ETV Bharat / sports

"എന്തൊരു വില, 20.5 കോടി": പാറ്റ് കമ്മിൻസ് ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും വിലയേറിയ താരം - പാറ്റ് കമ്മിന്‍സ് സണ്‍റൈസേഴ്‌സ് ഹൈദരാബാദ്

IPL 2024 Auction Pat Cummins Sold To Sunrisers Hyderabad: ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും മൂല്യമേറിയ താരമായി ഓസ്‌ട്രേലിയന്‍ ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സ്.

IPL 2024 Auction  Pat Cummins Sold To Sunrisers Hyderabad  Pat Cummins IPL 2024 team  Pat Cummins most expensive player in IPL  Pat Cummins IPL Record  Rachin Ravindra  ഐപിഎല്‍ 2024  പാറ്റ് കമ്മിന്‍സ്  പാറ്റ് കമ്മിന്‍സ് സണ്‍റൈസേഴ്‌സ് ഹൈദരാബാദ്  ഐപിഎല്‍ ലേലം 2024
IPL 2024 Auction Pat Cummins Sold To Sunrisers Hyderabad
author img

By ETV Bharat Kerala Team

Published : Dec 19, 2023, 2:43 PM IST

ദുബായ്‌: ഐപിഎല്‍ 2024 മിനി താര ലേലത്തില്‍ വമ്പന്‍ നേട്ടം കൊയ്‌ത് ഓസ്‌ട്രേലിയന്‍ നായകന്‍ പാറ്റ് കമ്മിന്‍സ്. ഐപിഎല്ലിലെ തന്നെ റെക്കോഡ് തുകയായ 20.50 കോടി രൂപയ്‌ക്ക് സണ്‍റൈസേഴ്‌സ് ഹൈദരാബാദാണ് കമ്മിന്‍സിനെ കൂടാരത്തിലേക്ക് എത്തിച്ചത്. (IPL 2024 Auction Pat Cummins Sold To Sunrisers Hyderabad)

രണ്ട് കോടി രൂപ അടിസ്ഥാന വിലയുണ്ടായിരുന്ന കമ്മിന്‍സിനായി ഫ്രാഞ്ചൈസികള്‍ തമ്മില്‍ ശക്തമായ പോരാട്ടമണ് നടന്നത്. ഓസീസ് സൂപ്പര്‍ താരത്തിനായി ചെന്നൈ സൂപ്പര്‍ കിങ്‌സും റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരുമായിരുന്നു തുടക്കത്തില്‍ രംഗത്ത് ഉണ്ടായിരന്നത്. എന്നാല്‍ തുക 7 കോടി കടന്നതോടെ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് രംഗത്ത് എത്തി.

ഇതോടെ ചെന്നൈ സൂപ്പര്‍ കിങ്‌സ് പിന്മാറുകയും ചെയ്‌തു. പിന്നീട് ബാംഗ്ലൂരും ഹൈദരാബാദും തമ്മിലായി പോരാട്ടം. ഇതോടെ ഐപിഎല്‍ ചരിത്രത്തില്‍ തന്നെ ഏറ്റവും മൂല്യമുള്ള താരമായി കമ്മിന്‍സ് മാറി. (Pat Cummins becomes the most expensive player in IPL history). കഴിഞ്ഞ ലേലത്തില്‍ 18.5 കോടി ലഭിച്ച ഇംഗ്ലണ്ട് ഓള്‍റൗണ്ടര്‍ സാം കറന്‍റെ പേരിലായിരുന്നു നേരത്തെ റെക്കോഡ് ഉണ്ടായിരുന്നത്.

