ബെംഗളൂരു: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്രിക്കറ്റിന്‍റെ ചരിത്രത്തില്‍ എക്കലത്തെയും മികച്ച താരങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെട്ട പേരുകളാണ് ദക്ഷിണാഫ്രിക്കന്‍ താരം എബി ഡിവില്ലിയേഴ്‌സിന്‍റെയും വെസ്റ്റ് ഇന്‍ഡീസ് താരം ക്രിസ് ഗെയ്‌ലിന്‍റെയും. ഇപ്പോഴിതാ ഇരു താരങ്ങളെയും തങ്ങളുടെ ഹാൾ ഓഫ് ഫെയിമിൽ ഉള്‍പ്പെടുത്തുന്നുവെന്ന വിവരം പുറത്ത് വിട്ടിരിക്കുകയാണിപ്പോള്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ (ആര്‍സിബി). ഇതിന്‍റെ ഭാഗമായി എബി ഡിവില്ലിയേഴ്‌സും ക്രിസ് ഗെയ്‌ലും ധരിച്ചിരുന്ന ജഴ്‌സി നമ്പറുകൾ എന്നെന്നേക്കുമായി പിന്‍വലിക്കുകയാണെന്നും റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ വ്യക്തമാക്കി.
ട്വിറ്ററിലൂടെയാണ് ഫ്രാഞ്ചൈസി ഇതു സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. ആര്‍സിബിയില്‍ 2011 മുതല്‍ 2021 വരെയുള്ള 11 സീസണുകളില്‍ 17-ാം നമ്പര്‍ ജഴ്‌സി ധരിച്ചായിരുന്നു ഡിവില്ലിയേഴ്‌സ് കളിച്ചിരുന്നത്. ഫ്രാഞ്ചൈസിക്കായി 156 മത്സരങ്ങളില്‍ നിന്നും 4,491 റണ്‍സാണ് പ്രോട്ടീസ് താരം അടിച്ച് കൂട്ടിയിട്ടുള്ളത്. 37 അര്‍ധ സെഞ്ചുറികളും രണ്ട് സെഞ്ചുറികളും ഉള്‍പ്പെടുന്നതാണ് ഡിവില്ലിയേഴ്‌സിന്‍റെ പ്രകടനം.
-
Jersey numbers 17 and 333 will be retired forever as a tribute to @ABdeVilliers17 and @henrygayle, when we induct the legends of RCB into the Hall of Fame, at the #RCBUnbox presented by Walkers and Co.#PlayBold #ನಮ್ಮRCB pic.twitter.com/Ka2SaORSel
— Royal Challengers Bangalore (@RCBTweets) March 17, 2023 " class="align-text-top noRightClick twitterSection" data="
">Jersey numbers 17 and 333 will be retired forever as a tribute to @ABdeVilliers17 and @henrygayle, when we induct the legends of RCB into the Hall of Fame, at the #RCBUnbox presented by Walkers and Co.#PlayBold #ನಮ್ಮRCB pic.twitter.com/Ka2SaORSel
— Royal Challengers Bangalore (@RCBTweets) March 17, 2023Jersey numbers 17 and 333 will be retired forever as a tribute to @ABdeVilliers17 and @henrygayle, when we induct the legends of RCB into the Hall of Fame, at the #RCBUnbox presented by Walkers and Co.#PlayBold #ನಮ್ಮRCB pic.twitter.com/Ka2SaORSel
— Royal Challengers Bangalore (@RCBTweets) March 17, 2023
ഇതോടെ ഫ്രാഞ്ചൈസിക്കായി ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന താരങ്ങളുടെ പട്ടികയില്‍ വിരാട് കോലിക്ക് പിന്നില്‍ രണ്ടാം സ്ഥാനത്ത് എത്താനും താരത്തിന് കഴിഞ്ഞിരുന്നു. മറുവശത്ത് 2011 മുതല്‍ 2017 വരെയുള്ള ഏഴ് സീസണുകളില്‍ 333 എന്ന ജഴ്‌സി നമ്പറിലായിരുന്നു ക്രിസ് ഗെയ്‌ല്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനായി കളിച്ചത്. 2013 സീസണില്‍ ആര്‍സിബിക്കായുള്ള ഗെയ്‌ലിന്‍റെ പ്രകടനം എടുത്തുപറയേണ്ടതാണ്.
16 മത്സരങ്ങളില്‍ നിന്നും 708 റണ്‍സാണ് ഗെയ്‌ല്‍ അടിച്ച് കൂട്ടിയത്. പുറത്താവാതെ നേടിയ 175 റണ്‍സ് ഉള്‍പ്പെടെയാണിത്. 2009-ൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിലൂടെയാണ് ഗെയ്‌ല്‍ ഐപിഎല്ലിനെത്തുന്നത്. പിന്നീട് ആര്‍സിബിയിലെത്തിയ താരം 2018ൽ പഞ്ചാബ് കിങ്‌സിലേക്ക് മാറി. പഞ്ചാബിനൊപ്പം നാല് സീസണുകളിലാണ് ഗെയ്‌ല്‍ കളിച്ചത്.
