ETV Bharat / sports

IPL 2023 | ഈഡനില്‍ നിറഞ്ഞാടി കൊല്‍ക്കത്ത; ബാംഗ്ലൂരിനെതിരെ കൂറ്റൻ വിജയം

കൊല്‍ക്കത്തയുടെ 205 റൺസ് വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ബാംഗ്ലൂര്‍ 123 റൺസിന് ഓൾഔട്ട് ആവുകയായിരുന്നു

Kolkata Knight riders wins  Kolkata Knight riders  Royal Challengers Bangalore  Bowlers helps Kolkata to steal easy win  ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്  റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍  കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്  കൊല്‍ക്കത്ത  ബാംഗ്ലൂര്‍
ബാറ്റുകൊണ്ടും പന്തുകൊണ്ടും ഈഡനില്‍ നിറഞ്ഞാടി കൊല്‍ക്കത്ത; ബാംഗ്ലൂരിനെതിരെ അനായാസ വിജയം
author img

By

Published : Apr 6, 2023, 11:17 PM IST

Updated : Apr 6, 2023, 11:42 PM IST

കൊല്‍ക്കത്ത: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ബലാബലര്‍ ഏറ്റുമുട്ടിയ മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് 81 റൺസിൻ്റെ കൂറ്റൻ ജയം. കൊല്‍ക്കത്ത ഉയര്‍ത്തിയ 205 റണ്‍സ് എന്ന വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ബാംഗ്ലൂര്‍ 17.3 ഓവറിൽ 123 റൺസിന് ഓൾഔട്ട് ആവുകയായിരുന്നു. നാല് വിക്കറ്റ് വീഴത്തിയ വരുണ്‍ ചക്രവര്‍ത്തിയാണ് ബാംഗ്ലൂരിന്‍റെ നടുവൊടിച്ചത്.

കൊല്‍ക്കത്ത പടുത്തുയർത്തിയ വലിയ മാര്‍ജിനില്‍ കണ്ണുവച്ച് മറുപടി ബാറ്റിങ്ങിനിറങ്ങിയ ബാംഗ്ലൂരിന്‍റെ തുടക്കം മികച്ചത് തന്നെയായിരുന്നു. ഓപ്പണര്‍മാരായിറങ്ങിയ ക്യാപ്‌റ്റന്‍ ഫാഫ് ഡുപ്ലസിസും വിരാട് കോഹ്ലിയും പതിവുപോലെ പവര്‍ പ്ലേയുടെ ആദ്യഭാഗം ഗംഭീരമാക്കി.

എന്നാല്‍ നാലാമത്തെ ഓവറിലെ അഞ്ചാമത്തെ പന്തില്‍ വിരാടിനെ ബൗള്‍ഡാക്കി സുനില്‍ നരേന്‍ കൊല്‍ക്കത്തയുടെ വിക്കറ്റ് വേട്ടയ്‌ക്ക് തുടക്കമിട്ടു. 18 പന്തില്‍ മൂന്ന് ബൗണ്ടറികളുമായി 21 റണ്‍സായിരുന്നു വിരാടിന്‍റെ സമ്പാദ്യം. പിന്നാലെ എത്തിയ മൈക്കിള്‍ ബ്രേസ്‌വെലുമൊന്നിച്ച് ഡുപ്ലസിസ് മികച്ച പാര്‍ട്‌ണര്‍ഷിപ്പ് കണ്ടെത്തുമെന്ന് കരുതിയവര്‍ക്കും തെറ്റി.

ബ്രേസ്‌വെല്‍ ക്രീസില്‍ നിലയുറപ്പിക്കും മുമ്പേ ഡുപ്ലസിസിനെ വരുണ്‍ ചക്രവര്‍ത്തി മടക്കിയയക്കുകയായിരുന്നു. പിന്നീടെത്തിയ ഗ്ലെന്‍ മാകസ്‌വല്ലിനെയും ഹര്‍ഷല്‍ പട്ടേലിനെയും ഒരേ ഓവറിലെ രണ്ട് പന്ത് വ്യത്യാസത്തില്‍ മടക്കിയയച്ച് വരുണ്‍ ചക്രവര്‍ത്തി കൊല്‍ക്കത്തയ്‌ക്ക് അനായാസ വിജയത്തിന് കളമൊരുക്കുകയായിരുന്നു.

