ETV Bharat / sports

IPL 2023 | തകര്‍ത്തടിച്ച് സെഞ്ച്വറി നേടി ഹാരി ബ്രൂക്ക്, കൊല്‍ക്കത്തയ്‌ക്കെതിരെ ഹൈദരാബാദിന് കൂറ്റന്‍ സ്‌കോര്‍

ഐപിഎല്ലില്‍ കൊല്‍ക്കത്തയ്‌ക്കെതിരെ ഹൈദരാബാദിന് കൂറ്റന്‍ സ്‌കോര്‍. ഓപ്പണറായി ഇറങ്ങി തകര്‍ത്തടിച്ച ഹാരി ബ്രൂക്ക് മത്സരത്തില്‍ സെഞ്ച്വറി നേടി.

ipl 2023  sunrisers hyderabad vs kolkata knight riders  sunrisers hyderabad  kolkata knight riders  ipl 2023 match  aiden markram  nitish rana  ഐപിഎല്‍ 2023  കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്‌  സണ്‍റൈസേഴ്‌സ്‌ ഹൈദരാബാദ്  ഐപിഎല്‍
sunrisers hyderabad
author img

By

Published : Apr 14, 2023, 9:20 PM IST

Updated : Apr 14, 2023, 10:26 PM IST

കൊല്‍ക്കത്ത: ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരായ മത്സരത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് കൂറ്റന്‍ സ്‌കോര്‍. ഓപ്പണര്‍ ഹാരി ബ്രൂക്കിന്‍റെ വെടിക്കെട്ട് ബാറ്റിങ്ങിന്‍റെ മികവിലാണ് ഹൈദരാബാദ് 228 റണ്‍സ് അടിച്ചെടുത്തത്. 55 പന്തുകളില്‍ നിന്നും 12 ഫോറിന്‍റെയും മൂന്ന് സിക്‌സറുകളുടെയും അകമ്പടിയിലാണ് ബ്രൂക്ക് ഐപിഎല്ലിലെ തന്‍റെ ആദ്യ സെഞ്ച്വറി നേടിയത്.

57 റണ്‍സിനിടെ മായങ്ക് അഗര്‍വാളിനെയും രാഹുല്‍ ത്രിപാഠിയേയും നഷ്‌ടപ്പെട്ട ഹൈദരാബാദിനായി അര്‍ധസെഞ്ച്വറി നേടിയ ക്യാപ്‌റ്റന്‍ എയ്‌ഡന്‍ മാര്‍ക്രത്തെ കൂട്ടുപിടിച്ചാണ് ഹാരി ബ്രൂക്ക് ഹൈദരാബാദ് ഇന്നിങ്സ് പടുത്തുയര്‍ത്തിയത്. ഇരുവരും ചേര്‍ന്ന് നാലാം വിക്കറ്റില്‍ 72 റണ്‍സ് കൂട്ടുകെട്ടുണ്ടാക്കി. 26 പന്തുകളില്‍ നിന്ന് രണ്ട് ഫോറുകളുടെയും അഞ്ച് സിക്‌സറുകളുടെയും അകമ്പടിയിലാണ് മാര്‍ക്രം 50 റണ്‍സ് എടുത്തത്.

വരുണ്‍ ചക്രബര്‍ത്തിയുടെ പന്തില്‍ ആന്ദ്രെ റസല്‍ ക്യാച്ച് എടുത്താണ് മാര്‍ക്രം പുറത്തായത്. മാര്‍ക്രത്തിന് പിന്നാലെ ഇറങ്ങിയ അഭിഷേക് ശര്‍മയും മത്സരത്തില്‍ ഹാരി ബ്രൂക്കിന് മികച്ച പിന്തുണ നല്‍കി. ഇരുവരും ചേര്‍ന്നാണ് ടീമിനെ 200 കടത്തിയത്. ഹൈദരാബാദിനായി കഴിഞ്ഞ സീസണുകളില്‍ ഓപ്പണറായി ഇറങ്ങിയ അഭിഷേക് ശര്‍മ ഇന്ന് അഞ്ചാം നമ്പറിലാണ് ബാറ്റിങ്ങിനിറങ്ങിയത്.