വില്‍ ജാക്‌സിന് പകരം മൈക്കല്‍ ബ്രേസ്‌വെല്‍: പ്രമുഖരായ ഒരുപിടി താരങ്ങള്‍ കളിക്കാനിറങ്ങിയെങ്കിലും ഐപിഎല്‍ കിരീടം എന്നത് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന് കിട്ടാക്കനിയാണ്. ലീഗിന്‍റെ പുതിയ പതിപ്പ് ഈ മാസം 31ന് ആരംഭിക്കാനിരിക്കെ കന്നി കിരീടം നേടാനുള്ള ഒരുക്കത്തിലാണ് ആര്‍സിബി താരങ്ങള്‍. ടൂര്‍ണമെന്‍റ് ആരംഭിക്കും മുമ്പ് തന്നെ പരിക്കേറ്റ് പുറത്തായ ഇംഗ്ലണ്ട് താരം വില്‍ ജാക്‌സിന് പകരം ന്യൂസിലന്‍ഡിന്‍റെ മൈക്കല്‍ ബ്രേസ്‌വെല്ലിനെ ടീമിലെടുത്തതായി ഫ്രാഞ്ചൈസി അറിയിച്ചിട്ടുണ്ട്.
-
🔊 ANNOUNCEMENT 🔊
— Royal Challengers Bangalore (@RCBTweets) March 18, 2023 " class="align-text-top noRightClick twitterSection" data="
Michael Bracewell of New Zealand will replace Will Jacks for #IPL2023.
The 32-year-old all-rounder was the top wicket taker for Kiwis during the T20I series in India, and scored a fighting 140 in an ODI game. 🙌#PlayBold #ನಮ್ಮRCB pic.twitter.com/qO0fhP5LeY
">🔊 ANNOUNCEMENT 🔊
— Royal Challengers Bangalore (@RCBTweets) March 18, 2023
Michael Bracewell of New Zealand will replace Will Jacks for #IPL2023.
The 32-year-old all-rounder was the top wicket taker for Kiwis during the T20I series in India, and scored a fighting 140 in an ODI game. 🙌#PlayBold #ನಮ್ಮRCB pic.twitter.com/qO0fhP5LeY🔊 ANNOUNCEMENT 🔊
— Royal Challengers Bangalore (@RCBTweets) March 18, 2023
Michael Bracewell of New Zealand will replace Will Jacks for #IPL2023.
The 32-year-old all-rounder was the top wicket taker for Kiwis during the T20I series in India, and scored a fighting 140 in an ODI game. 🙌#PlayBold #ನಮ್ಮRCB pic.twitter.com/qO0fhP5LeY
കഴിഞ്ഞ ഡിസംബറില്‍ നടന്ന താര ലേത്തില്‍ 3.2 കോടി രൂപയ്‌ക്കാണ് വില്‍ ജാക്‌സിനെ ആര്‍സിബി ടീമിലെത്തിച്ചത്. ബംഗ്ലാദേശ് പര്യടനത്തിനിടെ പരിക്കേറ്റതാണ് ഇംഗ്ലീഷ് താരത്തിന് തിരിച്ചടിയായത്. അതേസമയം അടിസ്ഥാന വിലയായ ഒരു കോടി രൂപക്കാണ് ബ്രേസ്‌വെല്‍ ആര്‍സിബിക്കായി കളിക്കാനിറങ്ങുക. കിവീസിനായി 16 ടി20 മത്സരങ്ങൾ കളിച്ചിട്ടുള്ള ബ്രേസ്‌വെൽ 113 റൺസും 21 വിക്കറ്റും നേടിയിട്ടുണ്ട്.
ഈ വര്‍ഷമാദ്യത്തില്‍ ഇന്ത്യയ്‌ക്കെതിരായ ഏകദിന മത്സരത്തില്‍ 78 പന്തില്‍ 140 റണ്‍സ് നേടിയ ബ്രേസ്‌വെല്ലിന്‍റെ പ്രകടനം ശ്രദ്ധേയമായിരുന്നു. ഏപ്രില്‍ രണ്ടിന് മുംബൈ ഇന്ത്യന്‍സിനെതിരെയാണ് ആര്‍സിബി ആദ്യ മത്സരത്തിനിറങ്ങുക.
ALSO READ: 'സഞ്‌ജുവിനെ തഴഞ്ഞതല്ല' ; കളിപ്പിക്കാത്തതിന്‍റെ കാരണം ഇതെന്ന് ബിസിസിഐ
ആര്‍സിബി സ്‌ക്വാഡ്: ഫാഫ് ഡു പ്ലെസിസ് (ക്യാപ്റ്റന്‍), വിരാട് കോലി, അനുജ് റാവത്ത്, ദിനേശ് കാര്‍ത്തിക്, ഫിന്‍ അലന്‍, രജത് പടിദാര്‍, ഡേവിഡ് വില്ലി, ഗ്ലെന്‍ മാക്‌സ്‌വെല്‍, ഹര്‍ഷല്‍ പട്ടേല്‍, മഹിപാല്‍ ലോംറോര്‍, വാനിന്ദു ഹസരങ്ക, ആകാശ് ദീപ്, ജോഷ് ഹേസല്‍വുഡ്, ഷഹ്ബാസ് അഹമ്മദ്, സുയഷ് പ്രഭുദേശായ്, അവിനാഷ് സിങ്, സോനു യാദവ്, മനോജ് ഭണ്ഡാകെ, കരണ്‍ ശര്‍മ, സിദ്ധാര്‍ഥ് കൗള്‍, മുഹമ്മദ് സിറാജ്, റീസെ ടോപ്ലി, ഹിമാന്‍ഷു ശര്‍മ, രജന്‍ കുമാര്‍, മൈക്കല്‍ ബ്രേസ്‌വെല്‍.