ETV Bharat / sports

ഐ.പി.എല്ലിന്‍റെ പുതിയ സീസണിൽ രണ്ട് ടീമുകൾ കൂടി ; അടിസ്ഥാനവില 2000 കോടി

author img

By

Published : Aug 31, 2021, 4:02 PM IST

ലേലത്തിലൂടെ ചുരുങ്ങിയത് 5000 കോടി രൂപയെങ്കിലും സ്വരൂപിക്കാനാകും എന്നാണ് ബിസിസിഐയുടെ കണക്കുകൂട്ടല്‍

ഐ.പി.എൽ  IPL  BCCI  ബി.സി.സി.ഐ  ഐ.പി.എൽ പുതിയ സീസണിൽ രണ്ട് ടീമുകൾ കൂടി  പൂനെ സൂപ്പർ ജയന്‍റ്  ധോണി  ഐപിഎൽ 14-ാം സീസണ്‍  അദാനി ഗ്രൂപ്പ്
ഐ.പി.എൽ പുതിയ സീസണിൽ രണ്ട് ടീമുകൾ കൂടി; അടിസ്ഥാനവില 2000 കോടി

മുംബൈ : അടുത്ത ഐ.പി.എൽ സീസണിൽ രണ്ട്‌ ടീമുകളെ കൂടി പുതുതായി ഉൾപ്പെടുത്താൻ തീരുമാനിച്ച് ബി.സി.സി.ഐ. പുതിയ ഐ.പി.എൽ ടീമുകളുടെ അടിസ്ഥാനവില 2000 കോടി രൂപ വീതമെന്നാണ് റിപ്പോർട്ട്.

ഇതോടെ അടുത്ത സീസണില്‍ ആകെ പത്ത് ടീമുകൾ ഉണ്ടാകും. ഇതോടെ വരുന്ന സീസണില്‍ 74 മത്സരങ്ങളാണുണ്ടാവുക.

പുതിയ ടീമുകളുടെ അടിസ്ഥാന വില 1700 കോടി രൂപയായിരിക്കും എന്നാണ് നേരത്തേ പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍.

ടീമുകളെ സ്വന്തമാക്കാന്‍ ബിസ്‌നസ് വമ്പൻമാർക്ക് പദ്ധതിയുള്ളതിനാല്‍ നിലവിൽ ലേലം നടന്നാല്‍ ചുരുങ്ങിയത് 5000 കോടി രൂപയെങ്കിലും സ്വരൂപിക്കാനാകും എന്നാണ് ബിസിസിഐയുടെ കണക്കുകൂട്ടല്‍.

വാര്‍ഷിക ടേണ്‍ഓവര്‍ 3000 കോടിയെങ്കിലുമുള്ള കമ്പനികള്‍ക്കേ ടീമുകള്‍ക്കായുള്ള ലേലത്തില്‍ പങ്കെടുക്കാനാകൂവെന്നാണ് സൂചന.

അഹമ്മദാബാദ്, ലക്നൗ, പൂനെ എന്നിവിടങ്ങളിൽ നിന്നുള്ള ഫ്രാഞ്ചൈസികളാണ് പുതിയ ടീമുകൾക്കായി മുൻനിരയിലുള്ളത്. കേരളത്തിൽ നിന്നുള്ള ഫ്രാഞ്ചൈസിയെപ്പറ്റി ചില അഭ്യൂഹങ്ങളുണ്ടെങ്കിലും സ്ഥിരീകരിക്കാവുന്ന ഒരു റിപ്പോർട്ടും ഇക്കാര്യത്തിൽ വന്നിട്ടില്ല.

നിലവിൽ അഹമ്മദാബാദിനായി അദാനി ഗ്രൂപ്പും പൂനെയ്ക്കായി മുൻ ഐപിഎൽ ടീമായ പൂനെ സൂപ്പർ ജയന്‍റ് ടീം ഉടമ ആർപിജി സഞ്ജീവ് ഗോയങ്ക ഗ്രൂപ്പും രംഗത്തുണ്ട്.

ALSO READ: പ്രൊ കബഡി ലീഗില്‍ വിലയേറിയ താരമായി പ്രദീപ് നർവാൾ

സെപ്റ്റംബർ 19 മുതൽ ദുബൈയിലാണ് ഐപിഎൽ 14-ാം സീസണിന്‍റെ ബാക്കി മത്സരങ്ങൾ നടക്കുക. 31 മത്സരങ്ങളാണ് ഇനി ബാക്കിയുള്ളത്.

ദുബായ്, അബുദാബി, ഷാർജ എന്നീ സ്റ്റേഡിയങ്ങളിലായിരിക്കും മത്സരങ്ങൾ നടക്കുക. ഒക്ടോബർ 15 നാണ് ഫൈനൽ.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.