട് റായുഡു. 22 അർദ്ധ സെഞ്ചുറികളും ഒരു സെഞ്ചുറിയും ഉൾപ്പെടെയാണ് താരത്തിന്‍റെ പ്രകടനം. 2010 മുതല്‍ 17 വരെയുള്ള സീസണുകളില്‍ മുംബൈ ഇന്ത്യന്‍സിനൊപ്പമുണ്ടായിരുന്ന റായുഡു 2018ലാണ് ചെന്നൈയുടെ ഭാഗമാവുന്നത്.
രണ്ട് വർഷത്തെ വിലക്കിന് ശേഷം ഐപിഎല്ലിലേക്ക് ചെന്നൈ മടങ്ങിയെത്തിയ ഈ സീസണില്‍ മിന്നുന്ന പ്രകടനം നടത്താന്‍ റാഡുഡുവിന് കഴിഞ്ഞിരുന്നു. ഈ സീസണിലെ 16 മത്സരങ്ങളില്‍ നിന്നും 602 റണ്‍സാണ് താരം അടിച്ച് കൂട്ടിയത്. അതേസമയം ഫിറ്റ്‌നസിന്‍റെ പ്രശ്‌നങ്ങള്‍ നേരിടുന്ന നിലവിലെ സീസണില്‍ 124 സ്‌ട്രൈക്ക് റേറ്റിൽ ഒരു അർധസെഞ്ച്വറി ഉൾപ്പെടെ 271 റൺസാണ് താരത്തിന്‍റെ സമ്പാദ്യം.