17 പന്തുകളില്‍ മൂന്ന് ഫോറും രണ്ട് സിക്‌സും ഉള്‍പ്പെടെ 32 റണ്‍സ് നേടിയാണ് അഭിഷേക് പുറത്തായത്. റസല്‍ തന്നെയാണ് അഭിഷേകിനെയും പുറത്താക്കിയത്. പിന്നാലെ ഇറങ്ങിയ ഹെന്‍ഡ്രിച്ച് ക്ലാസന്‍ ആറ് പന്തുകളില്‍ 16 റണ്‍സ് നേടി അവസാന ഓവറുകളില്‍ തകര്‍ത്തടിച്ചു. 20-ാം ഓവറിലാണ് ഹാരി ബ്രൂക്കിന്‍റെ സെഞ്ച്വറി നേട്ടം.

ഐപിഎലിന്‍റെ കഴിഞ്ഞ ലേലത്തില്‍ 13.25 കോടി രൂപയ്‌ക്കാണ് സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ഹാരി ബ്രൂക്കിനെ ടീമിലെത്തിച്ചത്. ഒന്നരകോടി മാത്രമായിരുന്നു ലേലത്തില്‍ ഇംഗ്ലണ്ട് താരത്തിന്‍റെ അടിസ്ഥാന വില. പാകിസ്ഥാന്‍ പ്രീമിയര്‍ ലീഗിലെ ബ്രൂക്കിന്‍റെ മിന്നുന്ന പ്രകടനമാണ് വലിയ തുക മുടക്കാന്‍ ഹൈദരാബാദിനെ പ്രേരിപ്പിച്ചത്. എന്നാല്‍ തുടക്കത്തില്‍ ഐപിഎല്ലില്‍ തിളങ്ങാനാവാതെ ഹാരി ബുദ്ധിമുട്ടിയിരുന്നു.

രാജസ്ഥാനെതിരായ ആദ്യ മത്സരത്തില്‍ 21 പന്തില്‍ 13 റണ്‍സാണ് താരം നേടിയിരുന്നത്. പിന്നാലെ ലഖ്‌നൗവിനെതിരെ മൂന്ന് റണ്‍സ് നേടി ഇംഗ്ലീഷ് താരം പുറത്തായി. ഇന്ന് വലിയ വിമര്‍ശനങ്ങള്‍ക്കും സമ്മര്‍ദങ്ങള്‍ക്കും നടുവിലാണ് ബ്രൂക്ക് മത്സരത്തില്‍ ബാറ്റേന്തിയത്. കാത്തിരിപ്പിനൊടുവില്‍ ഐപിഎല്ലില്‍ തന്‍റെ മികച്ച ഇന്നിങ്സ്‌ പുറത്തെടുക്കാന്‍ താരത്തിന് സാധിച്ചു.

കൊല്‍ക്കത്തയ്ക്കായി മൂന്ന് വിക്കറ്റ് വീഴ്‌ത്തിയ ആന്ദ്രെ റസലാണ് ബോളിങ്ങില്‍ തിളങ്ങിയത്. വരുണ്‍ ചക്രബര്‍ത്തി ഒരു വിക്കറ്റ് നേടി വീഴ്‌ത്തി. മത്സരത്തില്‍ ടോസ്‌ നേടിയ കൊല്‍ക്കത്ത ബോളിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഈ സീസണില്‍ ഒരു കളി മാത്രം ജയിച്ച സണ്‍റൈസേഴ്‌സിന് ഇന്നത്തെ മത്സരം നിര്‍ണായകമാണ്. അതേസമയം ഗുജറാത്ത് ടൈറ്റന്‍സിനെതിരെ കഴിഞ്ഞ മത്സരം ജയിച്ച കൊല്‍ക്കത്ത ഇന്നത്തെ കളിയിലും അതാവര്‍ത്തിച്ച് പോയിന്‍റ് പട്ടികയില്‍ മുകളിലെത്താനാവും ശ്രമിക്കുക.

Also Read: സൗദി അറേബ്യയും ക്രിക്കറ്റ് പ്രീമിയര്‍ ലീഗിന്?; ഐപിഎല്‍ ഉടമകളുമായും അധികൃതരുമായും ചര്‍ച്ചകള്‍ നടത്തിയെന്ന് റിപ്പോര്‍ട്ടുകള്‍

Last Updated : Apr 14, 2023, 10:26 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.