അതേസമയം ഏകദിന ലോകകപ്പില്‍ ന്യൂസിലന്‍ഡിനായി തകര്‍പ്പന്‍ പ്രകടനം നടത്തിയ രചിന്‍ രവീന്ദ്രയ്‌ക്കായി (Rachin Ravindra) വാശിയേറിയ ലേലം പ്രതീക്ഷിച്ചെങ്കിലും 1.80 കോടിയാണ് താരത്തിന് ലഭിച്ചത്. 50 ലക്ഷം രൂപ അടിസ്ഥാന വിലയുണ്ടായിരുന്ന താരത്തെ ചെന്നൈ സൂപ്പര്‍ കിങ്‌സാണ് സ്വന്തമാക്കിയത്. തുടക്കത്തില്‍ ഡല്‍ഹി ക്യാപ്റ്റല്‍സും പിന്നീട് പ‍ഞ്ചാബ് കിങ്‌സും രചിനായി രംഗത്ത് ഉണ്ടായിരുന്നു. ശ്രീലങ്കയുടെ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ വാനിന്ദു ഹസരങ്കയെ അടിസ്ഥാന വിലയായ 1.50 കോടി രൂപക്ക് സണ്‍റൈസേഴ്‌സ് ഹൈദരാബാദ് നേടി.

അതേസമയം ഓസ്‌ട്രേലിയയുടെ ഏകദിന ലോകകപ്പ് ഹീറോ ട്രാവിസ് ഹെഡിനേയും സണ്‍റൈസേഴ്‌സ് ഹൈദരാബാദാണ് സ്വന്തമാക്കിയത്. (Travis Head Sold To Sunrisers Hyderabad). മിനി താര ലേലത്തില്‍ 6.8 കോടി രൂപയാണ് ഹെഡിനായി സണ്‍റൈസേഴ്‌സ് ഹൈദരാബാദ് മുടക്കിയത്.

രണ്ടുകോടി രൂപ അടിസ്ഥാന വിലയുണ്ടായിരുന്ന ഹെഡിനായി ചെന്നൈ സൂപ്പര്‍ കിങ്‌സില്‍ നിന്നുള്ള കനത്ത വെല്ലുവിളിയെ ഹൈദരാബാദ് മറികടന്നു. ഏകദിന ലോകകപ്പില്‍ ഇന്ത്യയ്‌ക്ക് എതിരായ ഫൈനലിലെ താരമായിരുന്നു ഹെഡ്. അതേസമയം ഐപിഎല്‍ 2024-ന് (IPL 2024) മുന്നോടിയായുള്ള മിനി താര ലേലത്തില്‍ ആദ്യ കോടിപതിയായത് വെസ്റ്റ് ഇന്‍ഡീസിന്‍റെ റോവ്‌മാന്‍ പവലാണ്.

ലേലത്തിലെ ആദ്യ പേരുകാരനായ റോവ്‌മാന്‍ പവലിനെ 7.4 കോടി രൂപയ്‌ക്ക് രാജസ്ഥാന്‍ റോയല്‍സാണ് സ്വന്തമാക്കിയത്. ഒരു കോടി രൂപ അടിസ്ഥാന വിലയുണ്ടായിരുന്ന വിന്‍ഡീസ് താരത്തിനായി കൊല്‍ക്കത്ത നൈറ്റ്‌റെഡേഴ്‌സില്‍ നിന്നും കനത്ത വെല്ലുവിളിയാണ് രാജസ്ഥാന്‍ റോയല്‍സിന് നേരിടേണ്ടി വന്നത്. (Rovman Powell Sold To Rajasthan Royals). അതേസമയം ഇംഗ്ലീഷ് ബാറ്റർ ഹാരി ബ്രൂക്കിനെ നാല് കോടിക്ക് ഡല്‍ഹി ക്യാപിറ്റല്‍സ് കൂടാരത്തില്‍ എത്തിച്ചു.

ALSO READ: ആരാധകരേ നന്ദി, തിരിച്ചെത്താനൊരുങ്ങി റിഷഭ് പന്ത്: ആവേശത്തില്‍ ക്രിക്കറ്റ് ലോകം

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.