ETV Bharat / sports

ഐപിഎല്‍: വീശിയത് കോടികള്‍; മൂന്ന് താരങ്ങളെ സ്വന്തമാക്കി അഹമ്മദാബാദ് - റാഷിദ് ഖാന്‍

ഐപിഎല്ലിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ ഇത് വാര്‍ത്താ ഏജന്‍സിയോടെ സ്ഥിരീകരിച്ചിട്ടുണ്ട്.

IPL Hardik Pandya, Rashid Khan, Shubman Gill set to join Ahmedabad franchise  Hardik Pandya  Rashid Khan  Shubman Gill  IPL Mega Aution 2022  ഐപിഎല്‍ താര ലേലം  ഹര്‍ദിക് പാണ്ഡ്യ  റാഷിദ് ഖാന്‍  ശുഭ്‌മാന്‍ ഗില്‍
ഐപിഎല്‍: വീശിയത് കോടികള്‍; ലേലത്തിനെ മൂന്ന് താരങ്ങളെ സ്വന്തമാക്കി അഹമ്മദാബാദ്
author img

By

Published : Jan 18, 2022, 12:38 PM IST

Updated : Jan 19, 2022, 6:32 AM IST

അഹമ്മദാബാദ്: ഐപിഎല്‍ മെഗാ ലേലത്തിന് മുന്നോടിയായി മൂന്ന് താരങ്ങളെ പുതിയ ടീമായ അഹമ്മദാബാദ് സ്വന്തമാക്കിയതായി റിപ്പോര്‍ട്ട്. ഹാര്‍ദിക് പാണ്ഡ്യ, റാഷിദ് ഖാന്‍, ശുഭ്‌മാന്‍ ഗില്‍ എന്നിവരെയാണ് അഹമ്മദാബാദ് ടീമിലെത്തിച്ചെതെന്നാണ് റിപ്പോര്‍ട്ട്.

ഐപിഎല്ലിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ ഇത് വാര്‍ത്താ ഏജന്‍സിയോടെ സ്ഥിരീകരിച്ചിട്ടുണ്ട്. പുതിയ രണ്ട് ടീമുകള്‍ക്ക് ലേലത്തിനുള്ള കളിക്കാരുടെ പൂളില്‍ നിന്ന് മൂന്ന് കളിക്കാരെ വീതം തിരഞ്ഞെടുക്കാനുള്ള അവസരമാണ് ഹൈദരാബാദ് വിനിയോഗിച്ചതെന്ന് ക്രിക്ക് ഇന്‍ഫോ റിപ്പോര്‍ട്ട് ചെയ്തു.

ഹര്‍ദിക്കിനും റാഷിദിനും 15 കോടി നല്‍കിയപ്പോള്‍ ഏഴ്‌ കോടി രൂപയ്‌ക്കാണ് ശുഭ്‌മാന്‍ ഗില്ലിനെ അഹമ്മദാബാദ് സ്വന്തമാക്കിയത്. ഹാര്‍ദിക്കിന് ടീമിന്‍റെ നായകസ്ഥാനവും നല്‍കിയേക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

also read: ഫിഫയുടെ ഏറ്റവും മികച്ച താരങ്ങളായി ലെവന്‍ഡോവ്‌സ്‌കിയും പുട്ടെല്ലസും

അതേസമയം ടീമിന്‍റെ പരിശീലക സംഘത്തെ സംബന്ധിച്ചും ധാരണയായിട്ടുണ്ടെന്നാണ് വിവരം. മുന്‍ ഇന്ത്യന്‍ പേസര്‍ ആശിഷ് നെഹ്റ, മുന്‍ ദക്ഷിണാഫ്രിക്കന്‍ നായകന്‍ ഗാരി കിര്‍സ്റ്റണ്‍, മുന്‍ ഇംഗ്ലണ്ട് താരവും സറെ പരിശീലകനുമായ വിക്രം സോളങ്കി എന്നിവരാവും ടീമിന്‍റെ പരിശീലനങ്ങള്‍ക്ക് നേതൃത്വം നല്‍കുക.

Last Updated : Jan 19, 2022, 6:32 AM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.