മുംബൈ : ഐപിഎല്ലിന്‍റെ പുതിയ സീസണിലേക്കായി ഓസ്‌ട്രേലിയൻ പേസർ ആൻഡ്രൂ ടൈയെ ലഖ്‌നൗ സൂപ്പർ ജയന്‍റ്‌സ് (എൽഎസ്‌ജി) ടീമിലെത്തിച്ചു. പരിക്കേറ്റ് പുറത്തായ ഇംഗ്ലണ്ട് പേസർ മാർക്ക് വുഡിന് പകരക്കാരനായാണ് ആൻഡ്രൂ ടൈ ലഖ്‌നൗവിലെത്തുന്നത്. ഈ മാസം ആദ്യം വെസ്റ്റ്ഇൻഡീസിനെതിരായ ഇംഗ്ലണ്ടിന്‍റെ ടെസ്റ്റ് പരമ്പരയ്‌ക്കിടെയാണ് വുഡിന്‍റെ കൈമുട്ടിന് പരിക്കേറ്റത്.
ഓസ്‌ട്രേലിയയ്‌ക്കായി 32 ടി20 മത്സരങ്ങള്‍ കളിച്ച ടൈ 47 വിക്കറ്റുകള്‍ നേടിയിട്ടുണ്ട്. ഇതുവരെ 27 ഐപിഎൽ മത്സരങ്ങൾ കളിക്കുകയും 40 വിക്കറ്റ് വീഴ്ത്തുകയും ചെയ്തിട്ടുള്ള വലംകൈയ്യൻ പേസര്‍ക്കായി ഒരു കോടി രൂപയാണ് ലഖ്‌നൗ മുടക്കിയത്.
also read: 'താരതമ്യേന പുതിയ ടീം' ; മുംബൈയില്‍ കളിക്കുന്നത് അധിക നേട്ടമല്ലെന്ന് രോഹിത് ശര്‍മ
മാർച്ച് 26നാണ് ഐപിഎല്‍ ആരംഭിക്കുന്നത്. കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സും (കെകെആർ), ചെന്നൈ സൂപ്പർ കിങ്‌സുമാണ് ഉദ്‌ഘാടന മത്സരത്തില്‍ ഏറ്റുമുട്ടുക. അതേസമയം ഗുജറാത്ത് ടൈറ്റൻസിനെതിരായാണ് ലഖ്‌നൗവിന്‍റെ ആദ്യ മത്സരം. ഐപിഎല്ലിലെ കന്നിക്കാരായ ഇരുവരുടേയും മത്സരം മാര്‍ച്ച് 28ന് വാങ്കഡെയിലാണ് നടക്കുക.