പിന്നാലെ എത്തിയ ഷഹ്‌ബാസ് അഹ്‌മദ് (1), ദിനേശ് കാര്‍ത്തിക് (9), അനൂജ് റാവത്ത് (1),കരണ്‍ ശര്‍മ (1) എന്നിവരെ നിലയുറപ്പിക്കുന്നതിന് മുമ്പ് തിരികെ കയറ്റി കൊല്‍ക്കത്തന്‍ ബൗളര്‍മാര്‍ ഈഡന്‍ ഗാര്‍ഡന്‍ തങ്ങളുടെ സ്വന്തം തട്ടകമാണെന്ന് തെളിയിക്കുകയായിരുന്നു.

തൊട്ടുപിന്നാലെ എത്തിയ ഡേവിഡ് വില്ലി (20) വാലറ്റത്ത് പൊരുതിയത് തോല്‍വി ഭാരം കുറയ്‌ക്കുക എന്നതിന് മാത്രമായിരുന്നു. കൊല്‍ക്കത്തയ്‌ക്കായി വരുണ്‍ ചക്രവര്‍ത്തി നാല് വിക്കറ്റ് വീഴത്തിയപ്പോൾ, സുയഷ് ശര്‍മ മൂന്ന് വിക്കറ്റും, സുനില്‍ നരേന്‍ രണ്ട് വിക്കറ്റും ഷര്‍ദുല്‍ താക്കൂർ ഒരു വിക്കറ്റും നേടി.

അടിച്ച് തകർത്ത് ഷാർദുൽ: നേരത്തെ ആദ്യം ബാറ്റ് ചെയ്ത കൊൽക്കത്തയെ വാലറ്റത്ത് വെടിക്കെട്ട് തീർത്ത ഷാർദുൽ താക്കൂറാണ് കൂറ്റൻ സ്കോറിലേക്ക് എത്തിച്ചത്. 29 പന്തിൽ മൂന്ന് സിക്സും ഒൻപത് ഫോറും ഉൾപ്പെടെ 68 റൺസാണ് താരം അടിച്ച് കൂട്ടിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ കൊൽക്കത്തയുടെ തുടക്കം തകർച്ചയോടെയായിരുന്നു. ഓപ്പണർ വെങ്കിടേഷ് അയ്യരെ (3) മൂന്നാം ഓവറിൽ തന്നെ നഷ്ടമായി.

പിന്നാലെയെത്തിയ മൻദീപ് സിങ് (0), നിതീഷ് റാണ (1), എന്നിവർ നിലയുറപ്പിക്കും മുന്നേ മടങ്ങി. എന്നാൽ തുടർന്ന് ക്രീസിലെത്തിയ റിങ്കു സിങ് (46) ഓപ്പണർ റഹമാനുള്ള ഗുർബാസിന് മികച്ച പിന്തുണ നൽകി സകോർ ഉയർത്തി. എന്നാൽ ടീം സകോർ 89ൽ നിൽക്കെ ഗുർബാസിനെ (44 പന്തിൽ 57) കൊൽക്കത്തക്ക് നഷ്ടമായി.

തൊട്ടുപിന്നലെ ക്രീസിലെത്തിയ വെടിക്കെട്ട് ബാറ്റർ ആന്ദ്രേ റസലിനെ (0) പുറത്താക്കി കരൺ ശർമ കൊൽക്കത്തയെ ഞെട്ടിച്ചു. ഇതോടെ 11.3 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 89 എന്ന നിലയിലായി കൊൽക്കത്ത. എന്നാൽ പിന്നീട് ഈഡൻ ഗാർഡൻസ് സാക്ഷ്യം വഹിച്ചത് ഷാർദുൽ താക്കൂറിൻ്റെ വെടിക്കെട്ടിനായിരുന്നു.

റിങ്കു സിങിനെ കൂട്ടുപിടിച്ച് ബാംഗ്ലൂർ ബോളർമാരെ പഞ്ഞിക്കിട്ട താക്കൂർ 19-ാം ഓവറിൻ്റെ നാലാം പന്തിലാണ് പുറത്തായത്. തുടർന്നെത്തിയ ഉമേഷ് യാദവ് തകർപ്പനൊരു സിക്സറോടെ ടീം സകോർ 200 കടത്തി.

Last Updated : Apr 6, 2023, 11:42 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.